ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, അരീക്കോട് ബ്ളോക്കിലാണ് 76.09 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിന് 21 വാർഡുകളാണുള്ളത്. ചാലിയാർ നദിയുടെയും ചെക്കുന്ന് മലനിരകളുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്നതും ഇപ്പോഴും ആദിവാസി സാന്നിദ്ധ്യമുള്ളതുമായ പ്രദേശങ്ങളിലൊന്നാണിത്.
Remove ads
ചരിത്രം
മഹാശിലായുഗ കാലഘട്ടം മുതൽക്കേ ഊർങ്ങാട്ടിരിയുടെ ചരിത്രം ആരംഭിക്കുന്നണ്ട്. മഹാശിലായുഗ കാലഘട്ടത്തിന്റെ തെളിവുകളായി കണക്കാക്കപ്പെടുന്ന നന്നങ്ങാടികൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കല്ലരട്ടിക്കൽ വാർഡിലൂടെ കടന്നു പോകുന്ന റോഡ് ടിപ്പുവിന്റെ കാലത്തു നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. മലബാർ മാന്വലിൽ സുവർണ നദിയെന്നു വിളിച്ച ചാലിയാറിന്റെ തീരങ്ങളിൽ ആളുകൾ ഇന്നും പൊന്നു വാരാൻ വരാറുണ്ട്. ഈ നദിയിലെ ജലത്തിൽ പൊന്നിന്റെ അംശമുള്ളതായി മലബാർ മാന്വലിൽ പറയുന്നുണ്ട്. വില്യം ലോഗൻ ക്യാമൽ ഹമ്പെന്നു വിളിച്ച (ഒട്ടകത്തിന്റെ മുതുക്) ചെക്കുന്നാണ് മറ്റൊരു പ്രത്യേകത.[1]
Remove ads
ഐതിഹ്യങ്ങൾ
ഐതിഹ്യങ്ങളാൽ സമ്പന്നമാണ് പഞ്ചായത്തിന്റെ ചരിത്രം. ബ്രിട്ടീഷുകാരെപ്പേടിച്ച് ഒരു ശൈഖ് ചെക്കുന്നു മലയിൽ ഒളിച്ചതു കാരണം ആ മലക്ക് ശൈക്ക് കുന്ന് എന്ന പേരു ലഭിക്കുകയും പിന്നെ അത് ചെക്കുന്നായി മാറുകയുമായിരുന്നു എന്നും പറയപ്പെടുന്നു. പറയനും പറത്തിയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും നിലനിൽക്കുന്നുണ്ട്. ഒരു മാന്ത്രിക ശക്തിയുള്ള ഒരു ശൈഖ് നടന്നു പോകുകയായിരുന്നു. അപ്പോൾ ഒരു പറയനും പറത്തിയും അദ്ദേഹത്തെ തടയുകയും വഴി മാറാൻ പറഞ്ഞപ്പോൾ വഴി മാറിക്കൊടുക്കാത്തതിനാൽ അവരെ ശപിച്ച് കല്ലാക്കിയെന്നുമാണ് കഥ.[അവലംബം ആവശ്യമാണ്]
Remove ads
ചാലിയാർ തോണിയപകടം
2009-ൽ ചാലിയാറിൽ 9 വിദ്യാർത്ഥികളുടെ ജീവനെടുത്ത തോണിയപകടം കേരളത്തെയാകെ കരയിപ്പിച്ച ഒന്നായിരുന്നു. മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂലിലെ വിദ്യാർത്ഥികളായിരുന്നു അന്ന് അപകടത്തിൽ പെട്ടത്. പതിവുപോലെ സ്കൂൾ കഴിഞ്ഞ് ചാലിയാറിനെ മുറിച്ചു കടക്കാൻ പതിവിലേറെ വിദ്യാർത്ഥികൾ തോണിയിൽ കയറിയതായിരുന്നു അപകട കാരണമെന്ന് തോണിക്കാരൻ പറയുന്നു. 15 പേർക്ക് കയറാവുന്ന വള്ളത്തിൽ അന്ന് 30-ലേറെപ്പേർ വള്ളക്കാരന്റെ ശാസന അവഗണിച്ച് കയറുകയും തോണി അപകടത്തിൽപെടുകയും ചെയ്തു. അപകട ശേഷം സർക്കാർ ചാലിയാറിന് കുറുകേ നടപ്പാലം നിർമ്മിക്കുകയും മരിച്ചവർക്കായി സ്മാരകം നിർമ്മിക്കുകയും ചെയ്തു.[2]
ആദിവാസി ഗോത്ര വിഭാഗക്കാർ
ഇന്നും മലയോര വാർഡായ ഓടക്കയത്ത് ആദിവാസികൾ ജീവിക്കുന്നുണ്ട്. ഇന്നും വികസനം ഇറങ്ങിച്ചെന്നിട്ടില്ലാത്ത ഗോത്ര വർഗക്കാരായ ഇവർക്കായി ഒരു യു.പി സ്കൂൾ മാത്രമേ ഇപ്പോഴുള്ളൂ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ഏറെ ദൂരം മലയിറങ്ങി വന്ന് പഠിക്കേണ്ടി വരുന്നു. എല്ലാ വാർഡുകളും ഗ്രാമങ്ങളാണ് എന്ന ഒരു പ്രത്യേകത കൂടിയുണ്ട് ഊർങ്ങാട്ടിരിക്ക്.
സ്കൂളുകൾ
7 യുപി സ്കൂളുകളും 2 ഹൈസ്കൂളുകളും ഇന്ന് ഊർങ്ങാട്ടിരിയിലുണ്ട്. മൂർക്കനാട്, തെരട്ടമ്മൽ, ഓടക്കയം, ചുണ്ടത്തുപൊയിൽ, വെറ്റിലപ്പാറ, മൈത്ര എന്നിവിടങ്ങളിൽ യു.പി സ്ക്കൂളും മൂർക്കനാട്, വെറ്റിലപ്പാറ എന്നിവിടങ്ങളിൽ ഹൈസ്ക്കൂളുകളുമുണ്ട്.
ജല നിധി കുടിവെള്ള പദ്ധതി
ചാലിയാറിലെ വെള്ളം ശുദ്ധീകരിച്ച് ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്.
അതിരുകൾ
ഒരു ഭാഗത്ത് ചാലിയാറും മറ്റൊരു ഭാഗം ചെക്കുന്ന് മലയും വടക്ക് മുള്ളുംകാട് മലയും അതിർത്തികളാണ്. എടവണ്ണ,അരീക്കോട്,കീഴു പറമ്പ് എന്നീ പഞ്ചായത്തുകളുമായും ഊർങ്ങാട്ടിരി അതിർത്തി പങ്കിടുന്നുണ്ട്.
- കിഴക്ക് - മമ്പാട്, ചാലിയാർ, എടവണ്ണ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, കൊടിയത്തൂർ, പഞ്ചായത്തുകളും
- തെക്ക് - എടവണ്ണ, കാവനൂർ പഞ്ചായത്തുകൾ
- വടക്ക് - കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തും, ചാലിയാർ, ചുങ്കത്തറ പഞ്ചായത്തുകളും
Remove ads
വാർഡുകൾ, 2015ൽ മെമ്പർമാർ [3]
Remove ads
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | മലപ്പുറം |
ബ്ലോക്ക് | അരീക്കോട് |
വിസ്തീര്ണ്ണം | 76.09 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,878 |
പുരുഷന്മാർ | 14,340 |
സ്ത്രീകൾ | 14,538 |
ജനസാന്ദ്രത | 380 |
സ്ത്രീ : പുരുഷ അനുപാതം | 1014 |
സാക്ഷരത | 87.91% |
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads