വെബ്കിറ്റ്

From Wikipedia, the free encyclopedia

Remove ads

വെബ് പേജുകൾ പ്രദർശിപ്പിക്കാൻ വെബ് ബ്രൗസറുകൾ ഉപയോഗിക്കുന്ന ഒരു തരം ആഖ്യാനരീതിയാണ് വെബ്കിറ്റ്. ആപ്പിൾ സഫാരി, ഗൂഗിൾ ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നത് വെബ്കിറ്റ് ആഖ്യാനരീതിയാണ്. സ്റ്റാറ്റ്കൗണ്ടറിന്റെ കണക്ക് പ്രകാരം 2012ഓടെ വെബ് ബ്രൗസർ മാർക്കറ്റിന്റെ 36% വെബ്കിറ്റ് ആണ് കൈയാളുന്നത്. മറ്റേത് ലേയൗട്ട് എഞ്ചിനേക്കാളും അധികമാണിത്. മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വെബ്കിറ്റ് ധാരാളമായി ഉപയോഗിച്ചു വരുന്നു. ആൻഡ്രോയ്ഡ്, ഐഓഎസ്, ബ്ലാക്ക്ബെറി ടാബ്ലറ്റ് ഓഎസ്, വെബ്ഓഎസ് എന്നിവയിലും ആമസോൺ കിൻഡിൽ ഇബുക്ക് റീഡറിലേയും സ്വതേയുള്ള വെബ് ബ്രൗസറുകൾ വെബ്കിറ്റ് അധിഷ്ഠിതമാണ്.

വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
Remove ads
Remove ads

ചരിത്രം

വെബ്കിറ്റിന്റെ മുൻഗാമികൾ കെഡിഇയുടെ കെഎച്ച്ടിഎംഎല്ലും കെജെഎസ്സും ആയിരുന്നു.[9] 1998ൽ കെഎച്ചടിഎംഎൽ, കെജെഎസ് എന്നിവയുടെ നിർമ്മാണം ആരംഭിച്ചു. ആപ്പിളിലെ ഡോൺ മെൽട്ടനാണ് 2001 ജൂൺ 25ന് വെബ്കിറ്റ് നിർമ്മാണം ആരംഭിക്കുന്നത്.[10] കെഎച്ച്ടിഎംഎല്ലിന്റെയും കെജെഎസ്സിന്റെയും ഗുണങ്ങളെ പറ്റി മെൽട്ടൺ കെഡിഇ ഡെവലപ്പർമാർക്ക് മെയിൽ അയച്ചു.[1]പിന്നീട് കെഎച്ച്ടിഎംഎൽ, കെജെഎസ് എന്നിവ യഥാക്രമം വെബ്കോർ, ജാവാസ്ക്രിപ്റ്റ് കോർ എന്നിങ്ങനെ പുനർ നാമകരണം ചെയ്ത് മാക് ഓഎസ് ടെന്നിലേക്കെത്തിച്ചു.[1] 2002ലാണ് ജാവാസ്ക്രിപ്റ്റ് കോറിനെ പറ്റി കെഡിഇയെ അറിയിക്കുന്നത്.[11] 2003 ജനുവരിയിൽ മാക് വേൾഡ് എക്സ്പോയിൽ അന്നത്തെ ആപ്പിൾ സിഇഓ സ്റ്റീവ് ജോബ്സായിരുന്നു ആപ്പിൾ സഫാരിയോടൊപ്പം വെബ്കോർ എഞ്ചിനും പുറത്തിറക്കിയത്. വെബ്കോർ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആപ്പിൾ സഫാരിയിലായിരുന്നുവെങ്കിൽ ജാവാസ്ക്രിപ്റ്റ് കോർ ആദ്യമായി പുറം ലോകം കാണുന്നത് ആപ്പിളിന്റെ ഷെർലോക് ആപ്ലികേഷനിലായിരുന്നു. കെഎച്ച്ടിഎംഎല്ലും വെബ്കിറ്റും രണ്ട് വ്യത്യസ്ത പദ്ധതികളായതോടെ കെഡിഇയും ആപ്പിളും അവരവരുടെ ആഖ്യാനരീതി വെവ്വേറെ വികസിപ്പിക്കാൻ ആരംഭിച്ചു.[12] ആപ്പിളിന്റെ അഭിപ്രായ പ്രകാരം വെബ്കിറ്റിൽ കെഎച്ച്ടിഎംഎല്ലിനേക്കാൾ ചില സവിശേഷതകൾ അധികമുണ്ട്.[13] വെബ്കിറ്റ് എന്നപേരിൽ ഈ ലേ ഔട്ട് എഞ്ചിൻ എത്തുന്നത് മാക് ഒ.എസ്. ടെൻ പാന്തറിലെ ആപ്പിൾ സഫാരിക്ക് ഒപ്പം ആയിരുന്നു

പിന്നീടുള്ള വികസനം

ആപ്പിൾ കൂട്ടിച്ചേർത്ത മാറ്റങ്ങൾ കെഡിഇക്ക് അംഗീകരിക്കാനായില്ല. ആ സംരംഭത്തെ ഒരു 'തികഞ്ഞ പരാജയം' എന്നാണ് കെഡിഇ വിശേഷിപ്പിച്ചത്.[14] അവർ തങ്ങളുടെ സ്വന്തം കെഎച്ച്ടിഎംഎല്ലിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.[15] പിന്നീട് കെഡിഇ ഡെവലപ്പറായ കർട്ട് ഫീഫിൾ കെഎച്ച്ടിഎംഎൽ, വെബ്കിറ്റിൽ പുതിയതായുള്ള മാറ്റങ്ങളെ ഉൾക്കൊള്ളണമെന്ന് ഉപദേശിക്കുകയും വെബ്കിറ്റ് വികസനത്തിന്റെ പേരിൽ ആപ്പിളിനെ പ്രശംസിക്കുകയും ചെയ്തു. ഇത് ആപ്പിളിനേയും കെഡിഇയേയും മാറ്റിച്ചിന്തിപ്പിച്ചു.[16]

വെബ്കിറ്റ് കെഎച്ച്ടിഎംഎല്ലിൽ നിന്ന് ഉണ്ടാക്കിയതാണെന്ന വാർത്ത വന്നതോടെ, ആപ്പിൾ വെബ്കിറ്റിന്റെ സോഴ്സ് കോഡ് സിവിഎസ് കലവറയിലേക്ക് ചേർത്തു.[17] വെബ്കിറ്റ് നിർമ്മാതാക്കൾ ആപ്പിൾ കൂട്ടിച്ചേർത്ത ചില മാറ്റങ്ങൾ ഒഴിവാക്കി.[18] 2007 ജൂലൈയിൽ, കെഡിഇ കെഎച്ച്ടിഎംഎല്ലിൽ നിന്നും വെബ്കിറ്റിലേക്ക് നീങ്ങുകയാണെന്ന് ആഴ്സ് ടെക്ക്നിക്ക വാർത്തയിറക്കി.[19] കെഡിഇ 4.5.0 പതിപ്പിന്റെ പുറത്തിറക്കലോടെ കെഡിഇ വെബ്കിറ്റിനും കെഎച്ച്ടിഎംഎല്ലിനും ഒരേ പോലെ പിന്തുണ നൽകാൻ തുടങ്ങി.[20] ഇപ്പോഴും കെഎച്ച്ടിഎംഎൽ വികസിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്.

Remove ads

ഘടകങ്ങൾ

വെബ്കോർ, ജാവാസ്ക്രിപ്റ്റ്കോർ എന്നിവയാണ് വെബ്കിറ്റിന്റെ പ്രധാന ഘടകങ്ങൾ. മുമ്പ് ഡ്രൊസീറ എന്നൊരു ഡിബഗ്ഗർ കൂടിയുണ്ടായിരുന്നു.

വെബ്കോർ

എച്ച്ടിഎംഎൽ, എസ്.വി.ജി എന്നിവക്കുള്ള ആഖ്യാന യന്ത്രമാണ് വെബ്കോർ. ഇത് ഗ്നു ലഘു സാർവ്വജനിക അനുമതിപത്രം പ്രകാരമാണ് പുറത്തിറക്കിയിട്ടുള്ളത്. സി++ലാണ് വെബ്കോർ എഴുതപ്പെട്ടിട്ടുള്ളത്. എന്നാൽ ആപ്ലികേഷൻ ഇന്റർഫേസ് എഴുതപ്പെട്ടിരിക്കുന്നത് ഒബ്ജെക്റ്റീവ്-സിയിലാണ്. കൊക്കോ എപിഐയിൽ എഴുതപ്പെട്ട ആപ്ലികേഷനുകൾക്ക് പ്രവർത്തിക്കാനുള്ള അവസരം നൽകുന്നുമുണ്ട്.

വെബ്കിറ്റ് ആസിഡ്2, ആസിഡ്3 പരീക്ഷകൾ വെബ്കിറ്റ് വളരെ മികച്ച രീതിയിൽ വിജയിച്ചിട്ടുണ്ട്.[21]

ജാവാസ്ക്രിപ്റ്റ്കോർ

വെബ്കിറ്റിലെ ജാവാസ്ക്രിപ്റ്റ് ആഖ്യാനയന്ത്രമാണ് ജാവാസ്ക്രിപ്റ്റ് കോർ. മാക് ഓഎസ് ടെന്നിനകത്തെ പല ആവശ്യങ്ങൾക്കും ജാവാസ്ക്രിപ്റ്റ് കോർ ഉപയോഗിക്കപ്പെടുന്നുണ്ട്.[22] കെഡിഇയുടെ കെജെഎസ് ലൈബ്രറിയിൽ നിന്നും പിസിആർഇയുടെ റെഗുലർ എക്സ്പ്രഷൻ ലൈബ്രറിയിൽ നിന്നും ആണ് ജാവാസ്ക്രിപ്റ്റ്കോർ രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ നിരവധി ഘടകങ്ങൾ കൂട്ടിച്ചേർത്താണ് ജാവാസ്ക്രിപ്റ്റ്കോർ വികസിപ്പിച്ചെടുത്തിട്ടുള്ളത്.[23]

2008ൽ വെബ്കിറ്റ് സംഘം അവർ ജാവാസ്ക്രിപ്റ്റ്കോർ സ്ക്വിരൽഫിഷ് എന്ന പേരിൽ ബൈറ്റ്കോഡ് ഇന്റർപ്രട്ടറായി പുനർരചന നടത്തിയെന്ന് വെളിപ്പെടുത്തി. ഇത് ജാവാസ്ക്രിപ്റ്റ് വിവർത്തനത്തിന്റെ വേഗത വർദ്ധിപ്പിച്ചു.

ഡ്രൊസീറ

ഡ്രൊസീറ വെബ്കിറ്റിലെ ജാവാസ്ക്രിപ്റ്റ് ഡിബഗ്ഗർ ആയിരുന്നു.[24][25] പിന്നീട് വെബ് ഇൻസ്പെക്റ്ററിൽ ജാവാസ്ക്രിപ്റ്റ് ഡിബഗ്ഗർ ഉൾപ്പെടുത്തിയപ്പോൾ വെബ്കിറ്റിൽ നിന്നും ഡ്രൊസീറയെ ഒഴിവാക്കി. മാംസഭോജിയായ ഡ്രൊസീറ എന്ന സസ്യത്തിൽ നിന്നാണ് ഡിബഗ്ഗറിന് ഈ പേര് ലഭിച്ചത്.[26]

വെബ്കിറ്റ്2

2010 ഏപ്രിൽ 8-ന്, വെബ്കിറ്റ് പുനർരൂപകൽപ്പന ചെയ്യുന്നതിനായി വെബ്കിറ്റ്2 എന്ന പേരിൽ ഒരു പ്രോജക്റ്റ് പ്രഖ്യാപിച്ചു. വെബ്‌കിറ്റ് എന്നത് വെബ് റെൻഡറിംഗിൻ്റെ പ്രധാന ഘടകങ്ങളായ ജാവാസ്ക്രിപ്റ്റ്, എച്ച്ടിഎംഎൽ എന്നിവയെ ആപ്ലിക്കേഷനുകളുടെ ഉപയോക്തൃ ഇൻ്റർഫേസിൽ നിന്ന് വേർതിരിക്കാൻ രൂപകൽപ്പന ചെയ്ത ഒരു സാങ്കേതികവിദ്യയാണ്. ആപ്ലിക്കേഷൻ്റെ ഇൻ്റർഫേസിൽ നിന്ന് വ്യത്യസ്തമായി സ്വന്തം പ്രക്രിയയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഈ വേർതിരിവ് മൂലം വെബ് ഉള്ളടക്കത്തെ അനുവദിക്കുന്നു. അടിസ്ഥാനപരമായി, ഇത് ഒരു ആപ്ലിക്കേഷൻ്റെ വിഷ്വൽ വശങ്ങളും വെബ് അധിഷ്‌ഠിത ഉള്ളടക്കവും തമ്മിൽ വിഭജനം നടക്കുന്നു. ഈ ആർക്കിടെക്ചർ വെബ് റെൻഡറിംഗ് പ്രക്രിയയിൽ സാധ്യമായ പ്രശ്നങ്ങൾ വേർതിരിക്കുന്നതു മൂലം സ്ഥിരതയും സുരക്ഷയും വർദ്ധിപ്പിക്കുന്നു.

Remove ads

ഇതും കൂടി കാണുക

അവലംബം

Loading content...

പുറത്തേക്കുള്ള കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads