വരയൻ പഞ്ചനേത്രി
From Wikipedia, the free encyclopedia
Remove ads
ദക്ഷിണ ഭാരതത്തിൽ കാണപ്പെടുന്ന ഒരു അപൂർവ്വയിനം ചിത്രശലഭമാണ് വരയൻ പഞ്ചനേത്രി (Striated Five-ring). ശാസ്ത്രനാമം : Ypthima striata.[2][3][4][5]
Remove ads
കണ്ടെത്തൽ
1888ല് ജി.എഫ് ഹാമ്പ്സൺ എന്ന ബ്രിട്ടീഷുകാരൻ നീലഗിരിയിൽ നിന്ന് ഇതിന്റെ ഒരു ആൺശലഭത്തെ ശേഖരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശേഷം ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഇതിനെ ശലഭനിരീക്ഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2012ൽ നെയ്യാർ വന്യജീവിസങ്കേതത്തിൽ നിന്നാണ് വർഷങ്ങൾക്ക് ശേഷം പിന്നെ ഈ ശലഭത്തെ തിരിച്ചറിയുന്നത്. ശലഭനിരീക്ഷകനായ ഡോ. കുന്തെ നയിച്ചിരുന്ന സംഘത്തിലെ മിലിന്റ് ബകാരെ എന്ന ശലഭനിരീക്ഷകനാണ് ഇത് ക്യാമറയിൽ പകർത്തി പ്രസിദ്ധീകരിച്ചത്. 2011 ൽ സി. സുഷാന്ത് തമിഴ്നാട്ടിലെ മുണ്ടൻതുറ കടുവാ സങ്കേതത്തിൽ നിന്ന് ഇതിന്റെ ചിത്രമെടുത്തിരുന്നെങ്കിലും പൂമ്പാറ്റയെ തിരിച്ചറിയാൻ കഴിയാഞ്ഞതിനാൽ പ്രസിദ്ധീകരിച്ചിരുന്നില്ല. നീലഗിരിയിൽ മാത്രമേ കാണൂ എന്നു കരുതിയിരുന്ന ഈ ശലഭത്തെ പശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലും കണ്ടേയ്ക്കാമെന്ന നിരീക്ഷണങ്ങൾ പശ്ചിമഘട്ട ശലഭനിരീക്ഷണ ചരിത്രത്തിലെ പ്രധാനപ്പെട്ടതാണ്.
ആദ്യകാലങ്ങളിൽ പശ്ചിമഘട്ടം പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്നു എന്ന് വിശ്വസിച്ചിരുന്ന ഇവയെ ബാംഗ്ലൂർ നഗരത്തിൻറെ പ്രാന്തപ്രദേശങ്ങളിൽ ഉള്ള വരണ്ട പാറകുന്നുകളിലും കണ്ടെത്തിയിട്ടുണ്ട്. [6]
Remove ads
ആവാസവ്യവസ്ഥ
ഇലപൊഴിയും കാടുകളും പുൽമേടുകളുമാണ് ഇതിന്റെ ഇഷ്ട താവളങ്ങൾ. നനഞ്ഞ മണ്ണിൽ ഇരുന്ന് ലവണം ഉണ്ണുന്ന ശീലമുണ്ട്.
ശരീരപ്രകൃതി
വരയൻ പഞ്ചനേത്രിയുടെ ചിറകുപുറത്തിനു ഇരുണ്ട നിറമാണ്. മുൻചിറകിനുപുറത്ത് മഞ്ഞ വലയത്തിൽ കറുത്ത പൊട്ടുണ്ട്. കൺപൊട്ടിനകത്ത് മങ്ങിയ നിറത്തിൽ രണ്ടു പുള്ളിക്കുത്തുകൾ കാണാം. ചിറകിന്റെ അടിവശത്തിനു വെളുത്ത നിറമാണ്. വെളുപ്പിൽ തവിട്ടുനിറപ്പട്ടകൾ ഉണ്ട്. ആണിന്റെ ചിറകിനടിയിലെ പട്ടകൾ മങ്ങിയിരിക്കും. ചിറകിനടിവശത്തെ കൺപൊട്ടുകളുടെ മഞ്ഞ വലയത്തിന്റെ വീതി കൂടുതലായിരിക്കും.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads