ഉറവപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ഇടുക്കി ജില്ലയിലെ ഹിന്ദു ക്ഷേത്രം From Wikipedia, the free encyclopedia

ഉറവപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രംmap
Remove ads

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ ഒളമറ്റം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.[1][2] ഇവിടത്തെ പ്രധാന പ്രതിഷ്ഠ ബാലസുബ്രഹ്മണ്യൻ. ഈ ക്ഷേത്രം പഴനിയെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പൽ നിന്ന് അഞ്ഞൂറ് അടി ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു.

വസ്തുതകൾ Sree Subramanya Swami Temple Uravappara, അടിസ്ഥാന വിവരങ്ങൾ ...


വനവാസകാലത്ത് പാണ്ഡവർ ഇവിടെ വരികയും, പർണ്ണശാല കെട്ടി താമസിക്കുകയും ഇവിടെപ്രാർഥനയ്ക്ക് വേണ്ടി രാത്രി ഒരു ക്ഷേത്രം നിർമ്മിക്കുകയും ഉണ്ടായി എന്നാണ് ഐതിഹ്യം. പുലരും മുൻപ് പോകേണ്ടതിനാൽ വാതിൽ ഇല്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ട് ചുവരുകൾ നിർമിച്ച് പ്രതിഷ്ഠ നടത്തി. ദ്വാപരയുഗം യുധിഷ്ഠിരൻ ശിവാരാധന നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്ന ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ സ്വയംഭൂ സങ്കൽപ്പത്തിലുള്ള ബാലസുബ്രഹ്മണ്യ ചൈതന്യ മാണെന്ന് പറയപ്പെടുന്നു. പാഞ്ചാലി പാണ്ഡവർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച അടുപ്പ് എന്ന് പറയപ്പെടുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിനു പിന്നിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിനു പുറകിലായി ഭീമസേനൻ കാലു കൊണ്ട് നിർമ്മിച്ച തീർത്ഥം സ്ഥിതിചെയ്യുന്നു.

Remove ads

ക്ഷേത്രം

ഉപ്പും കുരുമുളകും ആണ് പ്രധാന വഴിപാട്. മകരമാസത്തിലെ പുണർതം പൂയം നാളുകൾ ഇവിടെ തിരുവുത്സവമായി ആഘോഷിക്കുന്നു.[3] ചുറ്റമ്പലത്തിൽ ഗണപതിയും ശാസ്താവും ഉപദേവതമാരായി ഉണ്ട്.

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads