അടവിപ്പാല
From Wikipedia, the free encyclopedia
Remove ads
കളിപ്പാൽവള്ളി, കാട്ടുപാൽവള്ളി, ചെറുപാൽവള്ളി, പാൽവള്ളി എന്നെല്ലാം അറിയപ്പെടുന്ന അടവിപ്പാല ഒരു ചെറിയ വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Cryptolepis dubia). ഏഷ്യയിലെല്ലായിടത്തും കാണുന്നു. വള്ളി ഒടിച്ചാൽ പാൽപോലുള്ള ഒരു കറ ഉണ്ടാവുന്നു. വേരിന് ഔഷധഗുണമുണ്ട്[1]. പാമ്പുവിഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്[2]. ഫംഗസിനെതിരെ പ്രയോഗിക്കാനാവുമെന്ന് പഠനങ്ങളിൽ കാണുന്നു[3]. ബാക്ടീരിയകൾക്കെതിരെയും ഫലപ്രദമാണ്[4].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads