വെർണർ ഹൈസെൻബെർഗ്‌

From Wikipedia, the free encyclopedia

വെർണർ ഹൈസെൻബെർഗ്‌
Remove ads

വെർണർ കാൾ ഹൈസെൻബെർഗ്‌ ( ജനനം 5 - ഡിസംബർ 1901 ,മരണം 1 ഫെബ്രുവരി 1976 ). ജർമ്മൻ ഫിസിസിസ്റ്റും ക്വാണ്ടം ബലതന്ത്രത്തിന്റെ ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളും ആയിരുന്നു . 1927-ൽ അദ്ദേഹം അനിശ്ചിതത്വ തത്ത്വം ആവിഷ്കരിച്ചു. 1932-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്കു ഇദ്ദേഹത്തിനു ലഭിച്ചു. 1957-ൽ ജർമ്മനിയിലെ ആദ്യ ആണവനിലയം കാൾസ്റൂയിൽ സ്ഥാപിക്കുന്നതിനു ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആണവോർജ്ജം സംബന്ധിച്ചു ഇദ്ദേഹം നടത്തിയ പഠനങ്ങൾ രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

വസ്തുതകൾ വെർണർ ഹൈസെൻബെർഗ്‌, ജനനം ...

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹൈസൻബെർഗ് കൈസർ വില്ഹേം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ ഡയറക്ടർ ആയി നിയമിതനായി. ഈ സ്ഥാപനം പിന്നീട് മാക്സ് പ്ലാങ്കിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ജർമ്മൻ റിസർച്ച് കൌൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads