അഞ്ചുരുളി
ഇടുക്കി ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രമേ ഉള്ളൂ ഇവിടേക്ക്.[1][2] ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു[3]. അഞ്ചുരുളി ഫെസ്റ്റ് ഇവിടെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്.
Remove ads
പേരിനു പിന്നിൽ
ഈ ജലാശയത്തിൽ അഞ്ച് മലകൾ നിരയായി ഉരുളി കമിഴ്ത്തിയതുപോലെ ഇരിക്കുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്.
നിർമ്മാണം
1974 മാർച്ച് 10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റ പാറയിൽ കോലഞ്ചേരി സ്വദേസി കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമിച്ചത്. രണ്ടിടങ്ങളിൽ (ഇരട്ടയാറിൽനിന്ന് ഇവിടേയ്ക്ക് 2 കിലോമീറ്ററും ഇവിടെനിന്ന് ഇരട്ടയാറിലേയ്ക്ക് 3 കിലോമീറ്ററും) നിന്നും ഒരേ സമയം നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ടണലിന്റെ സാങ്കേതിക വിദ്യ കാനഡയിലെ എസ്.എൻ.സി. ലാവ്ലിൻ കമ്പനിയുടേതായിരുന്നു. നിർമ്മാണ കാലയളവിൽ 22 പേർ അപകടങ്ങളിൽ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറിൽ അണക്കെട്ട് നിർമിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ 1000 അടിക്കു മുകളിൽ വെള്ളമുണ്ടാകും.[4][5]
Remove ads
ചിത്രശാല
- ഇരട്ടയാറിൽ നിന്നും ഇടുക്കി ഡാമിലേക്കു അഞ്ചുരുളി ടണൽ വഴി വെള്ളമൊഴുകുന്ന ഭാഗം
- അഞ്ചുരുളി ഗുഹയിൽ നിന്നുമുള്ള ദൃശ്യം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads