ആലത്തൂർപടി ദർസ്
From Wikipedia, the free encyclopedia
Remove ads
പാരമ്പര്യത്തിന്റെ തനിമയും മഹിമയും ഒട്ടും ചോരാതെ കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ട് ഇരുന്നൂറിലധികം വിദ്യാർത്ഥികളുമായി മുന്നേറുന്ന കേരളത്തിലെ അപൂർവ്വം ദർസുകളിലൊന്നാണ് ആലത്തൂർപടി ദർസ്. മലപ്പുറം ജില്ലയിലെ പൊടിയാട് (ആലത്തൂർപടി) ദർസ് കൊണ്ട് ചരിത്രം രചിച്ച നാടാണ്. കേരളത്തിലെ തലയെടുപ്പുള്ള ഒട്ടേറെ പണ്ഡിതൻമാർ ഇവിടെ ദർസ് നടത്തിയവരാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകൻ നെല്ലിക്കുത്ത് ആലി മുസ്ലിയാർ, സമസ്ത സ്ഥാപകനേതാവ് അരിപ്ര മൊയ്തീൻ ഹാജി, കിടങ്ങയം ഇബ്രാഹിം മുസ്ലിയാർ, കുട്ടി മുസ്ലിയാർ, കെ. സി ജമാലുദ്ദീൻ മുസ്ലിയാർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പണ്ഡിതമഹത്തുക്കളാൽ ഖ്യാതി നേടിയതാണ് ആലത്തൂർപടിയും അവിടത്തെ ദർസും.[1][2][3] മർഹൂം കെ സി ഉസ്താദിന് ശേഷം, ഇരുപത് വർഷമായി ദർസിന് നേതൃത്വം നൽകുന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും [4][5] സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മികച്ച മുദരിസിനുള്ള മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബി തങ്ങൾ സ്മാരക അവാർഡ് ജേതാവുമായ ഉസ്താദ് ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ്.[6][7][8][9]
അവിടെ പഠനം പൂർത്തിയാക്കിയ നിരവധി വിദ്യാർത്ഥികളും അതത് മേഖലകളിൽ ഉന്നത റാങ്ക് നേടിയ അധ്യാപകരും ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നു. 2001 മുതൽ ഈ ദർസിലെ വിദ്യാർത്ഥികൾ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിൽ നിന്ന് 23 റാങ്കുകൾ നേടിയിട്ടുണ്ട്, ഇതിൽ 12 ഒന്നാം റാങ്കും 4 രണ്ടാം റാങ്കും 7 മൂന്നാം റാങ്കും ഉൾപ്പെടുന്നു. [10] സമസ്ത മുശാവറ അംഗം സി.കെ. മുഹമ്മദ് അബ്ദുറഹിമാൻ ഫൈസി 2000 മുതൽ പ്രിൻസിപ്പൽ മുദരിസായി സേവനമനുഷ്ഠിച്ച് വരുന്ന ദർസിൽ നിലവിൽ ഇരുനൂറിലധികം വിദ്യാർത്ഥികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്.
1995ൽ ജാമിഅ നൂരിയ്യ അറബിയ്യയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ഡോ. സി.കെ. അബ്ദുറഹിമാൻ ഫൈസി, ദർസിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്ന ഉവൈസ് അഷ്‌റഫി ഫൈസി, അക്ബർ ശരീഫ് ഫൈസി എന്നിവരും ജാമിഅയിലെ റാങ്ക് ഹോൾഡർമാരാണ്. ഹാഫിസ് മുബഷിർ ഫൈസിയാണ് വിദ്യാർത്ഥികളെ ഖുർആൻ പഠിപ്പിക്കുന്നത്. മതപഠനത്തിൽ ഉപരിപഠനത്തിന് മുമ്പ് എസ്എസ്എൽസി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മതപരവും മതേതരവുമായ വിദ്യാഭ്യാസത്തിൻ്റെ ഏഴ് വർഷത്തെ പ്രോഗ്രാം ദർസ് വാഗ്ദാനം ചെയ്യുന്നു. മതവിദ്യാഭ്യാസത്തിനുപുറമെ, വിദ്യാർത്ഥികൾക്ക് പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദങ്ങൾ എന്നിവ നേടാനാകും. ആലത്തൂർപടി ദർസ്, ഇന്ത്യൻ കേന്ദ്ര ഗവൺമെൻ്റ് നടത്തുന്ന അറബി, ഉറുദു സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഒരു കേന്ദ്രമാണ്. [11]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
