ഇരുവഞ്ഞിപ്പുഴ
From Wikipedia, the free encyclopedia
Remove ads
ചാലിയാറിന്റെ പ്രധാന പോഷക നദികളിൽ ഒന്നായ[1] ഇരുവഴിഞ്ഞിപ്പുഴ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങങ്ങളിലൂടെ ഒഴുകി ചാലിയാറിൽ ചേരുന്നു. മുൻകാലങ്ങളിൽ[അവലംബം ആവശ്യമാണ്] ഇരുവഞ്ഞിപ്പുഴ[2] എന്നായിരുന്നു ഈ നദി വിളിക്കപ്പെട്ടിരുന്നത്. കാലപ്രവാഹത്തിൽ പേരിനും രൂപമാറ്റം സംഭവിച്ചു[അവലംബം ആവശ്യമാണ്]. വെള്ളരിമലയിൽ നിന്നുമാണ് പുഴയുടെ ആരംഭം. ഇരുവഞ്ഞിയുടെ പാതയോരത്തെ പ്രധാന ജനവാസ കേന്ദ്രവും അങ്ങാടിയുമാണ് മുക്കം[3].
ആനക്കാംപൊയിൽ,തിരുവമ്പാടി,കൊടിയത്തൂർ,ചേന്നമംഗലൂർ,ചെറുവാടി എന്നീ ഗ്രാമങ്ങളും മുക്കം പട്ടണവും ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
മണൽ ഖനനം ഈ പുഴയ്ക്ക് നാശമുണ്ടാക്കുന്നുണ്ട് എന്നാരോപണമുണ്ട് [4]. പുഴ ചുരുങ്ങുന്ന രീതിയിലുള്ള വയൽ നികത്തലും[5], തീരത്തെ മാലിന്യനിക്ഷേപവും[6][7] പുഴയ്ക്ക് ഭീഷണിയാകുന്നുണ്ട്. ചാലിയാർ പുഴയിലെ കവണക്കല്ലിലുള്ള റെഗുലേറ്റർ കം ബ്രിഡ്ജിനെ സംബന്ധിച്ച് അനുകൂലവും[2] പ്രതികൂലവുമായ[8][9] വാദങ്ങൾ ഉണ്ടാകുന്നുണ്ട്.

Remove ads
ഗതി
ചെറുവാടിക്കടുത്ത് കൂളിമാട് എന്നസ്ഥലത്താണ് ഇരുവഴിഞ്ഞിപ്പുഴ ചാലിയാറിൽ വന്നുചേരുന്നത്. ചാലിപ്പുഴയാണ് ഇരുവഞ്ഞിപ്പുഴയുടെ പോഷകനദി. തിരുവമ്പാടി നഗരത്തിനു ഏകദേശം മൂന്നു കിലോമീറ്റർ വടക്കുഭാഗത്തായി ചാലിപ്പുഴ ഇരുവഞ്ഞിപ്പുഴയുമായി ചേരുന്നു.മറ്റു കൈവഴികളാണ് മുത്തപ്പൻപുഴ, ഉളിങ്ങാപ്പുഴ, കാറമൂല പുഴ എന്നിവ. പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടംചാലിപ്പുഴയിലാണ്.
ആനക്കാംപൊയിൽ, തിരുവമ്പാടി, മുക്കം, കൊടിയത്തൂർ, ചേന്നമംഗലൂർ, ചെറുവാടി എന്നീ ഗ്രാമങ്ങൾ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
Remove ads
സവിശേഷതകൾ
വേലിയേറ്റസമയത്ത് ചാലിയാറിൽ നിന്ന് ഇരുവഴിഞ്ഞിപ്പുഴയിലേയ്ക്ക് വെള്ളം കയറാറുണ്ട്. ചാലിയാറിനോടടുത്ത ഭാഗത്ത് ഈ സമയത്ത് ഒഴുക്കിന്റെ ദിശയും മാറും. മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകി ചേന്ദമംഗല്ലൂർ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാവുക സാധാരണമായിരുന്നു[1]. 2012-ൽ ഉരുൾപൊട്ടലിനെത്തുടർന്നും ഇവിടെ വെള്ളപ്പൊക്കമുണ്ടായിരുന്നു[10]
സംസ്കാരത്തിൽ
- കിളിച്ചുണ്ടൻ മാമ്പഴം എന്ന മലയാള ചലച്ചിത്രത്തിലെ ചില രംഗങ്ങൾ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്താണ് ചിത്രീകരിച്ചത്[11]
- വീരപുത്രൻ എന്ന ചലച്ചിത്രത്തിൽ പുഴ പ്രത്യക്ഷപ്പെടുന്നുണ്ട് [11]
- എസ്.കെ. പൊറ്റക്കാടിന്റെ "നാടൻ പ്രേമം" എന്ന കൃതിയിൽ ഈ പുഴ പ്രത്യക്ഷപ്പെടുന്നുണ്ട്[12][4]
- ആർ.എസ്.വിമലിന്റെ എന്ന്_നിന്റെ_മൊയ്തീൻ ൽ ഈ പുഴ ഒരു കഥാപാത്രമായിതന്നെ വരുന്നു
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads