അസ്വാസ്ഥ്യം
From Wikipedia, the free encyclopedia
Remove ads
ഒരു ശാരീരിക അവസ്ഥ അല്ലെങ്കിൽ ഒരു രോഗ ലക്ഷണം ആണ് അസ്വാസ്ഥ്യം. ഇംഗ്ലീഷിൽ മാലേസ് എന്ന് പറയുന്നു. ഒരു മെഡിക്കൽ പദമെന്ന നിലയിൽ, മാലേസ് എന്നത് പൊതുവായ വേദന, അസ്വസ്ഥത അല്ലെങ്കിൽ ക്ഷേമക്കുറവ് എന്നിവയുടെ ഒരു വികാരമാണ്, പലപ്പോഴും ഇത് അണുബാധയുടെയോ മറ്റ് രോഗത്തിന്റെയോ ആദ്യ ലക്ഷണമാണ്. [1] 12-ാം നൂറ്റാണ്ട് മുതൽ മാലേസ് എന്ന വാക്ക് ഫ്രഞ്ചിൽ നിലവിലുണ്ട്.
ഈ പദം പലപ്പോഴും മറ്റ് സന്ദർഭങ്ങളിൽ ആലങ്കാരികമായി ഉപയോഗിക്കാറുണ്ട്.
Remove ads
കാരണം
ഗുരുത്തരമല്ലാത്ത രോഗങ്ങൾ (പനി), ഗുരുതരമായ അവസ്ഥകൾ (അർബുദം, സ്ട്രോക്ക്, ഹൃദയാഘാതം) അല്ലെങ്കിൽ വിശപ്പ് (ലൈറ്റ് ഹൈപ്പോഗ്ലൈസീമിയ [2]), അല്ലെങ്കിൽ ഒരു വികാരം (ബോധക്ഷയം, വാസോവാഗൽ പ്രതികരണം ) എന്നിങ്ങനെ വിവിധ ശാരീരിക അവസ്ഥകളിൽ കാണുന്ന ഒരു നോൺ-സ്പെസിഫിക് ലക്ഷണമാണ് അസ്വാസ്ഥ്യം.
പ്രാധാന്യം നിർണ്ണയിക്കാൻ വൈദ്യപരിശോധന ആവശ്യമായി വന്നേക്കാവുന്ന "എന്തോ ശരിയല്ല" എന്ന രോഗിയുടെ അസ്വസ്ഥതയാണ് മാലേസ് അഥവാ അസ്വാസ്ഥ്യം.
രോഗപ്രതിരോധ പ്രതികരണവും തുടർന്ന് അനുബന്ധ പ്രോ-ഇൻഫ്ലമേറ്ററി സൈറ്റോകൈനുകൾ സജീവമാക്കുന്നതും മൂലമാണ് അസ്വാസ്ഥ്യം സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. [3]
Remove ads
ആലങ്കാരിക ഉപയോഗം
സാമ്പത്തിക അസ്വാസ്ഥ്യം എന്ന അർഥം വരുന്ന "എക്കണോമിക് മാലേസ്" എന്നത് സ്തംഭനാവസ്ഥയിലോ മാന്ദ്യത്തിലോ ഉള്ള ഒരു സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഈ പദം 1973-75 ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മാന്ദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. [4] അമേരിക്കൻ ഓട്ടോമോട്ടീവ് ചരിത്രത്തിന്റെ ഒരു യുഗത്തെ, 1970-കളിൽ കേന്ദ്രീകരിച്ച്, സമാനമായി "മാലേസ് ഇറ" എന്ന് വിളിക്കപ്പെടുന്നു.
1979-ൽ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ നടത്തിയ "ക്രൈസിസ് ഓഫ് കോൺഫിഡൻസ്" പ്രസംഗത്തെ സാധാരണയായി "മാലേസ് സ്പീച്ച്" എന്ന് വിളിക്കുന്നു, എന്നിരുന്നാലും ഈ വാക്ക് യഥാർത്ഥത്തിൽ പ്രസംഗത്തിൽ ഇല്ലായിരുന്നു. [5]
Remove ads
ഇതും കാണുക
- എന്നൂയി
- ക്ഷീണം (വൈദ്യശാസ്ത്രം)
- മാലേസ് ക്രിയോൾ
- അദ്ധ്വാനത്തിനു ശേഷമുള്ള അസ്വാസ്ഥ്യം
- പ്രോഡ്രോം
- ടോർപോർ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads