ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ്

കൊല്ലം ജില്ലയിലെ ചിന്നക്കടയ്ക്കു സമീപമുള്ള ബസ് സ്റ്റാൻഡ്. From Wikipedia, the free encyclopedia

ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ്map
Remove ads

കൊല്ലം നഗരത്തിലുള്ള രണ്ട് പ്രധാനപ്പെട്ട ബസ് സ്റ്റാൻഡുകളിലൊന്നാണ് ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് (ഇംഗ്ലീഷ്: Andamukkam City Bus Stand). കൊല്ലം ഡൗൺടൗൺ ഭാഗത്തുള്ള ആണ്ടാമുക്കത്ത് സ്ഥിതിചെയ്യുന്ന ഈ ബസ് സ്റ്റാൻഡിനെ ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നും വിളിക്കാറുണ്ട്.[1] ചിന്നക്കടയിൽ നിന്നാരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യ ബസ്സുകൾക്കും കെ.എസ്.ആർ.ടി.സി. ബസ്സുകൾക്കും വേണ്ടിയാണ് ഈ സ്റ്റാൻഡ് നിർമ്മിച്ചിരിക്കുന്നത്. കൊട്ടിയം, മയ്യനാട്, ഇളംപള്ളൂർ, ശക്തികുളങ്ങര, ചവറ, തോപ്പിൽ കടവ്, പ്രാക്കുളം, കടവൂർ, പെരുമൺ എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സുകളാണ് ആണ്ടാമുക്കം സ്റ്റാൻഡിൽ നിന്നു സർവീസ് നടത്തുന്നത്.[2]

വസ്തുതകൾ ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ്ആണ്ടാമുക്കം സിറ്റി ബസ്സ്‌ സ്റ്റാൻഡ്, General information ...
Remove ads

ചരിത്രം

2006 വരെ ചിന്നക്കടയിലാണ് കൊല്ലം സിറ്റി ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നത്. കൊല്ലം കോർപ്പറേഷൻ ചിന്നക്കടയിൽ ഒരു അടിപ്പാത നിർമ്മിക്കുവാൻ തീരുമാനിച്ചതിനെത്തുടർന്ന് 2008-ൽ ജില്ലാ ഗതാഗത ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരം ബസ് സ്റ്റാൻഡ് ആണ്ടാമുക്കത്തേക്ക് മാറ്റുകയായിരുന്നു.[3]

പ്രധാന സ്ഥാപനങ്ങൾ

ആണ്ടാമുക്കം ബസ് സ്റ്റാൻഡിനു സമീപമുള്ള സ്ഥാപനങ്ങളാണ്,

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads