അർത്ഥവിജ്ഞാനം

From Wikipedia, the free encyclopedia

Remove ads

ഭാഷാർത്ഥത്തെക്കുറിച്ചുള്ള പഠനമാണ് അർത്ഥവിജ്ഞാനം (Semantics).

വിവിധ തലങ്ങൾ

ഒന്നു മറ്റൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്ന അർത്ഥമേഖലയാണ് ഭാഷയിലെ പദങ്ങൾ. ഭാഷാശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഭാഷ വ്യത്യസ്ത തലങ്ങളിലാണ് അപഗ്രഥിക്കപ്പെടുന്നത്. ആശയവിനിമയമാണ് ഭാഷയുടെ മുഖ്യധർമ്മം എന്നതിനാൽ അതിന് സഹായകമായ രീതിയിൽ ഭാഷാപദങ്ങൾ വിന്യസിക്കപ്പെടുന്നതെങ്ങനെയെന്നും ഓരോ വ്യത്യസ്ത സന്ദർഭങ്ങളിലും അനുയോജ്യമായ അർത്ഥം കണ്ടെത്താൻ കഴിയുന്നതെങ്ങനെയെന്നും അന്വേഷിക്കേണ്ടതുണ്ട്. അർഥത്തിന്റെ വ്യത്യസ്തമായ അടരുകൾ പരിശോധിക്കുന്നതിന് സഹായകമായ ധാരാളം വിജ്ഞാനശാഖകൾ ഉണ്ട്. അവയെല്ലാം തന്നെ കൂട്ടിച്ചേർത്തുപയോഗിച്ചാൽപ്പോലും അർത്ഥം പൂർണമായി വിശദീകരിക്കുക പ്രയാസമായിരിക്കും. പദങ്ങളുടെ സൂചിതാർത്ഥത്തെയും നിയതാർത്ഥത്തെയും ഭാഷാശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിവേചിച്ചു കാണിക്കേണ്ടിവരും[1]. ഭാഷയിലെ എല്ലാ ഘടകങ്ങൾക്കും ഒരേ പോലെയുള്ള അർത്ഥം കാണിച്ചുതരാൻ കഴിയില്ല. അടിസ്ഥാനപരമായി ഒരു രൂപിമത്തിന്റെ അർത്ഥത്തെ ഒരു അർത്ഥിമമായി കണക്കാക്കിയാണ് അർത്ഥവിജ്ഞാനം ഘടനാപരമായി അർത്ഥത്തെ അപഗ്രഥിക്കുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads