പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരവും[6][7] ലോകത്തെ പ്രോപ്പർ നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്[8] ഷാങ്ഹായ് (上海). ചൈനയിലെ നാലു പ്രവിശ്യാതല മുൻസിപ്പാലിറ്റികളിലൊന്നായ ഷാങ്ഹായിൽ 2010ലെ കണക്കനുസരിച്ച് 23 ദശലക്ഷം പേർ വസിക്കുന്നു.[9]. ചൈനയുടെ കിഴക്കൻ തീരത്തുള്ള യാങ്റ്റ്സെ നദീമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രവും [10] ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്.[11]
വസ്തുതകൾ ഷാങ്ഹായ് 上海, രാജ്യം ...
ഷാങ്ഹായ്
上海 |
---|
|
ഷാങ്ഹായ് മുൻസിപ്പാലിറ്റി • 上海市 |
 മുകളിൽനിന്ന് ഘടികാരദിശയിൽ: പുഡോങ് സ്കൈലൈൻ; യുയുവാൻ ഉദ്യാനം, ചൈനീസ് പവിലിയനും എക്സ്പോ ആക്സിസും, നാഞ്ജിങ് റോഡിലെ നിയോൺ സൈനുകൾ, ദി ബണ്ട് |
 ചൈനയിൽ ഷാങ്ഹായ് മുൻസിപ്പാലിറ്റിയുടെ സ്ഥാനം |
രാജ്യം | China |
---|
Settled | 5ആം - 7ആം നൂറ്റാണ്ട് |
---|
ഇൻകോർപ്പൊറേറ്റഡ് - ടൗൺ | എ.ഡി. 751 |
---|
- കൗണ്ടി | 1292 |
---|
- മുൻസിപ്പാലിറ്റി | ജൂലൈ 17, 1854 |
---|
വിഭാഗങ്ങൾ - കൗണ്ടി തലം - ടൗൺഷിപ്പ് തലം | 18 ജില്ലകൾ, 1 കൗണ്ടി 220 പട്ടണങ്ങളും ഗ്രാമങ്ങളും |
---|
|
• തരം | മുൻസിപ്പാലിറ്റി |
---|
• CPC മുൻസിപ്പാലിറ്റി സെക്രട്ടറി | യു ഷെൻഷെങ് |
---|
• മേയർ | ഹാൻ ഷെങ് |
---|
|
• മുൻസിപ്പാലിറ്റി | 7,037 ച.കി.മീ. (2,717 ച മൈ) |
---|
• ഭൂമി | 6,340 ച.കി.മീ. (2,450 ച മൈ) |
---|
• ജലം | 679 ച.കി.മീ. (262 ച മൈ) |
---|
• നഗരപ്രദേശം | 5,299 ച.കി.മീ. (2,046 ച മൈ) |
---|
ഉയരം | 4 മീ (13 അടി) |
---|
|
• മുൻസിപ്പാലിറ്റി | 1,84,50,000 |
---|
• ജനസാന്ദ്രത | 2,600/ച.കി.മീ. (6,800/ച മൈ) |
---|
സമയമേഖല | UTC+8 (ചൈന സ്റ്റാൻഡേർഡ് സമയം) |
---|
പിൻകോഡ് | 200000 – 2021000 |
---|
ഏരിയ കോഡ് | 21 |
---|
GDP[5] | 2007ലെ ഉദ്ദേശകണക്ക് |
---|
- മൊത്തം | US$171.55 ശതകോടി (7ആം) |
---|
- പ്രതിശീർഷ വരുമാനം | US$9,298 (1ആം) |
---|
- വളർച്ച | 13.3% |
---|
HDI (2005) | 0.909 (2ആം) |
---|
ലൈസൻസ് പ്ലേറ്റ് പ്രിഫിക്സുകൾ | 沪A, B, D, E, F,G 沪C (പുറമ്പ്രദേശങ്ങൾ) |
---|
നഗര പുഷ്പം | യൂലാൻ മഗ്നോലിയ |
---|
വെബ്സൈറ്റ് | www.shanghai.gov.cn |
---|
അടയ്ക്കുക
വസ്തുതകൾ
 |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
അടയ്ക്കുക
വസ്തുതകൾ Chinese, Wu ...
|
|
 "ഷാങ്ഹായ്", എന്നു ചൈനീസ് ലിപിയിൽ |
Chinese | 上海 |
---|
|
Wu | Zaonhe |
---|
|
Literal meaning | കടലിനു മുകളിൽ അഥവാ കടലിൽ |
---|
Transcriptions |
---|
|
Hanyu Pinyin | ഷാങ്ഹായ് |
---|
|
Romanization | Zaonhe |
---|
Shanghainese Romanization | Zånhae IPA: [z̥ɑ̃̀hé] |
---|
|
Romanization | Sông-hói |
---|
|
Jyutping | soeng6hoi2 |
---|
|
Hokkien POJ | Siōng-hái |
---|
|
Fuzhou BUC | Siông-hāi |
---|
|
|
അടയ്ക്കുക
ആദ്യകാലങ്ങളിൽ മത്സ്യബന്ധനത്തിന്റെയും തുണിത്തരങ്ങളുടേയും ഒരു പട്ടണമായിരുന്നു ഷാങ്ഹായ്. 19ആം നൂറ്റാണ്ടോടെ ഈ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇവിടുത്തെ തുറമുഖത്തിന്റെ അനുയോജ്യമായ സ്ഥാനമായിരുന്നു അതിന് കാരണം. 1842ലെ നാൻകിങ് ഉടമ്പടി പ്രകാരം ഈ നഗരത്തിൽ വിദേശ വ്യാപാരം ആരംഭിച്ചു.