ആണ്ടാമുക്കം

കൊല്ലം ജില്ലയിലെ ചിന്നക്കടയ്ക്കു സമീപമുള്ള പ്രദേശം. From Wikipedia, the free encyclopedia

ആണ്ടാമുക്കംmap
Remove ads

കേരളത്തിൽ കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായ പ്രദേശമാണ് ആണ്ടാമുക്കം. കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനുള്ള ബസുകൾ ലഭിക്കുന്ന സിറ്റി ബസ് സ്റ്റാൻഡും ഇവിടെയുണ്ട്.[1][2]

വസ്തുതകൾ ആണ്ടാമുക്കം Aandamukkam, രാജ്യം ...
Remove ads

പ്രാധാന്യം

കൊല്ലത്ത് ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിനു സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുടെ കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.[3] ആണ്ടാമുക്കത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.[4] എറണാകുളത്തും കോഴിക്കോടുമാണ് പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.[5] കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.[6]

Remove ads

പ്രധാന സ്ഥാപനങ്ങൾ

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads