ഇന്ത്യൻ മയിൽ

കാടവർഗ്ഗത്തിൽ ഇന്ത്യയിൽ കാണപ്പെടുന്ന ഒരു വലിയ പക്ഷി From Wikipedia, the free encyclopedia

ഇന്ത്യൻ മയിൽ
Remove ads

ഫെസന്റ് കുടുബത്തിൽപ്പെട്ടതും വിവിധവർണ്ണങ്ങളിലുള്ള തുവലുകളുള്ളതുമായ ഒരു വലിയ പക്ഷിയാണ് ഇന്ത്യൻ മയിൽ അല്ലെങ്കിൽ നീലമയിൽ (പാവോ ക്രിസ്റ്റേറ്റസ് :Pavo cristatus) എന്നറിയപ്പെടുന്നത്. ദക്ഷിണേഷ്യയിലാണ് ഇത് കാണപ്പെടുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഈ പക്ഷിയെ മനുഷ്യർ എത്തിച്ചിട്ടുണ്ട്. ലിനേയസ് 1758-ലാണ് ഈ പക്ഷിയെ ആദ്യമായി വർഗ്ഗീകരിച്ചത്. പാവോ ക്രിസ്റ്റേറ്റസ് എന്ന പേര് ഇപ്പോഴും ഉപയോഗ‌ത്തിലുണ്ട്. ആൺ മയിൽ നീലനിറത്തോടുകൂടിയതും വിശറിപോലുള്ള തൂവലുകൾ വാലിലുള്ളതുമാണ്. വാലിലെ തൂവലുകളിൽ കണ്ണുകൾ പോലുള്ള പാറ്റേൺ കാണാവുന്നതാണ്. ഇണചേരുന്ന കാല‌ത്ത് ആൺ മയിലുകൾ ഈ തൂവലുകൾ വിടർത്തി പ്രദർശിപ്പിക്കും. പെൺമയിലിന് ഇ‌ത്തരം ഭംഗിയുള്ള വാൽ തൂവലുകളില്ല. പെൺ മയിലുകളുടെ കഴുത്തിന്റെ താഴെ ഭാഗത്ത് പച്ച നിറമാണ്. തൂവലുകൾക്ക് ബ്രൗൺ നിറമാണുള്ളത്. ധാന്യങ്ങൾ, പഴങ്ങൾ, പാമ്പുകൾ, ചെറിയ എലികൾ എന്നിവയാണ് ആഹാരം. ഉച്ചത്തിലുള്ള ശബ്ദം കാരണം ഇവയെ കണ്ടുപിടിക്കാൻ എളുപ്പമാണ്. അടിക്കാടുകളിലൂടെ ഓടി രക്ഷപെടുന്നതാണ് പറക്കുന്നതിനേക്കാൾ ഇവയ്ക്ക് താല്പര്യം. ഇന്ത്യൻ പുരാണങ്ങളിലും ഗ്രീക്ക് മിഥോളജിയിലും ഇവയെപ്പറ്റി പരാമർശമുണ്ട്. മയിൽ ഇന്ത്യയുടെ ദേശീയപക്ഷിയുമാണ്. ഈ പക്ഷിയെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) ഏറ്റവും കുറവ് ആശങ്കയുണ്ടാക്കുന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ആധുനിക എബ്രായ ഭാഷയിൽ മയിൽ എന്ന വാക്ക് "തവാസ്"എന്നാണ്.

വസ്തുതകൾ ഇന്ത്യൻ മയിൽ, Conservation status ...
വസ്തുതകൾ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ ...
Thumb
Indian peafowl,Pavo cristatus
Thumb
Indian peafowl female
Thumb
Indian peafowl female walking
Thumb
Indian peafowl,Pavo cristatus, dance from koottanad Palakkad Kerala
Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads