അതിയന്നൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അതിയന്നൂർ ഗ്രാമപഞ്ചായത്ത്.[1] അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
Remove ads
ചരിത്രം
അതിയന്നൂർ പഞ്ചായത്ത് രൂപീകൃതമാവുന്നത് 1953- ലാണ് . ഇവിടുത്തെ പരമ്പരാഗത വ്യവസായം കൈത്തറി നിർമ്മാണമാണ്.1937-ൽ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദർശിച്ചിട്ടുണ്ട്. ശ്രീ നാരായണഗുരു ഈ പഞ്ചായത്തിലെ പൂതംകോട് ഗ്രാമത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും ആർട്സ് & സ്പോർട്സ് ക്ളബുകളും പ്രവർത്തിക്കുന്നുണ്ട്.
ഭൂപ്രകൃതി
കുന്നുകളും, സമതലങ്ങളും കുളങ്ങളുമെല്ലാമുള്ള ഭൂപ്രകൃതിയാണ് അതിയന്നൂർ പഞ്ചായത്തിനുള്ളത്.
സ്ഥിതിവിവരക്കണക്കുകൾ
2001 ലെ കണക്കെടുപ്പ് പ്രകാരം അതിയന്നൂർ ഗ്രാമത്തിലെ ജനസംഖ്യ 39556 ആണ്. ഇതിൽ 19305 പുരുഷന്മാരും 20251 സ്ത്രീകളുമുണ്ട്.[2]
വാർഡുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads