ഇരുമ്പനം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

ഇരുമ്പനംmap
Remove ads

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശമാണ് ഇരുമ്പനം. ഈ പ്രദേശത്തിന്റെ അതി‌ർത്തിയിലൂടെയാണ്‌ ചിത്രപ്പുഴയാറ് ഒഴുകുന്നത്. സീപോർട്ട്-എയർപോർട്ട് റോഡ് ഈ സ്ഥലത്തുകൂടി കടന്നുപോകുന്നു. കാക്കനാട് ഇരുമ്പനത്തിന്റെ അതിർത്തി പങ്കിടുന്നു.

വസ്തുതകൾ Irumpanam ഇരുമ്പനം, Country ...
Remove ads

സ്ഥലനാമചരിത്രം

മഹാഭാരത കാലഘട്ടത്തിൽ ഈ സ്ഥലത്തിന് "ഹിഡുംബ വനം" ​​എന്ന പേര് ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു. ഹിഡുംബ വനം പിന്നീട് ലോപിച്ചാണ് ഇരുമ്പനം ആയതെന്നാണ് വിശ്വാസം.

പ്രധാന സ്ഥാപനങ്ങൾ

കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ട്രാക്കോ കേബിൾ കമ്പനി, ഭാരത് പെട്രോളിയം കമ്പനി എന്നിവയാണ് പ്രധാന വ്യവസായ സ്ഥാപനങ്ങൾ.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം
  • S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം
  • എൽ.പി.എസ്, ഇരുമ്പനം
  • ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ
  • സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമി

ആരാധാനാലയങ്ങൾ

Thumb
ഇരുമ്പനം ഇൻഫന്റ് ജീസസ് പള്ളി

ഇവിടെയുള്ള പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ് ഇൻഫന്റ് ജീസസ് പള്ളി,[1] വെട്ടിക്കാവ് ഭഗവതിക്ഷേത്രം, മകളിയം ശ്രീരാമസ്വാമി ക്ഷേത്രം ,വള്ളിക്കാവ് ഭഗവതി ക്ഷേത്രം, പൊന്നിൻ ചേരി മുഗൾ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവ.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads