അതിരമ്പുഴ
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
അതിരമ്പുഴ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്. മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതി ചെയ്യുന്നതിനാൽ ഇത് പ്രശസ്തമാണ്. കോട്ടയത്തുനിന്നും അതിരമ്പുഴ 10 കിലോമീറ്റർ വടക്ക് ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂരിൽനിന്ന് 3 കിലോമീറ്ററും അകലെയായും ദേശീയപാത 1 ൽ നിന്നും 2 കിലോമീറ്റർ അകലെയുമാണീ സ്ഥലം.[2]
സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ (സിറോ മലബാർ കാത്തലിക്) എല്ലാ വർഷവും ജനുവരി 24, 25 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനും ഇവിടം പ്രസിദ്ധമാണ്. പള്ളിയോടൊപ്പം 12-ാം ക്ലാസ് വരെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ക്ലാസുകളുള്ള ആൺകുട്ടികളുടെ സെന്റ് അലോഷ്യസ് സ്കൂളും പെൺകുട്ടികളുടെ സെന്റ് മേരീസ് സ്കൂളും. ഇവിടെയുണ്ട്.
Remove ads
ചരിത്രം
പ്രാചീനകാലത്തുതന്നെ അതിരമ്പുഴ ഒരു വികസിത ഗ്രാമമായിരുന്നുവെന്നും എ ഡി 1200 ൽ പോലും അവിടെ ജനവാസ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. പ്രശസ്ത സഞ്ചാരിയായ മാർക്കോ പോളോയുടെ "ദ ഡിസ്ക്രിപ്ഷൻ ഓഫ് ദ വേൾഡ്" എന്ന യാത്രാ വിവരണത്തിൽ അതിരമ്പുഴയെക്കുറിച്ച് ചില പരാമർശങ്ങളുണ്ട്. കേരളത്തിലൂടെ യാത്ര ചെയ്യവേ അദ്ദേഹം 'അതിരംകരി' എന്ന തുറമുഖ പട്ടണത്തിലെത്തി. ഈ സ്ഥലത്തിൻ്റെ വിവരണം അതിരമ്പുഴയുമായി വളരെ അടുത്ത് പൊരുത്തപ്പെടുന്നു. മാർക്കോ പോളോ പറയുന്നതനുസരിച്ച്, മൺപാത്രങ്ങൾ, കന്നുകാലികൾ, പച്ചക്കറി ചന്ത (ഇപ്പോഴും നിലവിലുണ്ട്), വസ്ത്രങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഒരു വ്യാപാര കേന്ദ്രമായിരുന്നു അതിരംകരി. 'ചന്തക്കുളം' ബോട്ടുകൾക്ക് കടക്കാവുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു. മാപ്പിളമാരും (ക്രിസ്ത്യാനികളും) ഹിന്ദുക്കളും (നായർ) അക്കാലത്ത് അതിരമ്പുഴയിൽ താമസമാക്കിയതായി വിശ്വസിക്കപ്പെടുന്നു. 1900-കളുടെ പകുതി വരെ അതിരമ്പുഴ ഒരു പ്രസിദ്ധ തുറമുഖ നഗരമായി തുടർന്നു. പിന്നീട് കൂടുതൽ റോഡുകൾ വികസിപ്പിച്ചതോടെ കായൽ വ്യാപാര പാതകളുടെ പ്രാധാന്യം കുറഞ്ഞു. ചന്തക്കുളത്തിന് സമീപം പഴയ ബോട്ട് ഷെഡ് (പിന്നീട് നവീകരിച്ചത്) ഇപ്പോഴും നിലനിൽക്കുന്നു. ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനാണ്.
ലൂക്കാ മത്തായി പ്ലാത്തോട്ടം (1888–1968) ആണ് അതിരമ്പുഴയിൽ ഹോമിയോപ്പതി അവതരിപ്പിച്ചത്. 1936-ൽ വർത്തമാനപുസ്‌തകം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു (ഇന്ത്യൻ ഭാഷയിലെ ആദ്യത്തെ യാത്രാവിവരണമാണിത്). പ്ലാത്തോട്ടത്തിൽ PVT LTD ന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം. ജസ്റ്റിസ് കെ.കെ. മാത്യു കുറ്റിയിൽ, അദ്ദേഹത്തിന്റെ ഇളയമകൻ ജസ്റ്റിസ് കെ.എം. ജോസഫ് കുറ്റിയിൽ, പോസ്റ്റ് മാസ്റ്റർ ജനറലും ഇന്ത്യയുടെ പ്രഥമ മലയാളി പോസ്റ്റൽ ബോർഡ് അംഗവുമായ സി.ജെ. മാത്യു ചാക്കാലക്കൽ, ദീപിക ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ കെ.എം. ജോസഫ് കരിവേലിൽ, മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണർ കെ.എം. ജോസഫ് കളരിക്കൽ, ഡോ. ടി.ജെ. സെബാസ്റ്റ്യൻ തുടങ്ങിവർ അതിരമ്പുഴയിൽനിന്നുള്ള പ്രമുഖരാണ്.
Remove ads
മതം
അതിരമ്പുഴ മേഖലയിലെ പ്രബല മതം ക്രിസ്തുമതമാണ്. തൊട്ടുപിന്നിൽ ഹിന്ദുമതവും ഇസ്ലാമും ഉണ്ട്. അതിരമ്പുഴയലെ സെന്റ് മേരീസ് ഫൊറോന പള്ളി കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങൾ ഒന്നാണ്. അതിരമ്പുഴയിലാണ് വെൺമനത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (തൃക്കേൽ) ഈ ഗ്രാമത്തിലാണ്. അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് പ്രസിദ്ധമായ വേദഗിരി കുന്ന്. വനവാസകാലത്ത് പാണ്ഡവർ വ്യാസനെ ഇവിടെ സന്ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. വേദഗിരിമല എന്ന ചെറിയ കുന്നിൻ മുകളിൽ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ഹൈന്ദവർ പലപ്പോഴും ഈ സ്ഥലം സന്ദർശിക്കുകയും ക്ഷേത്രത്തിൽ (ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം) തങ്ങളുടെ പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിക്കുകയു ക്ഷേത്രത്തിനടുത്തുള്ള കുളത്തിൽ ഒരു സ്നാനം (വിശുദ്ധ കുളി) നടത്തുകയും ചെയ്യുന്നു. അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ MSFS കരിസ്മാറ്റിക് റിട്രീറ്റ് സെന്റർ ആണ് ചാരിസ് ഭവൻ. അതിരമ്പുഴയ്ക്ക് സമീപമാണ് ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടാതെ, അതിരമ്പുഴ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം ചെറിയ ഹിന്ദു ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും ഉണ്ട്.
Remove ads
സാമ്പത്തികം
തിരുവിതാംകൂറിലെ ഏറ്റവും പഴയ വാണിജ്യകേന്ദ്രങ്ങളിലൊന്നാണിത്. അതിരമ്പുഴയിലാണ് മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതിചെയ്യുന്നത്. [3]
നൂറ്റാണ്ടുകൾക്കുമുമ്പ് ഈ സ്ഥലത്തിന് മിഡിൽ ഈസ്റ്റുമായി വ്യാപാര ബന്ധമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് കോളേജ്, മാന്നാനം, അമലഗിരി ബി.കെ. കോളേജ്, ഏറ്റുമാനൂർ I.T.I., SNV എൽ.പി. സ്കൂൾ മാന്നാനം, സെന്റ്. അലോഷ്യസ് സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ മാന്നാനം, കെ.ഇ. സ്കൂൾ മാന്നാനം, സെന്റ്. ഗ്രിഗോറിയോസ് യു.പി.സ്കൂൾ മണ്ണാർക്കുന്ന്, ഗവ. എൽ.പി. സ്കൂൾ ശ്രീകണ്ഠമംഗലം തുടങ്ങിയവ ഗ്രാമം ഉൾപ്പെടുന്ന അതിരംപുഴ പഞ്ചായത്തിലാണ്.
സ്ഥാനം
ഏറ്റുമാനൂർ റെയിൽവേസ്റ്റേഷൻ അതിരമ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്.
അടുത്ത സ്ഥലങ്ങൾ
- ഏറ്റുമാനൂർ [4]
- കുമാരനല്ലൂർ
- ആർപ്പൂക്കര
- കുടമാളൂർ
- മുടിയൂർക്കര
- അയ്മനം
- കുമരകം
- കൈപ്പുഴ
- നീണ്ടൂർ
- ഓണംതുരുത്ത്
- കുറുമുള്ളൂർ
- കാണക്കാരി
- പട്ടിത്താനം [5]
- ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോട്ടയം
- കാരിത്താസ് ആശുപത്രി
- മാതാ ആശുപത്രി തെള്ളകം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മാന്നാനം കെ ഇ കോളജ്
- അമലഗിരി ബി. കെ. കോളജ്
- ഏറ്റുമാനൂരപ്പൻ കോളജ്
- ഗവ.ഐ ടി ഐ ഏറ്റുമാനൂർ
- എം ജി യൂണിവേഴ്സിറ്റി
പ്രധാന വ്യക്തികൾ
- ജസിസ് കെ. കെ. മാത്യു കുറ്റിയിൽ
- സി. ജെ. മാത്യു ചക്കാലയ്ക്കൽ, മുൻ പോസ്റ്റ് മാസ്റ്റർ ജനറൽ
- കെ. എം. ജോസഫ് കരിവേലിൽ, ദീപികാ ദിനപത്രം പത്രാധിപർ
- അതിരംപുഴ ശ്രീനി (എം. ഡി ദേവസ്യ ) മുൻ ബ്യുറോചീഫ് , കേരള ഭൂഷണം
- ബാസ്ടിൻ. എൻ. ചാക്കോ ഞൊങ്ങിണിയിൽ. അതിരമ്പുഴ (IAS)
ചരിത്രം
ഗതാഗതം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
