ആലീസ് സ്പ്രിങ്സ് ഡെസേർട്ട് പാർക്ക്
From Wikipedia, the free encyclopedia
Remove ads
ഓസ്‌ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിങ്സിലെ പരിസ്ഥിതി വിദ്യാഭ്യാസ കേന്ദ്രവും വന്യജീവി പാർക്കുമാണ് ആലീസ് സ്പ്രിംഗ്സ് ഡെസേർട്ട് പാർക്ക്. 3,212 ഏക്കറിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്. പ്രധാന ഭാഗം 128 ഏക്കർ വിസ്തീർണ്ണത്തിലാണുള്ളത്. സൂ ആൻഡ് അക്വേറിയം അസോസിയേഷന്റെയും (ZAA) ബൊട്ടാണിക് ഗാർഡൻസ് കൺസർവേഷൻ ഇന്റർനാഷണലിന്റെയും (BGCI) ഇൻസ്റ്റിയൂഷ്ണൽ മെമ്പറാണിത്.
മധ്യ ഓസ്‌ട്രേലിയൻ മരുഭൂമിയിലെ പരിതഃസ്ഥിതിയുടെ പ്രതിനിധികളായ തദ്ദേശീയ മൃഗങ്ങളും സസ്യങ്ങളും പാർക്കിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഗവേഷണ പരിപാടികളിലൂടെയും പൊതുവിദ്യാഭ്യാസത്തിലൂടെയും അവയുടെ സംരക്ഷണത്തിന് സംഭാവന നൽകുകയും ചെയ്യുന്നു. മധ്യ ഓസ്‌ട്രേലിയയിലെ മരുഭൂമികളുടെ വൈവിധ്യങ്ങൾ അനുഭവിക്കാനും സസ്യങ്ങളും മൃഗങ്ങളും ആളുകളും തമ്മിലുള്ള ബന്ധങ്ങൾ പര്യവേക്ഷണം ചെയ്യാനും ഇത് ആളുകൾക്ക് അവസരം ഒരുക്കുന്നു.
പ്രാദേശിക അറേൻടെ ജനങ്ങൾക്ക് ഈ പ്രദേശം സാംസ്കാരികമായി പ്രാധാന്യം അർഹിക്കുന്നു. പാർക്കിന്റെ ഭൂരിഭാഗം ജോലികളും ഒരു കാലത്ത് പാർക്കിന്റെ പരമ്പരാഗത ഉടമകൾ എന്നറിയപ്പെട്ടിരുന്ന ഇവരുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.[7][8]
1997-ൽ തുറന്ന ഈ പാർക്ക് ആലീസ് സ്പ്രിംഗ്സ് ടൗൺ സെന്ററിന് 7 കിലോമീറ്റർ പടിഞ്ഞാറാണ്. പാർക്ക് ഓസ്ട്രേലിയൻ മരുഭൂമി പരിസ്ഥിതിയെ അവതരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. കൂടാതെ ഓസ്‌ട്രേലിയയിലെ മരുഭൂമിയിലെ സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.
Remove ads
കാഴ്ചകളും സൗകര്യങ്ങളും

വെസ്റ്റ് മക്ഡൊണെൽ റേഞ്ചുകളുടെ അടിഭാഗത്തും ആലീസ് സ്പ്രിംഗ്സിൽ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ഡെസേർട്ട് പാർക്ക് പ്രാദേശിക അറെൻടെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു. മരുഭൂമിയിലെ നദികൾ, സാൻഡ് കൺട്രി, വുഡ്‌ലാന്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മരുഭൂമികളുടെ ആവാസവ്യവസ്ഥയുടെ വ്യാഖ്യാനത്തിലൂടെയും സൃഷ്ടികളിലൂടെയും അരേൻടെ ജനതയുടെ കഥകളും ചരിത്രവും മനസ്സിലാക്കാം. ഈ ആവാസ വ്യവസ്ഥകൾ സന്ദർശകരെ മരുഭൂമിയിലെ ജീവിതം അനുഭവിക്കാൻ അനുവദിക്കുന്നു. ഗൈഡ് അവതരണങ്ങൾ, ഒരു ഫ്ലൈയിങ് ബേർഡ് ഷോ, രാത്രിയിൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ കാണാനുള്ള അവസരം എന്നിവ പ്രധാന സവിശേഷതകളാണ്.[2][9]
- മരുഭൂമിയിലെ നദികൾ
ഈ ആവാസവ്യവസ്ഥയിൽ വരണ്ട നദീതീരങ്ങളിലൂടെയും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലൂടെയും മുൻപുണ്ടായിരുന്ന ചതുപ്പുനിലങ്ങളിലൂടെയും വാട്ടർ ഹോളുകളിലൂടെയും സന്ദർശകർ നടക്കുന്നു. റിവർ റെഡ് ഗം മരങ്ങൾ, കൂലിബ മരങ്ങൾ, ജലസസ്യങ്ങൾ, റീഡ്സ് എന്നിവ ഇവിടത്തെ സസ്യങ്ങളിൽ ഉൾപ്പെടുന്നു. ഈ ആവാസവ്യവസ്ഥയിലെ മൃഗങ്ങളിൽ ഫിഞ്ചുകൾ, കോക്കടൂസ്, ജലപ്പക്ഷികൾ, തവളകൾ, മത്സ്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഭക്ഷണവും മരുന്നും വിളവെടുക്കാൻ ആദിവാസികൾ ഈ ആവാസവ്യവസ്ഥ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഇവിടെ കാണിക്കുന്നു.[10]
- സാന്റ് കൺട്രി
കളിമണ്ണ്, ജിപ്സം, സാൾട്ട് പാൻസ് എന്നിവയുൾപ്പെടെയുള്ള മണൽ എന്നിവയിലൂടെ മരുഭൂമിയുടെ പുനഃ-സൃഷ്ടിയാണ് ഈ പ്രദർശനം.[9]
- നോൿടർണൽ ഹൗസ്
സാന്റ് കൺട്രി, വുഡ്‌ലാൻഡ് ആവാസവ്യവസ്ഥകൾക്കിടയിലാണ് നോൿടർണൽ ഹൗസ് സ്ഥിതിചെയ്യുന്നത്. കൂടാതെ മധ്യ ഓസ്‌ട്രേലിയൻ ഉരഗങ്ങൾ, അകശേരുക്കൾ, പക്ഷികൾ, സസ്തനികൾ എന്നിവ ഇവിടെയുണ്ട്. ചില ഉരഗങ്ങളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. മരുഭൂമിയിൽ കണ്ടെത്താൻ പ്രയാസമാണെങ്കിലും ചിലപ്പോൾ ഇവ പകൽ സമയത്ത് സജീവമായിരിക്കാം.[9][11]
- വുഡ്‌ലാന്റ്
വുഡ്‌ലാന്റ് ആവാസവ്യവസ്ഥയിൽ കംഗാരുക്കൾക്കും എമുവിനുമുള്ള സ്ഥലങ്ങൾ ഉൾപ്പെടുന്നു.[9] സന്ദർശകർക്ക് പ്രദർശനസ്ഥലത്തെ കംഗാരുക്കളുടെ ഇടയിൽ നടക്കാൻ കഴിയും.[2]
- നേച്ചർ തിയേറ്റർ
നേച്ചർ തിയേറ്ററിലെ അവതരണങ്ങൾ പാർക്കിലൂടെ നടക്കുമ്പോൾ കാണാവുന്ന ചില മൃഗങ്ങളെ സന്ദർശകരെ കാണിക്കുന്നു. സ്വതന്ത്രമായി പറക്കുന്ന ഇരകളുമായുള്ള പ്രകടനങ്ങൾ ഉൾപ്പെടെ കാണുവാൻ സാധിക്കും.[12]
- ആദിവാസി അതിജീവനം
പാർക്കിലെ അവതരണങ്ങളിൽ ആദിവാസികളുടെ അതിജീവനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. ഒന്ന് വെള്ളം ശേഖരിക്കുന്നതിലും മറ്റൊന്ന് ഭക്ഷണം ശേഖരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭക്ഷ്യവസ്തു ശേഖരണ അവതരണം പ്രത്യേകിച്ചും അറെന്റ ജനതയെ കേന്ദ്രീകരിച്ചുള്ളതാണ്. കൂടാതെ ലൈംഗികതയെക്കുറിച്ചുള്ള വിവരങ്ങളും പുരുഷന്മാരുടെയും സ്ത്രീകളുടെയും വ്യത്യസ്തമായ ജോലികളെയും ഉൾക്കൊള്ളിച്ചിരിക്കുന്നു.[13]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads