അനക്കോണ്ട
From Wikipedia, the free encyclopedia
Remove ads
ഏറ്റവും വലിയ പാമ്പുകളിൽ ഒരിനമാണ് അനക്കോണ്ട. ശാസ്ത്രനാമം. യൂനെക്റ്റസ് മൂരിനസ് (Eunectes murinus). ഇവയുടെ വലിപ്പത്തെപ്പറ്റി അതിശയോക്തി കലർന്ന ചില വിവരണങ്ങളുണ്ടെങ്കിലും എട്ടു മീറ്ററിൽ കൂടുതൽ വലിപ്പമുള്ളവ വിരളമാണ്. ബ്രസീൽ, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും വനങ്ങളിലും ഇവയെ കണ്ടുവരുന്നു. അനക്കോണ്ടയ്ക്ക് പൊതുവേ പച്ചകലർന്ന തവിട്ടുനിറമാണുള്ളത്. പുറത്തു രണ്ടു വരിയായി അണ്ഡാകൃതിയിലുള്ള കറുത്തപാടുകളും വശങ്ങളിൽ വെളുത്ത പുള്ളികളും കാണാം.

തല പരന്നതും കറുപ്പുനിറം ഉള്ളതുമാണ്. വിഷപ്പല്ലുകൾ കാണാറില്ല. കൂടുതൽ സമയവും ഇവ വെള്ളത്തിനടിയിൽ കഴിഞ്ഞുകൂടുന്നു; തലമാത്രം ജലപ്പരപ്പിൽ ഉയർത്തിപ്പിടിച്ച് ഇരയുടെ ആഗമനം പ്രതീക്ഷിച്ച് കഴിയാറുമുണ്ട്. ചിലപ്പോൾ മരക്കൊമ്പുകളിൽ വളഞ്ഞുകൂടി കിടക്കുകയും ചെയ്യും. പെരുമ്പാമ്പിനെപ്പോലെ, ഇരയെ ഞെരുക്കിക്കൊന്നാണ് ഇവ ഭക്ഷിക്കുക. മുട്ട വിരിഞ്ഞു പുറത്തിറങ്ങുന്ന പാമ്പിൻകുഞ്ഞിന് ഒരു മീറ്ററോളം നീളംവരും. ഒരു പ്രാവശ്യം 70-ൽപ്പരം കുഞ്ഞുങ്ങൾ ഉണ്ടാവുന്നു.
അനക്കോണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കുമെന്ന ധാരണ അടിസ്ഥാനരഹിതമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads