അഡിറോണ്ടാക്ക് പർവതനിരകൾ

From Wikipedia, the free encyclopedia

അഡിറോണ്ടാക്ക് പർവതനിരകൾmap
Remove ads

അഡിറോണ്ടാക്ക് പർവതനിരകൾ (/ædɪˈrɒndæk/) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ മേഖലയിലെ ഒരു പർവ്വതനിരയാണ്. അതിന്റെ അതിരുകൾ ഏകദേശം അഡിറോണ്ടാക്ക് ഉദ്യാനത്തിൻറെ അതിർത്തികളോട് യോജിക്കുന്നു. ഈ പർവ്വതനിര ഏകദേശം 5,000 ചതുരശ്ര മൈൽ (13,000 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായിവ്യാപിച്ചുകിടക്കുന്നു.[1] പർവതങ്ങൾ ഏകദേശം 160 മൈൽ (260 കിലോമീറ്റർ) വ്യാസവും ഏകദേശം 1 മൈൽ (1,600 മീറ്റർ) ഉയരവുമുള്ള ഏതാണ്ട് വൃത്താകൃതിയിലുള്ള താഴികക്കുടത്തിന് സമാനമായി രൂപപ്പെട്ടിരിക്കുന്നു. ഹഡ്‌സൺ നദിയുടെ ഉറവിടമായ ജോർജ്ജ് തടാകം, പ്ലാസിഡ് തടാകം, ലേക് ടിയർ ഓഫ് ദി ക്ലൗഡ്‌സ് എന്നിവയുൾപ്പെടെ 200-ലധികം തടാകങ്ങൾ മലനിരകൾക്ക് ചുറ്റുപാടുമായുണ്ട്.[2] നൂറുകണക്കിന് പർവത ശിഖരങ്ങളുടെ കേന്ദ്രമായ അഡിറോണ്ടാക്ക് മേഖലയിലെ കൊടുമുടികളിൽ ചിലത് 5,000 അടി (1,500 മീറ്റർ) അല്ലെങ്കിൽ അതിൽ കൂടുതൽ ഉയരത്തിൽ എത്തുന്നവയാണ്.

വസ്തുതകൾ അഡിറോണ്ടാക്ക് പർവതനിരകൾ, ഉയരം കൂടിയ പർവതം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads