ചോണൻ പൂമ്പാറ്റ
From Wikipedia, the free encyclopedia
Remove ads
ഏഷ്യയിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോണൻ പൂമ്പാറ്റ (Zesius chrysomallus).[1][2][3]
Remove ads
പേരിന് പിന്നിൽ
ചോണൻ ഉറുമ്പുകളുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് ഈ പേര് കിട്ടിയത്.
ജീവിതരീതി
മഴ കൂടുതലുള്ള മലമ്പ്രദേശങ്ങളാണ് ഇവയുടെ താവളങ്ങൾ. ചോണനുറുമ്പിൻ കൂടുള്ള ചെടികളിലാണ് ഇവ മുട്ടയിടുന്നത്. പേര, വേങ്ങ, പൂമരുത് തുടങ്ങിയ മരങ്ങളാണ് ഇവ മുട്ടയിടാനായി തിരെഞ്ഞെടുക്കുന്നത്. മഞ്ഞപ്പാവിട്ട(Indian mulberry) ചെടിയിലും മുട്ടയിടുന്നതായി കണ്ടിട്ടുണ്ട്.
പ്രത്യേകതകൾ
ആൺ പൂമ്പാറ്റകൾ ചിറകുവിരിച്ചാൽ നേർത്ത ചുവപ്പുനിറവും പെൺശലഭത്തിന് നീലനിറവുമായിരിക്കും.
ചിത്രശാല
- ചോണൻ പൂമ്പാറ്റ ആൺ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads