ആണ്ടൂർക്കോണം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് അണ്ടൂർക്കോണം.[1]

വസ്തുതകൾ ആണ്ടൂർക്കോണം, രാജ്യം ...

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. കിയോലിനിറ്റ് (ചീന കളിമണ്ണ്) ശേഖരത്തിന് അണ്ടൂർക്കോണം വളരെ പ്രശസ്തമാണ്.[2]ശ്രീരാമദാസ ആശ്രമം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.[2]

Remove ads

ജനസംഖ്യ

2001-ലെ ഇൻഡ്യൻ സെൻസസ് അനുസരിച്ച് അണ്ടൂർക്കോണത്ത് 14736 ജനസംഖ്യ ആണ് ഉണ്ടായിരുന്നത്. ഇതിൽ 7147 പുരുഷന്മാരും 7589 സ്ത്രീകളുമാണ്.[1]തൃജ്യോതിപുരം മഹാവിഷ്ണു ക്ഷേത്രം ഈ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ത്രിമൂർത്തിയുടെ സാന്നിധ്യമുള്ള ശക്തമായ മഹാവിഷ്ണു ക്ഷേത്രം ആണിത്. പ്രാഥമികാരോഗ്യ കേന്ദ്രം ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായാണ്. പ്രദേശത്തിന്റെ സാംസ്കാരിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെ സേവന ചരിത്രം ഉള്ള സിതാര ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന് എതിർവശത്ത് ഒരു പ്രമുഖ സോഷ്യൽ സർവ്വീസ് സംഘടന ഇവിടെ സ്ഥിതി ചെയ്യുന്നു. മരുപ്പോങ്കോട് ദേവീ ക്ഷേത്രം, കുടമുറ്റം ജമാ അത്ത്, എ.കെ.ജി സാംസ്കാരിക സമിതി, റിപ്പബ്ലിക് ലൈബ്രറി എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.

Remove ads

ഭൂമിശാസ്ത്രം

വടക്ക് ഭാഗത്ത് പള്ളിപ്പുറം, കിഴക്ക് വെമ്പായം, പടിഞ്ഞാറ് വാവറ അമ്പലം, തെക്ക് കഴക്കൂട്ടം എന്നിവയാണ് ഈ ഗ്രാമത്തിൻറെ അതിർത്തികൾ.[2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads