ആനാട് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

Remove ads

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .[2] നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

വസ്തുതകൾ Anad, രാജ്യം ...
Remove ads

ചരിത്രം

രാജാവിനുവേണ്ടി മുൻകാലങ്ങളിൽ ഭരണം നടത്തിയിരുന്നത് മണ്ഡപപിള്ള, അധികാരി തുടങ്ങിയവരാണ്.

സ്വാതന്ത്ര്യസമര-ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

പട്ടം താണുപിള്ള, പൊന്നറ ശ്രീധർ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത പൊതുയോഗങ്ങൾ ആട്ടുകാലാണ്. ഏറ്റവും ശക്തമായ പ്രവർത്തന കേന്ദ്രമായിരുന്നു ഈ പ്രദേശം. കെ ശ്രീധരന്റെയും പച്ചവീട്ട് കുമാരപിള്ളയുടെയും നേതൃത്വത്തിൽ ചന്ത സമരത്തിൽ വഹിച്ച പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നു. സ്വാതന്ത്യ്ര പ്രക്ഷോഭങ്ങളോടനുബന്ധിച്ച് കോൺഗ്രസിന്റെ സജീവ പ്രവർത്തകരായിരുന്നു. ഷൊർണക്കോട് നാരായണപിള്ളയും, ഗോപാലൻ സാറും 1940 ൽ സ്റേറ്റ് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പി.കെ. പ്രസാദ്, ശ്രീധരൻ എന്നിവരായിരുന്നു.

Remove ads

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

1940 കാലഘട്ടത്തിൽ ഇവിടെ ഒളിച്ചു കഴിഞ്ഞിരുന്ന പി. കേശവൻ നായരുടെ മേൽനോട്ടത്തിൽ കമ്യൂണിസ്റ് പാർട്ടിയുടെ പ്രവർത്തനം പഞ്ചായത്തിൽ ആരംഭിച്ചു. 1950 കളോടടുപ്പിച്ച് ഡോ വേലുപ്പിള്ളയുടെ നേതൃത്വത്തിൽ വിജ്ഞാന പ്രദായനി എന്ന പേരിൽ ഒരു വായനശാല ആനാട്ട് പ്രവർത്തിച്ചിരുന്നു. ആദ്യത്തെ പോസ്റ്റാഫീസ് ഇവിടെ ചുള്ളിമാനൂരിൽ സി. ചെല്ലരാജാണ് ആരംഭിച്ചത്. 1953 ഓടു കൂടി പഞ്ചായത്തിൽ വൈദ്യുതി എത്തി.

വാണിജ്യ-ഗതാഗത പ്രാധാന്യം

1940 കളോടെ പ്രൈവറ്റ് ബസ് സർവീസ് ആരംഭിച്ചു

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

1952-ൽ ആനാട് വില്ലേജുകൾ മുഴുവൻ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് രൂപവത്കരിച്ചത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എൻ. കുഞ്ഞുകൃഷ്ണൻ നായരായിരുന്നു.

അതിരുകൾ

വടക്ക്: നന്ദിയോട് പനവൂർ പഞ്ചായത്തുകൾ കിഴക്ക്: തൊളിക്കോട് പഞ്ചായത്ത് പടിഞ്ഞാറ്: വെമ്പായം പഞ്ചായത്ത് തെക്ക്: നെടുമങ്ങാട് മുനിസിപ്പാലിറ്റി

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം, താഴവരകൾ, സമതലങ്ങൾ, ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം. പാറമണ്ണ്, ചെമ്മണ്ണ്, ചരൽമണ്ണ്, മണൽമണ്ണ്, കളിമണ്ണ് എക്കൽമണ്ണ്, കറുത്തമണ്ണ്, ചെങ്കൽമണ്ണ് എന്നിവ പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ

ജലപ്രകൃതി

കിള്ളിയാറും ചെറുതും വലുതുമായ തോടുകളും ചിറകളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

  1. തീർത്ഥങ്കര
  2. കല്ലിയോട്
  3. ഇര്യനാട്
  4. ആനാട്
  5. ചെറുവേലി
  6. വഞ്ചുവം
  7. മന്നൂർക്കോണം
  8. താഴ്ന്നമല
  9. ചുള്ളിമാനൂർ
  10. നെട്ടറക്കോണം
  11. മണ്ഡപം
  12. പുത്തൻപാലം
  13. ചേല
  14. വേട്ടൻപള്ളി
  15. വേങ്കവിള
  16. തിരിചിറ്റൂർ
  17. താന്നിമൂട്
  18. ഇരിഞ്ചയം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads