അരുവിക്കര ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
8.5677800°N 77.018890°E തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അരുവിക്കര .[1] നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.[2]
Remove ads
ചരിത്രം
തിരുവിതാംകൂർ മഹാരാജാവു രാജകൊട്ടാരം പണിയുന്നതിനും അരുവിക്കരയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ ദേവീഹിതത്തിന് എതിരെന്ന് മനസ്സിലാക്കി മഹാരാജാവ് അതിൽ നിന്നും പിന്തിരിഞ്ഞു.
സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
ബ്രിട്ടീഷ് പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കെ.വി. നായരും അരുവിക്കര കുഴിവിളാകത്തു കുഞ്ഞുരാമൻ നായരായിരുന്നു. വട്ടിയൂർക്കാവ് സമ്മേളനത്തിലെ കോൺഗ്രസ്സ് വോളന്റിയർമാർ.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
1968 കാലഘട്ടത്തിൽ കരമനയാറിന്റെ തടങ്ങളിൽ വൻ വൈഡ്യൂരശേഖരം കണ്ടെത്തി. കോടിക്കണക്കിനു രൂപവില മതിക്കുന്ന പലതരം രത്നങ്ങളും ഇവിടെ നിന്നും ലഭിച്ചു. അങ്ങനെ രത്നവ്യാപാരികളും ഈ പ്രദേശത്തെ ആകർഷണകേന്ദ്രമായി. 1890-ൽ മൈലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് മൈലം L.P.ട. ആയി മാറിയ ഏറ്റവും പഴക്കമേറിയ വിദ്യാലയം. 1952 -ൽ ആണ് ഗ്രന്ഥശാല പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നത്.
വാണിജ്യ-ഗതാഗത പ്രാധാന്യം
നെടുമങ്ങാട്-അരുവിക്കര-വട്ടിയൂർക്കാവ്-തിരുവനന്തപുരം റൂട്ടിൽ ഒരു സ്വകാര്യബസ്സ് മാത്രമാണ് ഗതാഗതത്തിനുള്ള ഏകമാർഗ്ഗം. സമ്പന്നർ കുതിരയെ പൂട്ടിയ വില്ലുവണ്ടിയും ഉപയോഗിച്ചുവന്നു. ചെറിയകൊണ്ണി മേഖലയിലുള്ളവർക്ക് അരുവിക്കരയുമായി ബന്ധപ്പെടുന്നതിനു പണിതീർത്ത ചാണിച്ചൽ പാലവും ബി. വെല്ലിങ്ങ്ടൺ മന്ത്രിയായിരുന്ന കാലത്തു പണിതീർത്ത അരുവിക്കരപ്പാലവും അരുവിക്കരക്കാർക്കു മറക്കാനാവാത്തതാണ്.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
1952 ലാണ് അരുവിക്കര പഞ്ചായത്ത് രൂപീകൃതമായത്. ആദ്യ പ്രസിഡന്റ് ജി. തങ്കപ്പൻനായരായിരുന്നു. ശ്രീ. കളത്തറ മധു ആണ് ഇപ്പോഴത്തെ (2021) പ്രസിഡന്റ്.
ഭൂപ്രകൃതി
കുന്നുകളും, സമതലപ്രദേശങ്ങളും, കുന്നിൻ ചരിവുകളും, താഴ്വരകളുമാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണൽ, മണ്ണ്, ചെളിമണ്ണ്, പാറമണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ.
ജലപ്രകൃതി
ആറുകളും, കരമനയാറും, കുളങ്ങളും, മഴയുമാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി.
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
അരുവിക്കര ശ്രീഭഗവതിക്ഷേത്രം, ഇടമൺ ശിവക്ഷേത്രം, മുണ്ടേല വലിയ തൃക്കോവിൽ മണ്ണാറംപാറ ശ്രീഭദ്രകാളിക്ഷേത്രം, ഇറയംകോട് ശ്രീമഹാവിഷ്ണുക്ഷേത്രം, ഭഗവതിപുരം, കരിയംകുളം ദേവീക്ഷേത്രം, പൊന്തൻപാറ, ശാന്തിനഗർ, വെമ്പനൂർ, പാറക്കോണം എന്നീ പ്രദേശങ്ങളിലെ ക്രിസ്തീയദേവാലയങ്ങളും, അഴിക്കോട് മുസ്ളീം പള്ളിയുമാണ് ഈ പഞ്ചായത്തിലെ ആദ്യകാലത്തെ ആരാധനാലയങ്ങൾ
വിനോദസഞ്ചാര കേന്ദ്രങ്ങൾ
അരുവിക്കര ഭഗവതീക്ഷേത്രവും കരമനയാറും ജനശ്രദ്ധയാകർഷിക്കുന്നു. കരമനയാറിനു കുറുകെയുള്ള ആർച്ച് ഡാമിന്റെ നിർമ്മാണത്തോടെയാണ് അരുവിക്കര ടൂറിസ്റ്റ് മേഖലയാണ്. 1934-ൽ ആണ് അരുവിക്കര ഡാം പണിതത്. തിരുവനന്തപുരം നഗരത്തിലേക്കു കുടിവെള്ളമെത്തിക്കാനായി പ്രവർത്തിക്കുന്ന വെല്ലിംഗ്ടൻ വാട്ടർ വർക്സും (ജലശുദ്ധീകരണശാല) ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള മണിദ്വീപും സഞ്ചാരികളെ ആകർഷിക്കുന്നു. ഇന്നു വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. ദേശാടനപ്പക്ഷികൾ വിരുന്നെത്താറുള്ള ഇടങ്ങളിലൊന്നാണ് അരുവിക്കര ജലസംഭരണി.
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
- ഭഗവതിപുരം
- ചെറിയകൊണ്ണി
- ഇറയംകോട്
- മൈലം
- കാച്ചാണി
- കളത്തുകാð
- പാണ്ടിയോട്
- ഇരുമ്പ
- അഴിക്കോട്
- കരുമരക്കോട്
- വെള്ളൂർക്കോണം
- കോക്കോതമംഗലം
- മുണ്ടേല
- കളത്തറ
- മൈലമൂട്
- വട്ടക്കുളം
- അരുവിക്കര
- കടമ്പാട്
- മണമ്പൂര്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads