അക്ഷരം മ്യൂസിയം

From Wikipedia, the free encyclopedia

അക്ഷരം മ്യൂസിയംmap
Remove ads

9°33′10″N 76°30′50″E

വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...

ഇൻഡ്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം കോട്ടയം ജില്ലയിലെ നാട്ടകത്ത് 26.11.2024 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനായിരുന്നു. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ പുരയിടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത് കോട്ടയം നഗരത്തിൽ നിന്ന്ഏകദേശം 4 കിലോമീറ്റർ ദൂരത്തിൽ എം സി റോഡരുകിലാണ് അക്ഷരം മ്യൂസിയം. നാലു ഘട്ടങ്ങളിലായി പണി തീർക്കാൻ ഉദ്ദേശിച്ചിരിക്കുന്ന മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിർമ്മാണമാണ് പൂർത്തിയായത്.

Thumb
Remove ads

വിവിധ ഘട്ടങ്ങളിൽ പൂർത്തീകരണം

ഒന്നാം ഘട്ടം

ആദ്യഘട്ടത്തിൽ ഭാഷയുടെ ഉൽപ്പത്തിമുതൽ മലയാളഭാഷയുടെ വികാസപരിണാമങ്ങൾവരെ ദൃശ്യവൽക്കരിച്ചിരിക്കുന്നത് സാധാരണക്കാർക്കുമുതൽ ഗവേഷകർക്കുവരെ പ്രയോജനപ്രദമാകുംവിധമാണ്. വാമൊഴിയിൽനിന്ന് ഗുഹാവരകളായും ചിത്രലിപികളായും അക്ഷരലിപികളായും വികസിക്കുന്ന അത്രയൊന്നും പരിചിതമല്ലാത്ത, ഭാഷയുടെ ചരിത്രം വിവരിച്ചിരിക്കുന്നത് ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാനാകും. വട്ടെഴുത്തിലൂടെയും കോലെഴുത്തിലൂടെയും മറ്റുമുള്ള മലയാളലിപിയുടെ പരിണാമചരിത്രം മലയാണ്മയെ അറിയാനാഗ്രഹിക്കുന്നവർക്ക് ഉപകാരമാകും. അക്ഷരങ്ങളുടെ പരിണാമചരിത്രം വീഡിയോകളിലൂടെ വിവരിച്ചിരിക്കുന്നു. അച്ചടിയെക്കുറിച്ചും അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും ആദ്യമായി അച്ചടിമഷി പുരണ്ട മലയാള പുസ്തകങ്ങളെക്കുറിച്ചും മാത്രമല്ല പ്രധാന അച്ചടിശാലകളെക്കുറിച്ചുള്ള വിവരണങ്ങളും, ഡിജിറ്റൽ വായനയിലേക്ക് വഴി മാറുന്ന കാലത്ത് അനിവാര്യ ഓർമപ്പെടുത്തലുകളാകും. കേരളത്തിലെ 36 ഗോത്രഭാഷകൾക്കും ദ്രാവിഡ ഭാഷകൾക്കുമായി ഒരു ഗ്യാലറിതന്നെ മാറ്റിവച്ചിട്ടുണ്ട്. എസ്‌പിസിഎസിന്റെയും സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെയും ചരിത്രം വിവരിക്കുന്ന ഗ്യാലറിയിൽ പ്രമുഖ മലയാള സാഹിത്യകാരന്മാരുടെ ഇരുന്നൂറിലേറെ കൈയെഴുത്തുപ്രതികളും തൊണ്ണൂറിലേറെ എഴുത്തുകാരുടെ ശബ്ദരേഖകളും ഡിജിറ്റലായി അവതരിപ്പിക്കുന്നു. ആറായിരത്തോളം ലോക ഭാഷകളുടെ പ്രദർശനവുമുണ്ട്.[1]

Thumb
Aksharam museum
Thumb
Aksharam museum

|

രണ്ടാം ഘട്ടം

ലോകഭാഷകളെയും ഇന്ത്യൻ ഭാഷകളെയും അടുത്തറിയാൻ അവസരമൊരുക്കുന്നതാണ് രണ്ടാം ഘട്ടം.

മൂന്നും നാലും ഘട്ടം

മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളെ വിവരിക്കുന്നതാണ് മൂന്നും നാലും ഘട്ടങ്ങൾ.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads