ആവണീശ്വരം
കൊല്ലം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
9.036993°N 76.853267°E കൊല്ലം ജില്ലയിലെ തലവൂർ, വിളക്കുടി പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന ഒരു പ്രദേശമാണ് ആവണീശ്വരം. ദേശീയപാത 208 ൽ (കൊല്ലം- തിരുമംഗലം) കുന്നിക്കോട് നിന്നും 2 കിലോമീറ്റർ പത്തനാപുരംത്തേക്ക് മാറിയാണ് ആവണീശ്വരത്തിന്റെ സ്ഥാനം. ശ്രാവണേശ്വരപുരം എന്ന വാക്ക് ലോപിച്ചാണ് ആവണീശ്വരത്തുനു ആ പേര് ലഭിച്ചത്.
കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത, ആവണീശ്വരം വഴിയാണ് കടന്നു പോകുന്നത്. ആവണീശ്വരം റയിൽവേസ്റ്റേഷൻ പണ്ട് മുതൽക്കേ പ്രസിദ്ധമാണ്. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഒരു സംഭരണ ശാല ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads