ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
8.882560°N 76.713130°E കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ഇത്തിക്കര ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് ആദിച്ചനല്ലൂർ (ഇംഗ്ലീഷ്:Adichanalloor Gramapanchayat). [1]ആദിച്ചനല്ലൂർ, തഴുത്തല എന്നീ വില്ലേജുകളാണ് ഈ പഞ്ചായത്തിലെ വില്ലേജുകൾ. [2]
Remove ads
ഭൂമിശാസ്ത്രം
ഇത്തിക്കരപക്കിയുടെ നാടാണ് ആദിച്ചനല്ലൂർ. ഇത്തിക്കരയാറും പള്ളിക്കൽ ആറും ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളാണ്. നദികളുടെ കരപ്രദേശങ്ങളിലെ ഫലഭൂയിഷ്ഠത നെൽ കൃഷിയുടേയും തെങ്ങു കൃഷിയുടെയും സമ്പൽ സമൃദ്ധമായ വളർച്ചയ്ക്ക് പ്രകൃതി കനിഞ്ഞു നല്കിയ വരദാനങ്ങളാണ്. തിരുവിതാംകൂറിലെ ആറ്റിങ്ങലിനും, കൊല്ലത്തിനും മദ്ധ്യേയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യാപര കേന്ദ്രമായിരുന്ന കൊട്ടിയം വഴി യാത്രക്കാരുടെ വിശ്രമത്തിനു വേണ്ടി മഹാരാജാവിന്റെ പ്രത്യേക നിർദ്ദേശത്തിൽ കൊട്ടിയത്ത് ഒരു വഴിയമ്പലം നിർമ്മിക്കുകയും പിൽക്കാലത്ത് അതിനെ കൊട്ടിയം അമ്പലം എന്നു നാമകരണം ചെയ്തിട്ടുളളതുമാണ്.
Remove ads
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് പൂയപ്പളളി, വടക്കുകിഴക്ക് നെടുമ്പന, വടക്കുപടിഞ്ഞാറ് തൃക്കോവിൽവട്ടം, പടിഞ്ഞാറ് മയ്യനാട്, തെക്ക് ചാത്തന്നൂർ എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
- തഴുത്തല
- പുഞ്ചിരിച്ചിറ
- ആലുംകടവു
- പ്ലാക്കാട്
- ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക്
- കുണ്ടുമൺ
- ആദിച്ചനല്ലൂർ
- വെളിച്ചിക്കാല
- കുമ്മല്ലൂർ
- കട്ടച്ചൽ
- കൈതക്കുഴി
- മൈലക്കാട്
- ഇത്തിക്കര
- ഒറ്റപ്ലാമൂട്
- ആനക്കുഴി
- പടിഞ്ഞാറേ മൈലക്കാട്
- കൊട്ടിയം കിഴക്ക്
- വെണ്മിണിച്ചിറ
- കൊട്ടിയം
- തഴുത്തല തെക്ക്
സ്ഥിതിവിവരക്കണക്കുകൾ
2001 ലെ ഇന്ത്യാ കാനേഷുമാരി പ്രകാരം ആദിച്ചനല്ലൂരിലെ ജനസംഖ്യ 27767 ആണ്. ഇതിൽ 12980 പുരുഷന്മാരം 14787 സ്ത്രീകളുമാണ്. [1]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads