ഇലവീഴാപൂഞ്ചിറ

കോട്ടയം‍ ജില്ലയിലെ പ്രധാന ഹിൽസ്റ്റേഷൻ From Wikipedia, the free encyclopedia

ഇലവീഴാപൂഞ്ചിറmap
Remove ads

9.9000°N 76.7170°E / 9.9000; 76.7170

Thumb
ഇലവീഴാപൂഞ്ചിറ
വസ്തുതകൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹിൽസ്റ്റേഷനായ ഇത് മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിന്റെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു.ശക്തമായ കാറ്റുളതിനാൽ തായെയുള്ള ചിറയിൽ ഒരു ഇല്ല പോലും വീഴില്ല എന്നുള്ളത് കൊണ്ട് ഈ സ്ഥലത്തിന് ഈ പേര് വന്നു എന്ന് പറയപ്പെടുന്നു

Remove ads

ഐതിഹ്യം

ഈ പേര് മഹാഭാരത കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത് അവർ ഈ സ്ഥലത്ത് വസിച്ചതായി പറയപ്പെടുന്നു. ഭീമസേനൻ പഞ്ചാലിക്കായി നിർമ്മിച്ച ഒരു ചിറ(കുളം) ഇന്നും ഇവിടെ ക്ഷേത്രത്തിന് സമീപമായി കാണാം. ഇല വീഴില്ലാ എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള ഈ ഭാഗത്തിന് കാലക്രമത്തിൽ ഇലവീഴാപുഞ്ചിറ എന്ന് പേരായി.[1]

എത്തിച്ചേരുവാൻ

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.

ഗതാഗത സൗകര്യം

  1. കൊച്ചിയാണ് ഏറ്റവുമടുത്തുള്ള വിമാനത്താവളം.
  2. ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ കോട്ടയവും.
  3. ഏറ്റവും അടുത്ത ബസ് സ്റ്റാൻഡ് തൊടുപുഴയുമാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads