അരാവലി പർവതനിര

From Wikipedia, the free encyclopedia

അരാവലി പർവതനിര
Remove ads

ഭാരതത്തിന്റെ പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റർ നീളം വരുന്ന മലനിരകളാണ്‌ അരാവലി മലനിരകൾ. "കൊടുമുടികളുടെ വരി" എന്നാണ്‌ അരാവലി എന്നതിന്റെ ഭാഷാർഥം[1]. രാജസ്ഥാൻ,ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതൽ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ്‌ ഈ പർ‌വ്വത നിരകൾ[2][3]

Thumb
അരാവലി മരലനിരകൾ

സവിശേഷതകൾ

അരാവലിയുടെ വടക്കൻ ഭാഗം ഒറ്റപ്പെട്ട കുന്നുകളും പാറ മുനമ്പുകളും ചേർന്ന് ഹരിയാന സംസ്ഥാനത്തിലൂടെ ഡൽഹിയിൽ ചെന്നവസാനിക്കുന്നു. ദക്ഷിണഭാഗം ഗുജറാത്തിലെ അഹമദാബാദിനടുത്തുള്ള പലൻപൂരിൽ അവസാനിക്കുന്നു. ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖർ ആണ്‌. 5653 അടി(1723 മീറ്റർ) ഉയരത്തിൽ ഗുജറാത്ത് ജില്ലയുടെ അതിർത്തിയിൽ മലനിരകളുടെ തെക്കുപടിഞ്ഞാറൻ അറ്റത്തായാണ്‌ ഇതിന്റെ കിടപ്പ്.

Thumb
രാജസ്ഥാനിലെ രന്തംബോറിലെ അരാവലി മലനിരകൾ
Thumb
രന്തംബോർ ദേശീയോദ്യാനം
Remove ads

അവലംബം

ഇതും കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads