അഷ്ടമംഗലം മഹാദേവക്ഷേത്രം

From Wikipedia, the free encyclopedia

അഷ്ടമംഗലം മഹാദേവക്ഷേത്രംmap
Remove ads

10.5059089°N 76.1785362°E / 10.5059089; 76.1785362

വസ്തുതകൾ അഷ്ടമംഗലം മഹാദേവക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അഷ്ടമംഗലം മഹാദേവക്ഷേത്രം. ഏറെ പ്രത്യേകതകളുള്ള നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1] തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം നാലുകിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽത്തന്നെയുള്ള കാര്യാട്ടുകര ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഇവിടുത്തെ പ്രതിഷ്ഠ രൗദ്രഭാവത്തിലുള്ള അഷ്ടമൂർത്തി സങ്കല്പമാണ്. ഉപദേവതയായി ഗണപതി മാത്രമേയുള്ളൂ. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം.

Remove ads

ക്ഷേത്രം

അഷ്ടമംഗലം ശിവക്ഷേത്രത്തിനു തൊട്ടുമുൻപിലായി വലിയ ഒരു കുളമുണ്ട്. ക്ഷേത്രേശൻ കുളത്തിലേക്ക് നോക്കിയാണിരിക്കുന്നത്. ഉഗ്രമൂർത്തിയായ ശിവന്റെ ഉഗ്രത കുറയ്ക്കാനാണ് നടയ്ക്കുനേരെ കുളം കുഴിച്ചതെന്നാണ് വിശ്വാസം. വട്ടശ്രീകോവിലിൽ കിഴക്കു ദർശനമായാണിവിടത്തെ പ്രതിഷ്ഠ.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

തൃശ്ശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റൂട്ടിൽ എൽത്തുരുത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads