ആം ആദ്മി പാർട്ടി

From Wikipedia, the free encyclopedia

ആം ആദ്മി പാർട്ടി
Remove ads


ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ - വിവരാവകാശ പ്രവർത്തകനും മുൻ ഇന്ത്യൻ റവന്യൂ സർവീസ് (IRS) ഉദ്യോഗസ്ഥനുമായിരുന്ന അരവിന്ദ് കെജ്രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്‌ ആം ആദ്മി പാർട്ടി (AAP). 2010- 2011 കാലഘട്ടത്തിൽ രാജ്യതലസ്ഥാനത്ത് രൂപം കൊണ്ട "ഇന്ത്യ എഗൈന്സ്റ്റ് കറപഷൻ" (India Against Corruption) അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ നിന്നാണ് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. 2012 ഒക്ടോബര് 2 ഗാന്ധി ജയന്തി ദിനത്തിൽ [1] പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുകയും 2012 നവംബർ 26 ഭരണഘടനാ ദിനത്തിൽ പാർട്ടി ഔദ്യോഗികമായി നിലവിൽ വരികയും ചെയ്തു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപ‌വത്കരണം. "ആം" എന്നാൽ സാധാരണ എന്നും "ആദ്മി" എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നുമാണത്ഥം. ആം ആദ്മി പാർട്ടി (AAP) എന്നാൽ "സാധാരണക്കാരന്റെ പാർട്ടി" എന്നർത്ഥം.

Thumb
ആം ആദ്മി പാർട്ടിയുടെ ലോഗോ

പഞ്ചാബിൽ നിലവിൽ ഭരണകക്ഷിയാണ് ആം ആദ്മി പാർട്ടി. 2023 ഏപ്രിൽ 10-ന്, ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. [2]

Remove ads

തിരഞ്ഞെടുപ്പ് ചിഹ്നം

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന "ചൂൽ" (Broom) ആണ് ആം ആദ്മി പാർട്ടിയുടെ ചിഹ്നം,[3] ഈ ചിഹ്നം ആം ആദ്മി പാർട്ടി ചോദിച്ചു വാങ്ങുകയായിരുന്നു.

ചരിത്രം

അഴിമതി വിരുദ്ധ സമരത്തിന്റെ പറവി

കോൺഗ്രസ് നയിക്കുന്ന രണ്ടാം യു.പി.എ ഭരണകാലത്ത് സര്ക്കാരിനെതിരെ ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതി [4], ഭവന വായ്പാ അഴിമതി, റാഡിയ ടേപ്പ് വിവാദം, 2 ജി സ്പെക്ട്രം കേസ്, കോമൺവെൽത്തു അഴിമതി ഉൾപ്പെടെയുള്ള വലിയ അഴിമതി ആരോപണങ്ങൾ പുറത്തുവന്ന സമയം, 2010 ൽ അഴിമതിക്കെതിരെയുള്ള ലോക്പാൽ ബിൽ കൂടുതൽ ശക്തമാക്കേണ്ടത്തിന്റെ ആവശ്യഗത തിരിച്ചറിഞ്ഞ് അരവിന്ദ് കെജ്‌രിവാൾ, ശാന്തി ഭൂഷൺ, പ്രശാന്ത് ഭൂഷൺ, കിരൺ ബേദി, മനിഷ് സിസോഡിയ, സ്വാമി അഗ്നിവേശ് , സന്തോഷ് ഹെഗ്‌ഡെ, മല്ലിക സാരാഭായ് തുടങ്ങിയ ഒരു സംഘം സാമൂഹിക പ്രവർത്തകർ ഒരു സമരം ആസൂത്രണം ചെയ്തു. "ഇന്ത്യ എഗൈന്സ്റ്റ് കറപഷൻ" (IAC) എന്ന കൂട്ടായ്മയായി അത് മാറുകയും രാജ്യത്തുടനീളം അഴിമതിക്കെതിരെ നൂറുകണക്കിന് പൊതുയോഗങ്ങൾ, ലോക്പാൽ ബിൽ കരട് തയ്യാറാക്കൽ സെഷനുകൾ, ഒപ്പുശേഖരണ കാമ്പെയ്‌നുകൾ എന്നിവ സംഘടിപ്പിച്ചു.

അണ്ണാ ഹസാരെ സമരത്തിന്റെ മുഖമാവുന്നു

ഉയർന്നുവന്ന പൊതുജന പ്രതികഷേധത്തിന്റെ ഫലമായി യു.പി.എ സര്ക്കാർ പുതിയ ലോക്പാൽ ബിൽ തയ്യാറാക്കാൻ തീരുമാനിച്ചു, എന്നാൽ രാഷ്ട്രീയക്കാര് തയ്യാറാക്കുന്ന കരട് ബില് ശക്തമാവില്ലെന്നും തങ്ങൾ ജനങ്ങളുമായി സംവദിച്ച് കരട് ബില് തയ്യാറാക്കിയിട്ടുണ്ടെന്നും സിവിൽ സമൂഹത്തിലെയും അംഗങ്ങൾ അടങ്ങുന്ന ഒരു സംയുക്ത ഡ്രാഫ്റ്റ്റ്റിങ് സമിതി വേണമെന്നുമുള്ള സമര സമിതിയുടെ ആവശ്യം സര്ക്കാർ അംഗീകരിച്ചില്ല. സമരം ശക്തമാക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ കോർ ടീം ഗാന്ധിയൻ മാർഗ്ഗത്തിൽ നിരാഹാര സമരം ആസൂത്രണം ചെയ്തു, മാത്രവുമല്ല സമരത്തിന് ഒരു മുഖം ആവശ്യമാണ് എന്ന തിരിച്ചറിവിലാണ് 2011 ൽ ഗാന്ധിയനും അഴിമതി വിരുദ്ധ പ്രവർത്തകനും 1990 ൽ പത്മശ്രീയും 1992 ൽ പത്മഭൂഷണും നല്കി രാജ്യം ആദരിച്ച അണ്ണാ ഹസാരെയെ സമരത്തിന്റെ ഭാഗമാവൻ ക്ഷണിക്കുന്നത്. അങ്ങനെയാണ് സമരത്തിന്റെ മുഖമായി അണ്ണാ ഹസാരെ മാറുന്നതും അഴിമതി വിരുദ്ധ സമരത്തിന് "അണ്ണാ അന്തോളൻ" എന്ന പേര്ലഭിക്കുന്നതും. അദ്ദേഹത്തിനൊപ്പം സമരത്തിന് നേതൃത്വം നല്കിയവരെ "ടീം അന്ന" എന്നും അറിയപ്പെട്ടു.

2011 ഏപ്രിൽ നിരാഹാരം

പുതിയ ലോക്പാൽ ബിൽ ഡ്രാഫ്റ്റ്റ്റിങ് സമിതിയിൽ സർക്കാരിന്റെയും സിവിൽ സമൂഹത്തിലെയും അംഗങ്ങൾ അടങ്ങുന്ന സംയുക്ത സമിതി രൂപീകരിക്കണമെന്ന സമര സമിതിയുടെ (ടീം അന്ന) ആവശ്യം യു.പി.എ സര്ക്കാർ നിരാകരിച്ചതിനെത്തുടർന്ന്, 2011 ഏപ്രിൽ 5 ന് ഡൽഹിയിലെ ജന്തർ മന്തറിൽ അണ്ണാ ഹസാരെ തന്റെ ആദ്യ നിരാഹാര സമരം ആരംഭിച്ചു. [5]അതോടെ രാജ്യത്തുടനീളം സമരത്തിന് വലിയ പിന്തുണ ലഭിച്ചു.ബാംഗ്ലൂർ, മുംബൈ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും വ്യാപിച്ചു. ബോളിവുഡ്, കായികം, ബിസിനസ്സ് മേഖലകളിലെ പ്രമുഖർ സമരത്തിന് പിന്തുണ അറിയിച്ചു. രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാരും സമരത്തെ പിന്തുണച്ച് പ്രതിഷേധങ്ങൾ സംഘടയിപ്പിച്ചു. ടീം അന്നയിലെ പ്രധാനിയായ അരവിന്ദ് കേജ്രിവാൾ സമരത്തിന് പിന്തുണ അഭ്യാർത്ഥിച്ച് രാജ്യത്തുടനീളം സഞ്ചരിച്ചു, യുവാക്കളുമായി സംവാദിച്ചു. സമരത്തിന്റെ സംഘാടനത്തിൽ അരവിന്ദ് കേജ്രിവാൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

ഭാരതീയ ജനതാ പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാരട്ടികൾ അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന് പിന്തുണ അറിയിക്കുകയും സർക്കാരിന്റെ നടപടി ആവശ്യപ്പെടുകയും ചെയ്തു.[6] നിരവധി സാമൂഹിക പ്രവർത്തകർ അദ്ദേഹത്തോടൊപ്പം നിരാഹാര സമരത്തിന്റെ ഭാഗമായെങ്കിലും രാഷ്ട്രീയ നേതാക്കൾ വേദി പങ്കിടുന്നതിൽ സമരസമിതിയും അണ്ണാ ഹസാരെയും എതിർപ്പായിരുന്നു. അതിനാൽ തന്നെ സമരത്തിന്റെ ഭാഗമാവാനെത്തിയ ബിജെപി വലത് പക്ഷ നേതാക്കളായ ഉമാഭാരതി, ഓം പ്രകാശ് ചൗട്ടാല എന്നിവര്ക്ക് സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ നേതാക്കളെ സമരവേദിയിൽ നിന്ന് അകറ്റി നിരത്തുക എന്നതായിരുന്നു അവരുടെ നയം.

ഏപ്രിൽ 6 ന്, കേന്ദ്ര കൃഷി മന്ത്രി ശരദ് പവാർ ലോക്പാൽ ബിൽ കരട് ബിൽ അവലോകനം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്ന മന്ത്രിമാരുടെ സംഘത്തിൽ നിന്ന് രാജിവച്ചതിനെത്തുടര്ന്ന് [7]ഏപ്രിൽ 9 ന്, കേന്ദ്ര സര്ക്കാരിനെ പ്രതിനിധീകരിച്ച് പ്രണബ് മുഖർജി ചെയർമാനും സമരത്തെ പ്രതിനിധീകരിച്ച് ശാന്തി ഭൂഷൺ സഹ-ചെയർമാനുമായ ഒരു സംയുക്ത കമ്മിറ്റി സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചു. അങ്ങനെ 5 ദിവസത്തിന് ശേഷം അണ്ണാ ഹസാരെയുടെ നിരാഹാര സമരം അവസാനിച്ചു. ഡ്രാഫ്റ്റ്റ്റിങ് സമിതിയിൽ കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖർജി, പി. ചിദംബരം, കപിൽ സിബൽ, സൽമാൻ ഖുർഷിദ്, വീരപ്പ മൊയ്‌ലി എന്നിവർ സര്ക്കാരിനെയും അണ്ണാ ഹസാരെ, ശാന്തി ഭൂഷൺ, അരവിന്ദ് കെജ്‌രിവാൾ, പ്രശാന്ത് ഭൂഷൺ, ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ എന്നിവർ സിവിൽ സമൂഹത്തെയും പ്രതിനിധീകരിച്ചു. ശാന്തി ഭൂഷൺ, അരവിന്ദ് കെജ്‌രിവാൾ, പ്രശാന്ത് ഭൂഷൺ, ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ എന്നിവരുടെ നേതൃത്വത്തിൽ സമരത്തിന്റെ തുടക്കത്തിൽ തന്നെ ലോക്പാൽ ബിൽ കരട് തയ്യാറാക്കിയിരുന്നു. ലോക്പാൽ ബിൽ സംയുക്ത ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഏപ്രിൽ 16 ന് നടന്നു. കമ്മിറ്റിയുടെ യോഗങ്ങൾ ഓഡിയോ-റെക്കോർഡ് ചെയ്യാനും അന്തിമ കരട് തയ്യാറാക്കുന്നതിനുമുമ്പ് പൊതുജനാഭിപ്രായം തേടണമെന്നുമുള്ള സമര സമിതി ആവശ്യം സർക്കാർ അംഗീകരിച്ചു.

ബാബ രാം ദേവിന്റെ സമരം

അതിനിടെ പ്രമുഖ യോഗ ഗുരു ബാബ രാം ദേവ് തന്റെ അനുയായികളെ അണിനിരത്തി "ഭാരത് സ്വാഭിമാൻ ആന്ദോളൻ" എന്ന പേരിൽ മറ്റൊരു സമരം ആരംഭിച്ചു. മുതിർന്ന കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖർജി, കപിൽ സിബൽ, പവൻ കുമാർ ബൻസാൽ, സുബോധ് കാന്ത് സഹായ് എന്നിവർ രാംദേവിനെ കണ്ട് ചർച്ച ചെയ്തിരുന്നു. അദ്ദേഹം ലോക്പാൽ ബിൽ എന്ന ആവശ്യത്തെക്കാൾ വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെപ്പിടിക്കുന്നതിനെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. ജൂൺ 4 ന് ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ ആരംഭിച്ച ബാബ രാം ദേവിന്റെ സമരം ജൂൺ 5 ന് രാത്രി പോലീസ് മൈതാനം റെയ്ഡ് ചെയ്യുകയും, കണ്ണീർ വാതക ഷെല്ലുകളും ലാത്തിചാർജും നടത്തിയ ശേഷം രാംദേവിനെ കസ്റ്റഡിയിലെടുക്കുകയും അനുയായികളെ നീക്കം ചെയ്യുകയും ചെയ്തത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. [8]യോഗ ക്യാമ്പിനായിരുന്നു ബാബ രാം ദേവിനു അനുമതിയെന്നും രാഷ്ട്രീയ പ്രതിഷേധത്തിനല്ലെന്നുമായിരുന്നു പോലീസിന്റെയും സര്ക്കാരിന്റെയും നിലപാട്. മാത്രവുമല്ല പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാംദേവിന് കത്തെഴുതിയെന്നും അദ്ദേഹം സർക്കാരുമായി ധാരണയിലെത്തിയിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങും വെളിപ്പെടുത്തി. [9]

രാംദേവിന്റെ സമരത്തിൽ പിഴവുകൾ സംഭവിച്ചിരിക്കാമെന്നും എന്നാൽ സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ചത് ജനാധിപത്യവിരുദ്ധമാണെന്നാണ് അണ്ണാ ഹസാരെയും അരവിന്ദ് കേജ്രിവാളും സ്വീകരിച്ച നിലപാട്. [10]സർക്കാരുമായി ധാരണയിലെത്തിയത്തിലെ രാം ദേവിന്റെ കാപട്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വിമർശിച്ചു. ബഹുജൻ സമാജ് പാർട്ടി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി, സമാജ്‌വാദി പാർട്ടി മേധാവി മുലായം സിംഗ് യാദവ്, ജനതാദൾ (യുണൈറ്റഡ്) നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ശിവസേന തുടങ്ങിയവരെല്ലാം ബാബാ രാം ദേവിന്റെ സമരത്തിനെതിരെയുള്ള പോലീസ് നടപടിയെ അപലപിച്ചു. പക്ഷേ ഏറ്റവും ശക്തമായ പ്രതികരണം വന്നത് മുഖ്യ പ്രതിപക്ഷമായ ബിജെപിയിൽ നിന്നായിരുന്നു. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പോലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് പറഞ്ഞപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി സംഭവത്തെ രാവണ-ലീലയുമായി താരതമ്യം ചെയ്തു, [11]പോലീസ് നടപടി ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമാമായി താരതമ്യം ചെയ്ത എൽ.കെ. അദ്വാനി അതിനെ "നഗ്നമായ ഫാസിസം" എന്നാണ് വിളിച്ചത്. ഇതേ തുടർന്നുണ്ടായ പ്രതിഷേധം ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ്, ജമ്മു, ലഖ്‌നൗ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം വ്യാപിച്ചു.

അണ്ണാ ഹസാരെയുടെ സമരത്തെ തുടക്കത്തിൽ പിന്തുണച്ചിരുന്ന ബാബ രാം ദേവ് തന്റെ അനുയായികളെ അണിനിരത്തി മറ്റൊരു സമരത്തിന് തയ്യാറെടുത്തത് എന്തിന്, അതിന് പിറകിൽ ബിജെപിയും സംഘപരിവാറുമാണോ, സർക്കാരുമായി ധാരണയിലെത്തിയത്തിയ ശേഷവും സമരം ചെയ്തതെന്തിന്, യോഗ ക്യാമ്പിനുള്ള അനുമതി നേടി അവിടെ പ്രതിഷേധം സംഘടിപ്പിച്ചത് മനപ്പൂർവ്വം സംഘർഷമുണ്ടാക്കുകയായിരുന്നോ ലക്ഷ്യം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.

ഓഗസ്റ്റ് പ്രതിഷേധങ്ങൾ

2011 ജൂൺ പകുതിയോടെ, ജൻ ലോക്പാൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അഭിപ്രായവ്യത്യാസമുണ്ടായി, സമവായത്തിലെത്തിയില്ലെങ്കിൽ, സർക്കാർ കരടും സിവിൽ സൊസൈറ്റി പ്രതിനിധികൾ തയ്യാറാക്കിയതും മന്ത്രിസഭയ്ക്ക് അയയ്ക്കുമെന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു. ബില്ലിന്റെ സർക്കാർ പതിപ്പ് പാർലമെന്റ് പാസാക്കിയാൽ, 2011 ഓഗസ്റ്റ് 16 നു അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. [12]എന്നാൽ സമരം ചെയ്യാൻ സര്ക്കാർ അനുമതി നല്കിയില്ല, ഡൽഹിയിലെ ജെപി പാർക്ക്, രാജ്ഘട്ട്, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ സർക്കാർ 144 വകുപ്പ് ചുമത്തി അടിയന്തരാവസ്ഥ ഏർപ്പെടുത്തി, അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചു. ഓഗസ്റ്റ് 16 ന് പുലർച്ചെ അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ഡൽഹി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. [13]ടീം അണ്ണയിലെ ശാന്തി ഭൂഷൺ, അരവിന്ദ് കെജ്‌രിവാൾ, പ്രശാന്ത് ഭൂഷൺ, മനിഷ് സിസോഡിയ ഉൾപ്പെടെ 1,200 ലധികം പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ അതെ ദിവസം തന്നെ വിട്ടയച്ചചെങ്കിലും, വ്യക്തിഗത ജാമ്യ ബോണ്ടിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് തിഹാർ ജയിലിലേക്ക് 7 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട അണ്ണാ ഹസാരെ കസ്റ്റഡിയിൽ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തതോടെ രാജ്യത്ത് വലിയ പ്രതിഷേധത്തിന് തിരികൊളുത്തി. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സർക്കാരിതര സംഘടനകളും അറസ്റ്റിനെ അപലപിച്ചു, പാർലമെന്റ് തടസ്സപ്പെട്ടു. വിവിധ നഗരങ്ങളിൽ അഴിമതി വിരുദ്ധ സമരത്തെ പിന്തുണച്ച് പ്രക്ഷോഭങ്ങള് നടന്നു.

ഓഗസ്റ്റ് 19 നു ജയിൽ മോചിതനായ അണ്ണാ ഹസാരെ നേരെ ചെല്ലുന്നത് രാംലീല മൈതാനത്തേക്കായിരുന്നു, അവിടെ ടീം അണ്ണാ സമര വേദി തയ്യാറാക്കിയിരുന്നു. അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചു. ജയപ്രകാശ് നാരായണൻ നയിച്ച ജെപി പ്രസ്ഥാനത്തിന് ശേഷം ഏറ്റവും വലിയ പ്രതിഷേധങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലേക്ക് ഒഴുകി. വിദ്യാർത്ഥികൾ, യുവാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ അണിനിരന്നു മുംബൈ, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത തുടങ്ങി രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങൾ നടന്നു, കേരളത്തിലും സമരങ്ങൾ നടന്നിരുന്നു. മുംബൈയിൽ 50,000 ആളുകളാണ് മാർച്ചിൽ പങ്കെടുത്തതു. ഓഗസ്റ്റ് 25 നു പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖ് രാംലീല മൈതാനത്തു അണ്ണാ ഹസാരെ സന്ദര്ശിക്കുകയും നിരാഹാര സമരം അവസാനിപ്പിക്കണമെന്നു അഭ്യാർഥിക്കുകയും ബില്ലിന്റെ എല്ലാ പതിപ്പുകളും പാർലമെന്റിൽ ചര്ച്ച ചെയ്യുമെന്നും ഉറപ്പ് നല്കി. നിരാഹാര സമരം അവസാനിപ്പിക്കാൻ മൂന്നു ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. [14]

  1. പൗരാവകാശ പത്രിക (Citizen's Charter): എല്ലാ സർക്കാർ വകുപ്പുകളിലും ഉദ്യോഗസ്ഥർ നിശ്ചിത സമയപരിധിക്കുള്ളിൽ പൗരന്മാർക്ക് സേവനം നൽകുമെന്ന് ഉറപ്പാക്കുന്ന ഒരു പൗരാവകാശ പത്രിക (Citizen's Charter) നിയമമാക്കണം. ഈ പത്രികയുടെ ലംഘനത്തിന് ലോക്പാൽ/ലോകായുക്ത പിഴ ചുമത്താൻ കഴിയണം. ഇതിലൂടെ സാധാരണക്കാർക്ക് സമയബന്ധിതമായി സർക്കാർ സേവനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും.
  2. എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്ത (Lokayuktas in All States): കേന്ദ്രത്തിലെ ലോക്പാൽ സംവിധാനത്തിൻ്റെ മാതൃകയിൽ, സംസ്ഥാനങ്ങളിലും ശക്തമായ ലോകായുക്ത (Lokayuktas) സ്ഥാപിക്കണം. അഴിമതി വിരുദ്ധ സംവിധാനം സംസ്ഥാന തലം വരെ വ്യാപിപ്പിക്കുകയും അതിന് സ്വയംഭരണാധികാരം നൽകുകയും ചെയ്യുക.
  3. മുഴുവൻ ഉദ്യോഗസ്ഥവൃന്ദത്തെയും ലോകപാലിന് കീഴിൽ ഉൾപ്പെടുത്തുക.


12 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം ഇരുസഭകളും ടീം അന്നയുടെ ആവശ്യങ്ങൾ അംഗീകരിച്ചു പ്രമേയം പാസാക്കിയത്തോടെയാണ് 2011 ഓഗസ്റ്റ് 28 നു അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചത്. ആയിരക്കണക്കിന് അനുയായികൾ ഇന്ത്യാ ഗേറ്റിൽ ആഘോഷിക്കാൻ ഒത്തുകൂടി.

ഡിസംബറിലെ സമരം

പാർലമെൻ്റ് പ്രമേയം പാസാക്കിയെങ്കിലും, ബില്ലിൻ്റെ അന്തിമ രൂപത്തിൽ 'ടീം അന്ന' തൃപ്തരായിരുന്നില്ല. സർക്കാർ അവതരിപ്പിച്ച ലോക്പാൽ ബില്ല്, അവർ ആവശ്യപ്പെട്ടതുപോലെ ശക്തവും ഫലപ്രദവുമല്ലെന്ന് ടീം അന്ന ആരോപിച്ചു. പ്രധാനമന്ത്രി, ഉന്നത നീതിന്യായ കോടതികൾ, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ എന്നിവരെ ബില്ലിൻ്റെ പരിധിയിൽ കൊണ്ടുവരുന്നതിനെച്ചൊല്ലി തർക്കങ്ങൾ തുടർന്നു.

ഡിസംബർ 11-ന്, അണ്ണാ ഹസാരെ ജന്തർ മന്തറിൽ ഒരു ദിവസം നീണ്ടുനിന്ന ഉപവാസ സമരം നടത്തി. അഴിമതി വിരുദ്ധ നടപടിയെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കെതിരെയായിരുന്നു ഈ പ്രതിഷേധം. ലോക്പാൽ ബില്ലിനെക്കുറിച്ചുള്ള ആ പൊതുചർച്ചയിലാണ് ആദ്യമായി അണ്ണാ ഹസാരെയും ടീം അണ്ണയും രാഷ്ട്രീയപാർട്ടി നേതാക്കളുമായി വേദി പങ്കിടുന്നത്. ബിജെപി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ജനതാദൾ, അകാലിദൾ, തെലുങ്കുദേശം പാർട്ടി, ബിജു ജനതാദൾ എന്നീ നേതാക്കൾ ആ പ്രതിഷേധത്തിൽ പങ്കെടുത്തു.[15] ലോക്പാൽ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. മറ്റു പല ബില്ലുകളും കൊണ്ട് വന്നു ലോക്പാൽ ബിൽ നീട്ടിക്കൊണ്ട് പോയതോടെ, ഹസാരെ ഡിസംബർ 27 നു വീണ്ടും നിരാഹാര സമരം ആരംഭിച്ചു, ജയിൽ നിറയ്ക്കൽ (ജയിൽ ഭാരോ) സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.[16] ഡൽഹിയിലെ കടുത്ത തണുത്ത കാലാവസ്ഥ കാരണം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് അദ്ദേഹം നിരാഹാരം ആരംഭിച്ചത്.ആരോഗ്യസ്ഥിതി മോശമായതിനാൽ നിരാഹാരം അവസാനിപ്പിക്കാൻ ടീം അന്ന അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല, പിന്നീട് അടുത്ത ദിവസം ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനാൽ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. മുംബൈയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതിരുന്നതിന്നതും സമരം അവസാനിപ്പിക്കാൻ ഒരു കാരണമായിരുന്നു. നിരാഹാര സമരം മാറ്റിവെക്കുകയും ജയിൽ നിറയ്ക്കൽ (ജയിൽ ഭാരോ) സമരം റദ്ദാക്കുകയും ചെയ്തു.

2011 ഡിസംബർ 27 ന് ലോക്‌സഭ ലോക്പാൽ ബിൽ ഭേദഗതികളോടെ ലോക്‌സഭ പാസാക്കി,ഡിസംബർ 29-ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നപ്പോൾ പാസാക്കാൻ കഴിഞ്ഞില്ല. കനത്ത പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന്, വോട്ടെടുപ്പില്ലാതെ ബിൽ അനിശ്ചിതമായി മാറ്റിവെച്ചു (remained inconclusive).

2012 സമരങ്ങളും ആഭ്യന്തര ഭിന്നതകളും.

2011 ഡിസംബർ 27-ന് ലോക്‌സഭ പാസാക്കിയ ലോക്പാൽ ബിൽ, ഡിസംബർ 29-ന് രാജ്യസഭയിൽ പരാജയപ്പെട്ടതോടെ ലോക്പാൽ ബില്ല് പാസാക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾ ദുർബലമാണെന്നും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന താഴ്ന്ന തട്ടിലുള്ള ഉദ്യോഗസ്ഥരെ ലോക്പാൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയും ടീം അന്ന'യ്ക്ക് നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്നും ആരോപിച്ചു 2012 ജനുവരിയിൽ സമരങ്ങൾ പുനരാരംഭിച്ചെങ്കിലും അണ്ണാ ഹസാരെയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം വലിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല പ്രസ്ഥാനത്തിനകത്തും ഭാവി പരിപാടികളെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉയർന്നു തുടങ്ങിയിരുന്നു. 2012 ഫെബ്രുവരിയിൽ സർക്കാർ ബിൽ രാജ്യസഭയിൽ വീണ്ടും അവതരിപ്പിച്ചെങ്കിലും പാസാക്കാതെ പാർലമെന്റ് സമ്മേളനം അവസാനിച്ചിരുന്നു.

മാർച്ച് 25 ന് ജന്തർ മന്തറിൽ അണ്ണാ ഹസാരെയുടെ ഒരു ദിവസത്തെ നിരാഹാര സമരത്തെത്തുടർന്നാണ് വീണ്ടും സജീവമാകുന്നത്. [17]ജൂൺ 3 ന്, അണ്ണാ ഹസാരെ ജന്തർ മന്തറിൽ ബാബ രാം ദേവിനൊപ്പം ഒരു ദിവസത്തെ ഉപവാസം നടത്തി.

ലോക്പാൽ ബിൽ പാസാക്കാനുള്ള സർക്കാരിൻ്റെ കാലതാമസത്തിനെതിരെയും 14 കാബിനറ്റ് മന്ത്രിമാർക്കെതിരെയുള്ള അന്വേഷിക്കാൻ സർക്കാർ തയ്യാറാവാതിരുന്നതിനെതിരെയും അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, ഗോപാൽ റായ് ഉൾപ്പെടെയുള്ള ടീം അന്നയുടെ നേതൃത്വത്തിൽ ജൂലൈ 25 ന് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു, ആരോഗ്യ പ്രശ്നങ്ങൾ കാരണം അണ്ണാ ഹസാരെ നാല് ദിവസത്തിന് ശേഷമാണ് സമരത്തിന്റെ ഭാഗമായത്. എന്നാൽ ഓഗസ്റ്റ് 3 ന് നിരാഹാര സമരം അവർ അവസാനിപ്പിക്കുകയായിരുന്നു, കഴിഞ്ഞ വര്ഷത്തെത്ത് പോലുള്ള ജനപിന്തുണ സമരത്തിന് ലഭിക്കാതിരുന്നതും തങ്ങൾ ആവശ്യപ്പെട്ടത് പോലുള്ള ശക്തമായ ജൻ ലോകപാൽ നിയമം ഉടൻ നിലവിൽ വരില്ലെന്ന് ഉറപ്പായതിനാലായിരുന്നു അത്. ടീം അന്നയുടെ അവസാനത്തെ സമരമായിരുന്നു അത്. ഈ സമരത്തിൻ്റെ അവസാനത്തോടടുത്താണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ആഭ്യന്തര ചർച്ചകൾ പരസ്യമായത്. ഓഗസ്റ്റ് 3 ന് നിരാഹാര സമരം അവസാനിപ്പിച്ച ശേഷം തങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചു. അതേസമയം താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി. [18]

രാഷ്ട്രീയ പ്രവേശന സാധ്യതകൾ പഠിക്കുന്നതിനായി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ മനീഷ് സിസോഡിയ, പ്രശാന്ത് ഭൂഷൺ, കുമാർ വിശ്വാസ്, സഞ്ജയ് സിംഗ്, യോഗേന്ദ്ര യാദവ്, കിരൺ ബേദി എന്നിവർ ഉൾപ്പെടുന്ന ഒരു പാനൽ രൂപീകരിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ജന്തർ മന്തറിൽ അരവിന്ദ് കേജ്രിവാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു:

"നിരസിക്കാനുള്ള അവകാശവും (Right to Reject) ജൻലോക്പാലും കോണ്ഗ്രസ് നടപ്പിലാക്കിയിരുന്നെങ്കിൽ ഞങ്ങൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു...കോൺഗ്രസിനും ബിജെപിക്കും രാജ്യത്തിന് മികച്ച ഭാവി നൽകാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അവയിൽ തുടരുക, അതല്ല നിങ്ങൾ നിരാശരാണെങ്കിൽ സ്വാഗതം" [19]

മൂന്ന് ദിവസത്തിന് ശേഷം, ഓഗസ്റ്റ് 6 ന്, അണ്ണാ ഹസാരെ "ടീം അണ്ണയുടെ" പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. [20]

അണ്ണാ ഹസാരെ തന്റെ ബ്ലോഗിൽ ഇങ്ങനെ എഴുതി:

"ജൻ ലോക്പാൽ ബിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവുന്നില്ല. എത്ര നേരം, എത്ര തവണ ഞങ്ങൾ നിരാഹാര സമരം ചെയ്യും? ഇപ്പോൾ ജനങ്ങൾ ഞങ്ങളോട് നിരാഹാരം ഉപേക്ഷിച്ച് ഒരു ബദൽ മാർഗം നിർദ്ദേശിക്കാനാണ് ആവശ്യപ്പെടുന്നത്. സർക്കാർ അഴിമതി തടയാൻ പോകുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു...ഇന്ന് ഞങ്ങൾ ടീം അണ്ണയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. ജൻ ലോക്പാലിനായി പോരാടുന്നതിനാണ് ടീം അണ്ണാ രൂപീകരിച്ചത്. സർക്കാരുമായി ഇനി ഒരു ചർച്ചയും വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇന്നുമുതൽ ടീം അണ്ണായോ ടീം അണ്ണാ കോർ കമ്മിറ്റിയോ ഉണ്ടായിരിക്കില്ല," [21]

Remove ads

ആം ആദ്മി പാർട്ടിയുടെ പിറവി


ആം ആദ്മി പാർട്ടിയുടെ പിറവി

ആം ആദ്മി പാർട്ടിയുടെ മുഖ്യ അജണ്ടകൾ താഴെ പറയുന്നു

ആം ആദ്മി പാർട്ടിയുടെ ഘടന

ദേശീയ സമിതി

അരവിന്ദ് കേജ്രിവാളാണ് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ. പങ്കജ് ഗുപ്ത ദേശീയ സെക്രട്ടറിയും എൻ. ഡി ഗുപ്ത ദേശീയ ട്രഷററുമാണ്. [22]

നാഷണൽ എക്സിക്യൂട്ടീവ് സമിതി

നാഷണൽ എക്സിക്യൂട്ടീവ് പാർട്ടിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ബോഡിയാണ്. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ദേശീയ എക്സിക്യൂട്ടീവാണ്.[23]

ആം ആദ്മി പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾ: [24]

കൂടുതൽ വിവരങ്ങൾ ക്രമം, പേര് ...
ദേശീയ രാഷ്ട്രീയകാര്യ സമിതി (Political Affairs Committee)[25]

പാർട്ടിയുടെ നിർണ്ണായക രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന ഉന്നത തല ബോഡിയാണ് ദേശീയ രാഷ്ട്രീയകാര്യ സമിതി (PAC). ദേശീയ എക്സിക്യൂട്ടീവ് രൂപീകരിക്കുന്ന കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുക, ദേശീയ കൺവീനർക്ക് നിര്ദേശങ്ങൾ നല്കുക എന്നിവ കമ്മറ്റിയുടെ ചുമതലകളാണ്. ദേശീയ കൺവീനർ തൻ്റെ എല്ലാ ചുമതലകളും അധികാരങ്ങളും ദേശീയ രാഷ്ട്രീയ കാര്യ സമിതിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ചെയ്യുക. [26]

ദേശീയ രാഷ്ട്രീയ കാര്യ സമിതി സമിതി അംഗങ്ങൾ:[27]

കൂടുതൽ വിവരങ്ങൾ ക്രമം, പേര് ...
Remove ads

കേരള സംസ്ഥാന നേതൃത്വം

കേരളത്തിൽ പ്രമുഖ അഭിഭാഷകനായ അഡ്വ. വിനോദ് മാത്യു വിലസന്റെ [28]നേതൃത്വത്തിലുളള സംസ്ഥാന കമ്മറ്റിയാണ് നിലവിലുള്ളത്. ഡൽഹി കോർപ്പറേഷൻ മുൻ മേയറും ആം ആദ്മി പാർട്ടി ഡൽഹി വനിതാ വിങ് നേതാവുമായ ഡോ. ഷെല്ലി ഒബ്രോയ്ക്കാണ് സംസ്ഥാനത്തിന്റെ ദേശീയ ചുമതല (പ്രഭാരി) [29] മുൻ സംസ്ഥാന കൺവീനർ പി.സി സിറിയക്കിനെ ദേശീയ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. [30]

ആം ആദ്മി പാർട്ടി സംസ്ഥാന കമ്മറ്റി അംഗങ്ങൾ: [31]

കൂടുതൽ വിവരങ്ങൾ ക്രമം, പേര് ...
Remove ads

കേരളത്തിലെ തിരഞ്ഞെടുപ് പ്രകടനം

2025 തദ്ദേശ സ്വയംഭരണം തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 3 സീറ്റുകളിൽ വിജയിച്ചതോടെ കേരള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ഗ്രാമപഞ്ചായത്ത്, വാർഡ് 13 ൽ ബീന കുര്യൻ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വാർഡ് 16 ൽ സിനി ആന്റണി, ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 4 സ്മിത ലൂക്ക് എന്നിവരാണ് വിജയിച്ചത്. [32] 380 സീറ്റുകളിലാണ് ഇത്തവണ ആം ആദ്മി പാർട്ടി മത്സരിച്ചത്.

മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ് പ്രകടനം

നിയമസഭാ തിരഞ്ഞെടുപ് പ്രകടനം:

കൂടുതൽ വിവരങ്ങൾ തിരഞ്ഞെടുപ്പ് വർഷം, നേതാവ് ...


Remove ads

പുറത്തേക്കുള്ള കണ്ണികൾ

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads