ഇഅ്തികാഫ്
From Wikipedia, the free encyclopedia
Remove ads
ദൈവത്തിന്റ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂർവം പള്ളിയിൽ ഭജനമിരിക്കലാണ് ഇഅ്തികാഫ് (Iʿtikāf (അറബി: اعتكاف) . ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്ന വാക്കിന്റെ അർത്ഥം. സാങ്കേതികാർഥത്തിൽ റമദാനിന്റെ അവസാന പത്ത് ദിവസങ്ങളിൽ ആരാധനകളും ഖുർആൻ പരായണവും പ്രാർഥനകളും നിർവ്വഹിച്ച് പള്ളിയിൽ കഴിഞ്ഞു കൂടുകയാണ് ഉദ്ദ്യേശ്യം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. 'ഈ പള്ളിയിൽ ഞാൻ ഇഅ്തികാഫിനിരിക്കുന്നു' എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ്. അത് നബിചര്യയിൽ പെട്ടതാണ്.പ്രവാചകൻ(സ) ഇഅ്തികാഫിന് തെരഞ്ഞെടുത്തിരുന്നത് റമദാൻ വേളയായിരുന്നു. അതിനാൽ ഇസ്ലാമികസമൂഹം ഇഅ്തികാഫിനെ റമദാനോട് ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുന്നത്.[1]
Remove ads
നിബന്ധനകൾ
ദൈവപ്രീതി കാംക്ഷിച്ച് പള്ളിയിൽ ഇരിക്കുകയാണെന്ന ഉദ്ദ്യേശ്യം അഥവാ നിയ്യത് ഉണ്ടാവുക, അൽപമെങ്കിലും താമസിക്കൽ, പള്ളിയിലായിരിക്കൽ, കുളി നിർബന്ധമാവുന്നതരത്തിലുള്ള വലിയ അശുദ്ധി ഇല്ലാതിരിക്കൽ എന്നീ നിബന്ധനകളാണ് ഇഅ്തികാഫിന് ഉള്ളത്.പ്രവാചകൻ(സ്വ) പഠിപ്പിച്ച പുണ്യകർമ്മങ്ങളിൽ വ്യാപൃതനാവുക, അത്യാവശ്യമില്ലാത്ത വാക്കുകളും പ്രവൃത്തികളും വെടിയുക എന്നതും പ്രവാചകന്റെ ചര്യയാണ്.[2] "നിങ്ങൾ പള്ളികളിൽ ഭജനമിരിക്കുമ്പോൾ ഭാര്യമാരുമായി വേഴ്ച പാടില്ല." [3]എന്ന് ഖുർആൻ പ്രത്യേകം പരാമർശിക്കുന്നു.
Remove ads
അനുവദനീയമായവ
പള്ളിയിൽ നിന്ന് അത്യാവശ്യങ്ങൾക്ക് പുറത്ത് പോവാം. ശുദ്ധീകരിക്കുവാൻ, കൊണ്ടുവരാൻ ആളില്ലാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ, മലമൂത്ര വിസർജനത്തിന്, രോഗിയെ സന്ദർശിക്കുമെന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ രോഗസന്ദർശനത്തിന്, തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാവുന്നതാണ്. ഭാര്യക്ക് ഭർത്താവിനെ സന്ദർശിക്കുകയും, സംസാരിക്കുക യും ചെയ്യാം. അധികരിക്കാത്തവിധം സന്ദർശക നോടും സംസാരിക്കാവുന്നതാണ്.
ഖുർആനിൽ
പുണ്യകർമ്മങ്ങൾ ചെയ്ത്, തിന്മകളിൽ നിന്ന് വിട്ടു നിന്ന്, അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി പള്ളിയിൽ കഴിയുക എന്നത് ആ വിശ്വാസിക്ക് അല്ലാഹുവോടുള്ള സ് നേഹത്തിന്റെ അടയാളവും അവന്റെ തൃപ്തി തേടുന്നതിന്റെ ലക്ഷണമാണ്. ശാശ്വതമായ സ്വർഗലോകത്തെ പ്രതിഫലത്തോടുള്ള താൽപര്യമാ ണ്. ഖുർആൻ പറയുന്നു. ‘ഇബ്രാഹിമിന്നും ഇസ്മാഈലിനും നാം കൽപന നൽകിയത്, ത്വവാഫ്(പ്രദക്ഷിണം) ചെയ്യുന്നവർക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കു ന്ന(പ്രാർത്ഥിക്കുന്ന) വർക്കും വേണ്ടി എന്റെ ഭവന ത്തെ നിങ്ങളിരുവരും ശുദ്ധമാക്കി വെക്കുക എന്നായിരുന്നു’[4]
ഹദീസിൽ
ആയിശ(റ) പറയുന്നു: നബി(സ) പള്ളിയിൽ ഇഅ്ത്തികാഫ് ഇരിക്കുമ്പോൾ തന്റെ തല എന്റെ അടുത്തേക്ക് നീട്ടിത്തരും. അപ്പോൾ ഞാൻ മുടി വാർന്നുകൊടുക്കും. നബി(സ) ഇഅ്ത്തികാഫിരിക്കുമ്പോൾ ആവശ്യത്തിന് വേണ്ടിയല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ല. [5]
ആയിശ(റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തിൽ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. [6]
നബി പത്നി സഫിയ്യ(റ) പറയുന്നു: റമളാനിലെ അവസാനത്തെ പത്തിൽ നബി(സ) പള്ളിയിൽ ഇഅ്ത്തികാഫിരുന്നപ്പോൾ അവർ നബി(സ)യെ സന്ദർശിച്ചു. കുറെ സമയം അവർ സംസാരിച്ചശേഷം തിരിച്ചു പോന്നു. യാത്രയയക്കാൻ നബി(സ) അവരെ അനുഗമിച്ചു.[7]
Remove ads
ഇനങ്ങൾ
ഇഅ്തികാഫ് രണ്ട് തരമുണ്ട്. വാജിബും (നിർബന്ധം), സുന്നത്തും (ഐച്ഛികം) .ഇഅ്തികാഫ് നേർച്ചയാക്കിയാൽ അതാണ് നിർബന്ധമായ ഇഅ്തികാഫ്. എത്ര കാലം ഇഅ്തികാഫ് അനുഷ്ഠിക്കാനാണോ നേർച്ചയാക്കിയത് അത്രയും കാലം അതനുഷ്ഠിക്കൽ നിർബന്ധമാണ്. അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് ഇഅ്തികാഫ് അനുഷ്ഠിക്കുന്നതാണ് സുന്നത്ത്. ഇതിന് നിശ്ചിത സമയമില്ല. കുറഞ്ഞതോ കൂടിയതോ ആയ എത്ര സമയം വേണമെങ്കിലും ആകാം. ജനാബത്ത്, ആർത്തവം, പ്രസവം, പ്രസവരക്തം എന്നിവയിൽ നിന്നെല്ലാം ശുദ്ധിയായ, വിവേകപ്രായമെത്തിയ, മുസ്ലിമായ ഏതൊരു പുരുഷനും സ്ത്രീക്കും ഇഅ്തികാഫ് അനുഷ്ഠിക്കാം.[8]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads