വിൻആംപ്

From Wikipedia, the free encyclopedia

പ്രധാനമായും വിൻഡോസ്‌ അധിഷ്ഠിത മൾട്ടിമീഡിയ പ്ലെയറാണ് വിൻആംപ്. കോളജ് വിദ്യാർഥികളായിരുന്ന ജസ്റ്റിൻ ഫ്രാങ്കെൽ, ദിമിത്രി ബോൾഡിറേവ് എന്നിവർ ചേർന്ന് 1997-ലാണ് വിൻആംപ് ആരംഭിച്ചത്.[2][3][4] അവരുടെ കമ്പനിയായ നൾസോഫ്റ്റ് (Nullsoft) വഴി, അവർ പിന്നീട് 1999-ൽ എഒഎല്ലി(AOL)-ന് 80 ദശലക്ഷം ഡോളറിന് വിറ്റു. സൗജന്യമായി ലഭ്യമാക്കിയിട്ടുള്ള ഇതിന്റെ പ്രൊ വെർഷനും ലഭ്യമാണ്. എണ്ണമറ്റ ഓഡിയോ വീഡിയോ ഫോർമാറ്റുകളെ ഇത് പിന്തുണയ്ക്കുന്നു. സ്ട്രീമിങ് ഫയലുകളെയും ഇത് പിന്തുണയ്ക്കുന്നുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന മികച്ച ഒരു മീഡിയ പ്ലെയറാണ് ഇത്. പിന്നീട് 2014-ൽ റേഡിയോണമി ഏറ്റെടുത്തു. പതിപ്പ് 2 മുതൽ ഇത് ഫ്രീമിയം ആയി വിൽക്കുകയും പ്ലഗ്-ഇന്നുകളും സ്‌കിന്നുകളും ഉപയോഗിച്ചുള്ള എക്സ്റ്റക്ഷനുകളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു, കൂടാതെ സംഗീത ദൃശ്യവൽക്കരണം, പ്ലേലിസ്റ്റ്, ഒരു വലിയ ഓൺലൈൻ കമ്മ്യൂണിറ്റി പിന്തുണയ്‌ക്കുന്ന മീഡിയ ലൈബ്രറി എന്നിവയും അവതരിപ്പിക്കുന്നു.

വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
വിൻആംപ്
Thumb
ദീർഘകാലമായി ഉപയോഗിച്ചിരുന്ന വിൻആംപ് ലോഗോ
Original author(s)Nullsoft
വികസിപ്പിച്ചത്Targetspot
ആദ്യപതിപ്പ്ഏപ്രിൽ 21, 1997; 27 years ago}}|Error: first parameter is missing.}} (1997-04-21)
ഭാഷC/C++
ഓപ്പറേറ്റിങ് സിസ്റ്റംWindows, Android, MS-DOS (DOSamp),[1] Mac OS (MacAmp)
വലുപ്പം16.3 MB
ലഭ്യമായ ഭാഷകൾ18 languages
ഭാഷകളുടെ പട്ടിക
English, Simplified Chinese, Traditional Chinese, German, Spanish, French, Italian, Japanese, Korean, Dutch, Polish, Brazilian Portuguese, Russian, Romanian, Swedish, Turkish, Hungarian, Indonesian
തരംMedia player
അനുമതിപത്രംProprietary freeware
വെബ്‌സൈറ്റ്winamp.com
അടയ്ക്കുക

വിൻആംപിന്റെ പതിപ്പ് 1 1997-ൽ പുറത്തിറങ്ങി, എംപി3(MP3)യുടെയും (സംഗീതം) ഫയൽ പങ്കിടലിന്റെയും ട്രെന്റനുസരിച്ച് 3 ദശലക്ഷത്തിലധികം ഡൗൺലോഡുകളോടെ അതിവേഗം ജനപ്രിയമായിത്തീർന്നു. വിൻആംപ് 2.0 1998 സെപ്റ്റംബർ 8-ന് പുറത്തിറങ്ങി. 2.x പതിപ്പുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന വിൻഡോസ് ആപ്ലിക്കേഷനുകളിലൊന്നായി വിൻആംപിനെ മാറ്റുകയും ചെയ്തു.[5]2000-ത്തോടെ വിൻആംപിന് 25 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു[6] 2001 ആയപ്പോഴേക്കും അതിന് 60 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു.[7]2002-ലെ റീറൈറ്റായ വിൻആംപ് 3 ഹിറ്റായില്ല, 2003-ൽ വിൻആംപ് 5-ന്റെ പ്രകാശനവും പിന്നീട് 2007-ൽ പതിപ്പ് 5.5-ന്റെ പ്രകാശനവും ഉണ്ടായി. എംഎസ്ഡോസി(MS-DOS)-ന്റെ ആദ്യകാല എതിരാളികളായ മാക്കിന്റോഷിനൊപ്പവും, ആൻഡ്രോയിനായി ഇപ്പോൾ നിർത്തലാക്കപ്പെട്ട ഒരു പതിപ്പും പുറത്തിറങ്ങി.

വിൻആംപ് 5.8(Winamp 5 എന്ന് എഴുതിയിരിക്കുന്നു) 2018-ൽ പൊതുജനങ്ങൾക്ക് ലഭ്യമായി. സുരക്ഷാ നിലവാരം നിലനിർത്താൻ റേഡിയോണമി ടീം പുതിയ പതിപ്പ് പുറത്തിറക്കാൻ തീരുമാനിച്ചു.[8] റേഡിയോണമി പിന്നീട് വിൻആംപ് 6 പുറത്തിറക്കാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചു.[9]

സവിശേഷതകൾ

എംപി3(MP3), മിഡി(MIDI), മോഡ്(MOD), എംപെക്1(MPEG-1) ഓഡിയോ ലെയെഴ്സ് 1, 2, എഎസി(AAC), എം4എ(M4A), ഫ്ലാക്(FLAC), വാവ്(WAV), ഡബ്ല്യൂഎംഎ(WMA) എന്നിവ ഉപയോഗിച്ച് വിൻആംപ് മ്യൂസിക് പ്ലേബാക്ക് പിന്തുണയ്ക്കുന്നു. ഓഗ് വോർബിസിന്റെ(Ogg Vorbis) പ്ലേബാക്ക് ഡിഫോൾട്ടായി പിന്തുണയ്ക്കുന്നതിന് വേണ്ടി വിൻഡോസിൽ ആദ്യമായി വ്യാപകമായി ഉപയോഗിക്കുന്ന മ്യൂസിക് പ്ലെയറുകളിൽ ഒന്നാണ് വിൻആംപ്.[10]

അവലംബം

പുറത്തേക്കുള്ള കണ്ണി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.