അക്കാദമി ഓഫ് ശരീഅഃ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്

From Wikipedia, the free encyclopedia

Remove ads

സംസ്കൃതം സിലബസിൽ ഉൾപ്പെടുത്തിയ ആദ്യത്തെ ഇസ്ലാമിക സ്ഥാപനമാണ് മാലിക് ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്‌സിന്റെ കീഴിലുള്ള അക്കാദമി ഓഫ് ശരിയ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ASAS). [1] [2] [3] ഹിന്ദു പണ്ഡിതന്മാരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് "ദേവ ഭാഷ" എന്നറിയപ്പെടുന്ന സംസ്കൃതം [4] പഠിപ്പിക്കുന്നു. [5] സംസ്കൃതം ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവിടെ ഭഗവദ്ഗീത, ഉപനിഷത്ത്, മഹാഭാരതം, രാമായണം എന്നിവയുടെ പ്രധാന ഭാഗങ്ങൾ തിരഞ്ഞെടുത്ത് പഠിപ്പിക്കുന്നു. [6] [7] [8] [9] [10] [11]

വസ്തുതകൾ അക്കാദമി ഓഫ് ശരീഅഃ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ASAS), Address ...

ഹാഫിസ് അബൂബക്കർ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് (പിടിഐ) നൽകിയ പ്രസ്താവന പ്രകാരം, മുൻകഴിഞ്ഞ സംസ്‌കൃത സിലബസ് വിശാലമായിട്ടായിരുന്നില്ല. [12] എന്നിരുന്നാലും, പ്ലസ് ടു തലം മുതൽ ബിരുദാനന്തര ബിരുദം വരെ തുടരുന്ന എട്ട് വർഷത്തെ പാഠ്യപദ്ധതി ഉൾക്കൊള്ളുന്ന ഒരു പുതിയ സിലബസ് അവതരിപ്പിച്ചു. ഏറ്റവും പുതിയ സിലബസ് സംസ്‌കൃത പഠനത്തിന് കൂടുതൽ സമഗ്രമായ ചട്ടക്കൂട് നൽകുന്നുണ്ടെന്ന് ഹാഫിസ് അബൂബക്കർ ഊന്നിപ്പറഞ്ഞു.

"അക്കാദമി ഓഫ് ശരിയ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്" എന്നറിയപ്പെടുന്ന സ്ഥാപനം നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകൾ "MIC ASAS" എന്ന പേരിലും വിളിക്കപ്പെടാറുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി MIC ASAS വിദ്യാർത്ഥികൾക്ക് ഭഗവദ്ഗീത, ഉപനിഷത്ത്, മഹാഭാരതം, രാമായണം എന്നിവയുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ സംസ്‌കൃതത്തിൽ പഠിപ്പിക്കുന്നു. [13]

Remove ads

ബാഹ്യ ലിങ്കുകൾ

റഫറൻസുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads