യാംഗ്‌സേ കിയാംഗ് നദി

From Wikipedia, the free encyclopedia

യാംഗ്‌സേ കിയാംഗ് നദി
Remove ads

ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ലോകത്തിലെ നീളം കൂടിയ നദികളിൽ മൂന്നാമത്തേതും ആയ യാംഗ്‌സേ കിയാംഗ് ( /ˈjɑːŋtsi/; മൻഡാരിൻ [ʈʂʰǎŋ tɕjáŋ]) നദിയെ ചാംഗ് ജിയാംഗ് എന്നോ വെറുതേ യാംഗ്സേ നദിയെന്നോ വിളിക്കുന്നു. ചൈനീസ് ഭാഷയിൽ ചാംഗ് ജിയാംഗ് എന്നാൽ നീളമുള്ള നദിയെന്നാണർഥം. ഈ നദിയിൽ സ്ഥാപിച്ചിട്ടുള്ള ത്രീ ഗോർജസ് ഡാം എന്ന അണക്കെട്ടിനോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി നിലകൊള്ളുന്നു.[1][2]

വസ്തുതകൾ യാംഗ്‌സേ കിയാംഗ് നദി, Physical characteristics ...

6418 കിലോമീറ്ററാണ് നദിയുടെ നീളം. ടിബറ്റ് പീഠഭൂമിയിലെ ക്വിങ്‌ഹായ് പ്രദേശത്തെ ഹിമാനികളിൽ നിന്നാണ് നദി ഉദ്ഭവിക്കുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രദേശം, മദ്ധ്യ ഭൂഭാഗം, കിഴക്കൻ ചൈന എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ഷാങ് ഹായിയിൽ വച്ച് കിഴക്കൻ ചൈന കടലിൽ നദിയുടെ പ്രയാണം അവസാനിക്കുന്നു. നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ കണക്കുനോക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ നദികളിലൊന്നാണ്. ചൈനയുടെ മൊത്തം ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്നുവരുന്ന കരഭൂമിയിലെ മഴവെള്ളം കടലിലെത്തുന്നത് ഈ നദിയിലൂടെയാണ്. യാംഗ്‌സേ നദീതടത്തിലാണ് ചൈനയിലെ ജനസംഖ്യയിൽ മൂന്നിലൊന്നും താമസിക്കുന്നത്. [3]

മഞ്ഞ നദിക്കൊപ്പം ചൈനയുടെ ചരിത്രത്തിലും സംസ്കാരത്തിന്റെ വികാസത്തിലും സാമ്പത്തികമേഖലയിലും പ്രധാനസാന്നിദ്ധ്യമാണ് യാംഗ്‌സേ കിയാംഗ് നദി. ചരിത്രപരമായി ചൈനയുടെ സാമ്പത്തിക ഉത്പാദനത്തിന്റെ 20% യാംഗ്‌സ്റ്റേ നദീതടപ്രദേശത്തുനിന്നാണ് വന്നിരുന്നത്. പലതരം ജൈവവ്യവസ്ഥകളിലൂടെ ഈ നദി ഒഴുകുന്നുണ്ട്. ഇവിടെമാത്രം കാണപ്പെടുന്ന ചൈനീസ് മുതല യാംഗ്‌സേ സ്റ്റർജ്യൺ മത്സ്യം തുടങ്ങിയ ജീവികളും ധാരാളമുണ്ട്. ആയിരക്കണക്കിനു വർഷങ്ങളായി കൃഷിക്കും, യാത്രയ്ക്കും, വ്യവസായത്തിനും, അതിർത്തിനിർണ്ണയത്തിനും യുദ്ധത്തിനും ഈ നദി ഉപയോഗിക്കപ്പെടുന്നുണ്ട്.

അടുത്തകാലത്തായി വ്യാവസായിക മലിനീകരണം നദിയെ ബാധിച്ചിട്ടുണ്ട്. ചതുപ്പുകളും തടാകങ്ങളും നശിക്കുന്നത് വെള്ളപ്പൊക്കത്തിന്റെ കാഠിന്യം കൂട്ടുന്നുണ്ട്. നദിയുടെ ചില ഭാഗങ്ങൾ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. യുനാൻ പ്രവിശ്യയിൽ ആഴത്തിലുള്ള ചാലുകളിലൂടെ ഒഴുകുന്ന സമാന്തരമായ മൂന്ന് കൈവഴികൾ യുനസ്കോയുടെ ലോക പൈതൃകത്തിന്റെ ഭാഗമായ സ്ഥലമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ്.

Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads