ഇൻഫന്റ് ജീസസ് സ്കൂൾ, കൊല്ലം

From Wikipedia, the free encyclopedia

Remove ads

കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1940-ൽ കൊല്ലം രൂപതാ ബിഷപ്പായിരുന്ന ജെറോം എം. ഫെർണാണ്ടസാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

വസ്തുതകൾ ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, വിലാസം ...

പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ എന്നിവരുടെ വാസകേന്ദ്രമായിരുന്ന തങ്കശ്ശേരിയിൽ ധാരാളം ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാരുണ്ടായിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഫന്റ് ജീസസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. കാലക്രമേണ മറ്റു വിഭാഗക്കാർക്കും ഇവിടെ പ്രവേശനം അനുവദിച്ചു.

Remove ads

ചരിത്രം

ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ ആൺകുട്ടികൾക്കായി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ബോയ്സ് സ്കൂളും പെൺകുട്ടികൾക്കായി മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളും തങ്കശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. കൊല്ലം രൂപതയുടെ ബിഷപ്പായിരുന്ന ജെറോം എം. ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള പ്രാർത്ഥനാ ചടങ്ങുകളോടെ 1940 മേയ് 8-ന് ഇൻഫന്റ് ജീസസ് സ്കൂളിന്റെ ഉദ്ഘാടനം നടന്നു. മേരി നെറ്റോ ആയിരുന്നു ആദ്യ പ്രിൻസിപ്പാൾ. 15 വിദ്യാർത്ഥികളും 2 സ്റ്റാഫുകളുമായി ആരംഭിച്ച സ്കൂളിൽ നിലവിൽ 3500 വിദ്യാർത്ഥികളും 110 സ്റ്റാഫുകളുമുണ്ട്.

Remove ads

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads