ഇരവിപുരം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
Remove ads
ഇരവിപുരം കേരളത്തിൽ കൊല്ലം നഗരത്തിനു സമീപസ്ഥമായ സ്ഥലമാണ്. കൊല്ലം സിറ്റി കോർപ്പറേഷന്റെ ആറ് മേഖലകളിലൊന്നാണിത്. കൊല്ലം നഗരത്തിന്റെ മറ്റ് മേഖലകൾ സെൻട്രൽ സോൺ -1, സെൻട്രൽ സോൺ -2, ശക്തികുളങ്ങര, കിളികൊല്ലൂർ, വടക്കേവിള എന്നിവയാണ്.[1]
Remove ads
സ്ഥാനം
കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയാണ് ഇരവിപുരം നഗരം സ്ഥിതിചെയ്യുന്നത്. മറ്റു സമീപസ്ഥ പട്ടണങ്ങൾ കൊട്ടിയം, മയ്യനാട്, പരവൂർ എന്നിവയാണ്. ഇരവിപുരത്തുനിന്ന് 19 കിലോമീറ്റർ ദൂരെയാണ് പരവൂർ സ്ഥിതിചെയ്യുന്നത്. ഇരവിപുരം റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കൊല്ലം നഗരത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണിത്.
ഭൂമിശാസ്ത്രം
അറബിക്കടലിനുടനീളമായുള്ള ഒരു നീണ്ട തീരപ്രദേശമാണിത്.
സംസ്ഥാന സർക്കാർ ഓഫീസുകൾ
- ഇരവിപുരം സബ് രജിസ്ട്രാർ ഓഫീസ്
- അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ, ഇരവിപുരം, വാളത്തുംഗൽ പി.ഒ.
- ഇരവിപുരം കൃഷിഭവൻ, വാളത്തുംഗൽ പി.ഒ.
- ഇരവിപുരം വില്ലേജ് ഓഫീസ്, വാളത്തുംഗൽ പ.ഒ.
ഇരവിപുരത്തെ ലാൻറ്മാർക്കുകൾ
- ബിഷപ്പ് ജെറോം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ.
- സെൻറ് ജോൺസ് ഹൈസ്കൂൾ, ഇരവിപുരം.
- ഗവൺമെൻറ് ഹൈസ്കൂൾ, വാളത്തുംഗൽ
- ഗവൺമെൻറ് VHSS,വാളത്തുംഗൽ.
- ഗവൺമെൻറ് പ്രൈമറി സ്കൂൾ, വാളത്തുംഗൽ
- ബിലീവേർസ് ചർച്ച് മഹാത്മ സെൻട്രൽ സ്കൂൾ.
- CVMLPS സ്കൂൾ, താന്നി.
- മന്നം മെമ്മോറിയൽ സ്കൂൾ, പിണയ്ക്കൽ.
- ഗവൺമെൻറ് ഹൈയർ സെക്കൻററി സ്കൂൾ, ഇരവിപുരം, തട്ടാമല.
- ഇരവിപുരം റെയിൽവേ സ്റ്റേഷൻ, കാവൽപ്പുര.
- നിർമ്മല ഹോസ്പിറ്റൽ, കാവൽപ്പുര, ഇരവിപുരം.
- ആലുമ്മൂട് ശിവക്ഷേത്രം.
- സെൻറ്. ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, ഇരവിപുരം.
- പുത്തൻചന്ത ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- ശ്രീ ശരവണ ക്ഷേത്രം (വഞ്ചിയിൽ കോവിൽ)
- കളരിവാതുക്കൽ മഹാദേവർ ക്ഷേത്രം
- വാളത്തുംഗൽ കാവ്.
- കൊല്ലൂർവിള ജുമാ മസ്ജിദ്.
- ECHS പോളിക്ലിനിക്.
- ചെട്ടിനട ശ്രീ ദുർഗ്ഗ് /ഭദ്ര ദേവി ക്ഷേത്രം.
- ചെട്ടിനട അമ്പലക്കുളം, ഇരവിപുരം ജംഗ്ഷൻ, ഇരവിപുരം.
- പുത്തൻനട ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം.
- പുത്തൻനട വരുവിൽ കാവ്ക്ഷേത്രം.
- സ്നേഹതീരം സുനാമി റെസിഡൻസ് അസോസിയേഷൻ, വടക്കുംഭാഗം.
- സിവിൽ സപ്ലെ, തിരുമുക്ക്.
- ഗുഡ് ഷെപ്പേർഡ് കിൻറർ ഗാർട്ടൻ, കാവൽപ്പുര.
Remove ads
ഇതും കാണുക.
- കൊല്ലം
- കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ
- ശക്തികുളങ്ങര
- കിളികൊല്ലൂർ
- വടക്കേവിള
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads