ഇരവികുളം ദേശീയോദ്യാനം
ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം From Wikipedia, the free encyclopedia
Remove ads
മൃഗങ്ങൾ
വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത് തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.[1].
ചരിത്രം
ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ് കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി[2]. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.
വൈവിധ്യത്തിന്റെ ഭൂവിഭാഗം
97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനു തെക്ക് ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്.
ചിത്ര ശേഖരം
- ഇരവികുളം ദേശീയോദ്യാന പ്രവേശന കവാടം
- ഇരവികുളം ദേശീയോദ്യാനത്തിലെ മ്യൂസിയത്തിന്റെ ഉൾവശം
- ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു ബോർഡ്
- ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർ പോകുന്നു.
- വരയാടിൻ കൂട്ടം
- മുലയൂട്ടുന്ന വരയാട്
- ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും മൂന്നാർ മലനിരകളിലേക്ക് ഒരു സന്ദർശക വീക്ഷണം
- ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും സന്ദർശകരുടെ മടക്കം
അവലംബം
ഇതും കൂടി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads