ഇറാഖിന്റെ ചരിത്രം

From Wikipedia, the free encyclopedia

ഇറാഖിന്റെ ചരിത്രം
Remove ads

ആധുനിക രാജ്യമായ ഇറാഖിന്റെ അതിർത്തി നിർണ്ണയിച്ചത് 1920ലാണ്‌.ഈ രാജ്യം ലോവർ മെസോപൊട്ടാമിയ(ചരിത്രത്തിൽ ബാബിലോണിയ എന്നും അറിയപ്പെടുന്നു.)യിലാണ്‌.എന്നാൽ ഇവയോടൊപ്പം മെസോപൊട്ടാമിയയുടെ മുകൾ ഭാഗവും(ഇറാഖി കുർദിസ്ഥാൻ) സിറിയൻ മരുഭൂമിയും അറേബ്യൻ മരുഭൂമിയും ഉൽപ്പെടുന്നു. ആധുനിക രാജ്യമായ ഇറാഖിന്റെ അതിർത്തി നിർണ്ണയിച്ചത് 1920ലാണ്‌.ഈ രാജ്യം ലോവർ മെസോപൊട്ടാമിയ(ചരിത്രത്തിൽ ബാബിലോണിയ എന്നും അറിയപ്പെടുന്നു.)യിലാണ്‌.എന്നാൽ ഇവയോടൊപ്പം മെസോപൊട്ടാമിയയുടെ മുകൾ ഭാഗവും(ഇറാഖി കുർദിസ്ഥാൻ) സിറിയൻ മരുഭൂമിയും അറേബ്യൻ മരുഭൂമിയും ഉൽപ്പെടുന്നു.

Thumb
This earthenware dish was made in 9th century Iraq. It is housed in the Smithsonian Institution in Washington, D.C.
Thumb
Iraqi market in Mosul, 1932

നിയോലിതിക്(ഉബൈദ് കാലഘട്ടം) കാലഘട്ടത്തിൽ രൂപപ്പെട്ട മേസോപൊട്ടൊമിയ ചരിത്രത്തിലെ തന്നെ ഏറ്റാവും പഴക്കം ചെന്ന സംസ്ക്കാരങ്ങളുടെ ഭാഗമാണ്‌.അതിൽ പ്രധാനപ്പെട്ട്ത്,പ്രച്ചീന നിയർ ഈസ്റ്റ് രൂപപ്പെടുന്നത് വെങ്കല യുഗത്തിലും ഇരുമ്പ് യുഗത്തിലുമാണ്‌(സുമേറിയൻ,അക്കീഡിയൻ[1],ബാബിലോണിയൻ,അസ്സീറിയൻ)[2].നിയോ ബാബിലോണിയൻ സാമ്രാജ്യത്തിന്റെ പതനനത്തിനു ശേഷം പേർഷ്യൻ,ഗ്രീക്ക്[3] ഭരണാധികാരികളാണ്‌ ഇവിടം ഭരിച്ചത്.മൂന്നാം നൂറ്റാണ്ടിൽ ഒരിക്കൽ കൂടി പേർഷ്യൻ(സെസ്സാനിഡ്) ഭരണത്തിൻ കീഴിൽ മെസോപൊട്ടൊമിയ വന്നു.ആദ്യകാല മനുഷ്യരുടെ ഭാഗത്ത് അറബികൾ ഇവിടെക്ക് വന്നു.ഈ സമയത്താണ്‌ ഈ പ്രദേശത്തിനു അൽ ഇറാഖ് എന്ന് പേര്‌ മാറിയത്.ഇസ്ലാമിക കീഴടക്കലുകൾക്ക് ശേഷം സസ്സാനിഡ് സാമ്രാജ്യം തകർന്നു.അതിനു ശേഷം ഏഴാം നൂറ്റാണ്ടിൽ റഷിദുൻ ഖിലാഫത്തിന്റെ ഭരണം ആരംഭിച്ചു.ഒൻപതാം നൂറ്റാണ്ടിൽ ഇസ്ലാമിക് ഗോൾഡൻ ഏജിൽ അബ്ബാസിഡ് ഖിലാഭത്തിന്റെ കീഴിൽ ബാഗ്ദാദായിരുന്നു കേന്ദ്രം.ബാഗ്ദാദിന്റെ പെട്ടെന്നുള്ള വളർച്ച പത്താം നൂറ്റണ്ടിൽ ബുവയ്ഹിദ് സെല്ജുഖ് ആക്രമണങ്ങളോടെ ഇല്ലാതായി.1258ൽ മംഗോൾ ആക്രമണം വരെ ഇതിന്റെ പ്രാധാന്യം പോയിരുന്നില്ല[4] .അതിനുശേഷം ഇറാഖ് ടുർക്കോ-മംഗോൾ ലിഖാനറ്റെന്റെ പ്രവശ്യയായി മാറി.കാലക്രമേണ ഈ സ്ഥലത്തിന്റെ പ്രാധാന്യം നഷ്ടമായി.ലിഖാനെറ്റിന്റെ ശിഥിലീകരണത്തിനു ശേഷം ഇറാഖ് ജലൈരിദുകളും കര കോയൂൻലു എന്നിവർ ഭരിച്ചു.പതിനാറം നൂറ്റാണ്ടിൽ ഓട്ടോമൻ ഭരണം വരുന്നതു വരെ ആ ഭരണം തുടർന്നു.ഇടക്കിടെ ഇറാനിയൻ ഭരണാധികരികളായ സഫവിദ് ,മേമലൂക്ക് ഭരണം പിടിച്ചിരുന്നു[5].

Thumb
Promoting women's education in the 1970s.

ഒട്ടോമൻ ഭരണം ഒന്നാം ലോകയുദ്ധത്തിനു ശേഷം അവസാനിച്ചു.ഇറാഖ് ബ്രിട്ടീഷുകാരുടെ അധികാരത്തിലായി.1933 ഇറാഖ് രാജവംശം സ്ഥാപിതമായി.1958ൽ ഒരു അട്ടിമറിയിലൂടെ റിപ്പബ്ലിക്കായി.ഇതിനു നേതൃത്വം നൽകിയ സദാം ഹുസൈൻ 1979 മുതൽ 2003 വരെ ഭരിച്ചു.ഈ കാലഘട്ടത്തിലാണ്‌ ഇറാൻ-ഇറാഖ് യുദ്ധവും ഗൾഫ് യുദ്ധവും നടക്കുന്നത്.2003ൽ യൂ.എസ് ഇറാഖിൽ അധിനിവേശം നടത്തി.അതിനുശേഷം ആഭ്യന്തര യുദ്ധം ആരംഭിച്ചു.2011ൽ ഇറാഖിൽ നിന്ന് യൂ.എസ് സേന പിന്വലിഞ്ഞു.2015ൽ ഇറാഖ് വിഭജിക്കപ്പെട്ടു.പടിഞ്ഞാറൻ വശം ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തമാക്കി[6]

Remove ads

അവലംബം

അധിക വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads