ആദിത്യപുരം സൂര്യക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ ക്ഷേത്രം From Wikipedia, the free encyclopedia

ആദിത്യപുരം സൂര്യക്ഷേത്രംmap
Remove ads

കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം. ആദിത്യപുരം സൂര്യനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദിത്യക്ഷേത്രമാണിത്. [1] [2] കോട്ടയത്തുനിന്ന് വൈക്കത്തേക്കുള്ള ഹൈവേയിൽ നിന്ന് 200 മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടുത്തുരുത്തിയിൽ നിന്ന് 3 കിലോമീറ്ററും ഏറ്റുമാനൂരുനിന്ന് 17 കിലോമീറ്ററും വൈക്കത്തുനിന്ന് 16 കിലോമീറ്ററും അകലെയാണ് ആദിത്യപുരം ക്ഷേത്രം. സൂര്യനാരായണ ഭഗവാൻ പ്രധാനമൂർത്തിയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഉപദേവതകളായി ദുർഗ്ഗാ ഭഗവതി, ധർമ്മശാസ്താവ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മരങ്ങാട്ട് മന എന്ന കുടുംബത്തിന്റെ വകയാണ് ഈ ക്ഷേത്രം.

വസ്തുതകൾ ആദിത്യപുരം സൂര്യക്ഷേത്രം, അടിസ്ഥാന വിവരങ്ങൾ ...
Thumb
ക്ഷേത്രത്തിലെ സൂര്യദേവൻ
Remove ads

പ്രധാന ദിവസം

ഞായറാഴ്ച ആണ് പ്രധാന ദിവസം.

ഐതിഹ്യം

ത്രേതായുഗത്തിൽ സൂര്യദേവന്റെ വിഗ്രഹം സമർപ്പിക്കപ്പെട്ടുവെന്നാണ് ഐതിഹ്യം. എന്നാൽ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു പിന്നിൽ വസ്തുതാപരമായ തെളിവുകളൊന്നുമില്ല. ഒരിക്കൽ കപിക്കാടു മരങ്ങാട്ടുമനയിലെ ഒരു നമ്പൂതിരി സൂര്യ ദേവനെ പ്രസാദിപ്പിക്കാനുള്ള ധ്യാനം നടത്തി. അദ്ദേഹത്തിന്റെ ഭക്തിയിൽ സംതൃപ്തനായ സൂര്യദേവൻ പ്രത്യക്ഷപ്പെടുകയും ആ സ്ഥലത്ത് ഒരു വിഗ്രഹം പ്രതിഷ്ഠിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്നുമുതൽ പതിവ് പൂജകളും അനുഷ്ഠാനങ്ങളും ആരംഭിച്ചു. നിലവിൽ, ആ നമ്പൂതിരിയുടെ പിൻഗാമികൾക്ക് ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുണ്ട്.

Remove ads

ക്ഷേത്ര ആകൃതി

ക്ഷേത്രത്തിലെ 'ശ്രീകോവിൽ' വൃത്താകൃതിയിലാണ്. വിഗ്രഹം പടിഞ്ഞാറോട്ട് അഭിമുഖീകരിക്കുന്നു. എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവുള്ള ഒരു പ്രത്യേക തരം കല്ലുപയോഗിച്ചാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. 'അഭിഷേകം' നടത്തുകയും ചെയ്യുന്നു. വിഗ്രഹത്തിൽ വെള്ളം തളിച്ചതിന് ശേഷം എണ്ണയുടെ സാന്നിധ്യം ഉണ്ടാകില്ല എന്നത് ശരിക്കും അത്ഭുതമാണ്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും ധരിച്ച ഭഗവാൻ മുന്നിലെ ഇരുകൈകളും തപോമുദ്രയിൽ പിടിച്ചിരിയ്ക്കുന്നു. ഇത് മഹാവിഷ്ണുവിന്റെ ഭാവം കൂടിയുള്ള സൂര്യനാരായണ പ്രതിഷ്ഠ ആയി കണക്കാക്കപ്പെടുന്നു. [3] [4] മറ്റുള്ള സൂര്യക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നവഗ്രഹങ്ങളിലെ മറ്റുള്ളവർക്ക് പ്രതിഷ്ഠകളില്ല. [5]

പൂജകൾ

ആദിത്യപൂജ, ഉദയാസ്തമനപൂജ, എണ്ണയഭിഷേകം, ഭഗവതിസേവ, നവഗ്രഹപൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന പൂജകൾ.

വഴിപാടുകൾ

അടനിവേദ്യം, രക്തചന്ദന സമർപ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ

ഉത്സവങ്ങൾ

ക്ഷേത്രത്തിൽ കൊടിയേറി നടത്തുന്ന ഉത്സവമില്ല. വൃശ്ചികം (നവംബർ-ഡിസംബർ), 'മേടം' (ഏപ്രിൽ-മെയ്) എന്നിവയിലെ ഞായറാഴ്ചകളാണ് ഏറ്റവും നല്ല ദിവസമായി കണക്കാക്കുന്നത്.

ആചാരങ്ങൾ

ഉത്സവ അവസരങ്ങളിൽ 'അഭിഷേകം', ' രക്തചന്ദനക്കാവടി ' തുടങ്ങിയ പ്രത്യേക ആചാരങ്ങൾ നടത്തുന്നു. മരങ്ങാട്ട് ഇല്ലത്തിൽ നിന്നുള്ള ഒരു അംഗം കാവടിയിൽ പങ്കെടുക്കേണ്ട ഒരു ആചാരമുണ്ട്. ഇത്

ഉപദേവതകൾ

ദുർഗ്ഗാദേവി (കിഴക്ക് അഭിമുഖമായി), ശാസ്താവ്, യക്ഷി എന്നിവയാണ് ഉപദേവതകൾ. [6] [7] [8]

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads