അഡോബി സിസ്റ്റംസ്

അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനി From Wikipedia, the free encyclopedia

അഡോബി സിസ്റ്റംസ്map
Remove ads

37.3306844°N 121.8939647°W / 37.3306844; -121.8939647

വസ്തുതകൾ Formerly, Type ...
Remove ads

ഒരു അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയാണ് അഡോബി സിസ്റ്റംസ് ഇൻകോർപറേറ്റഡ് (/ ədoʊbiː / ədohbee). അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ സാൻ ജോസിലാണ് കമ്പനി ആസ്ഥാനം. ചരിത്രപരമായി മൾട്ടിമീഡിയ, സർഗാത്മകത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ കേന്ദ്രീകരിച്ചായിരുന്നു അഡോബി, അടുത്തകാലത്ത് ഇൻറർനെറ്റ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വികസന രംഗത്തേക്കും കടന്നു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ ആയ ഫോട്ടോഷോപ്പ്, അക്രോബാറ്റ് റീഡർ, പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്), അഡോബി ക്രിയേറ്റീവ് സ്യൂട്ട്, അതിന്റെ പിൻഗാമിയായ അഡോബി ക്രിയേറ്റീവ് ക്ലൗഡ് എന്നിവയിലൂടെയാണ് കമ്പനി അറിയപ്പെടുന്നത്.

ജോൺ വാർനോക്ക്, ചാൾസ് ഗെഷ്കെ എന്നിവർ ചേർന്ന് ഡിസംബർ 1982 ൽ ആണ് ഈ കമ്പനിക്ക് രൂപം നൽകിയത്. പോസ്റ്റ് സ്ക്രിപ്റ്റ് പേജ് വിവരണ ഭാഷ വികസിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി സീറോക്സ് പിഎആർസി കമ്പനിയിലെ ജോലി ഇരുവരും ഈ കമ്പനി സ്ഥാപിച്ചത്. 1985 ൽ ആപ്പിൾ കമ്പ്യൂട്ടർ അവരുടെ ലേസർറൈറ്റർ പ്രിന്ററുകളിൽ ഉപയോഗിക്കാൻ അഡോബിയിൽ നിന്നു പോസ്റ്റ് സ്ക്രിപ്റ്റ് ലൈസൻസ് വാങ്ങി.

2015 ഓടെ, അഡോബി സിസ്റ്റംസ് കമ്പനിയിൽ ലോകമെമ്പാടുമായി ഏകദേശം 15,000 ജീവനക്കാർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ നാല്പതു ശതമാനം പേർ സാൻ ഹോസെയിലാണ് ജോലി ചെയ്യുന്നത്. ന്യൂട്ടൺ, ന്യൂയോർക്ക് സിറ്റി, മിനെപൊളിസ്, ലേഹി, സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും പ്രധാന വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  

Remove ads

സജീവ ഉൽപ്പന്നങ്ങൾ

കൂടുതൽ വിവരങ്ങൾ ഉത്പന്നത്തിന്റെ പേര്, ഏറ്റവും പുതിയ പതിപ്പ് ...
Remove ads

അവലംബം

Loading content...

ബാഹ്യ കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads