ഋഗ്വേദം

ഹിന്ദു മതത്തിലെ ഏറ്റവും പുരാതനമായ വേദം From Wikipedia, the free encyclopedia

Remove ads

പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർ‌വേദങ്ങളിൽ ആദ്യത്തേതുമാണ്‌ ഇത്. വസു-രുദ്ര-ആദിത്യ-അശ്വിനദേവതമാരെ ആസ്പദമാക്കി മഹർഷികളെന്ന് അറിയപ്പെടുന്ന കവികൾ രചിച്ച കാവ്യസൂക്തങ്ങളാണ് ഋഗ്വേദം. യജ്ഞപരമായി സോമയാഗത്തിൽ ഋത്വിക്കായ ഹോതാവ് ഋഗ്വേദം വേദിയിൽ അനുമന്ത്രിക്കുന്നു.[1] പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു[2] ഋഗ്വേദ അനുക്രമണികൾ പ്രകാരം മുന്നൂറ്റിയൻപതിലേറെ വരുന്ന ഋഷി-ഋഷികമാരാണ് ഋഗ്വേദത്തിൻ്റെ രചയിതാക്കൾ.[2] ഇവർ മന്ത്രദ്രഷ്ടാക്കൾ എന്ന് വിളിക്കപ്പെടുന്നു. ഭാരതയൂരോപ്യ സംസ്കാരത്തിൻ്റെ ഏറ്റവും പുരാതനമായ വാങ്മയചിത്രമാണ് ഋഗ്വേദം. അതിനാൽ തന്നെ ഈ വേദം വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ചരിത്രരേഖകൂടിയാണ്.

Remove ads

ചരിത്രം

Thumb
ഋഗ്വേദം (പദപാഠം). ദേവനാഗരിയിലുള്ള കൈയെഴുത്തുപ്രതി, പൂർവ പത്തൊൻപതാം ശതാബ്ദം

ബി.സി.ഇ. 1700-നോടടുപ്പിച്ചോ അതിനു ശേഷമോ ആണ്‌ ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നു[3]‌. ഋഗ്വേദത്തോടു സമകാലീനത്വമവകാശപ്പെടുന്ന ഈജിപ്തുകാരുടെ ബുക് ഓഫ് ദ ഡെഡ് ഉം ബാബിലോണിയക്കാരുടെ ഗിൽ ഗമീഷ് എന്ന ഇതിഹാസവും ഇപ്പോൾ പുരാവസ്തു ഗവേഷകൻമാരുടെ ശ്രദ്ധയിൽ മാത്രമേ പെടുന്നുള്ളു. ഭാരതയൂരോപ്യ ഭാഷാവിഭാഗത്തിൽപ്പെട്ട ഇന്തോ-ആര്യൻ വംശജരുടെ ആദ്യകാല ചരിത്രരേഖയാണ് ഋഗ്വേദം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല[3]. ഋഗ്വേദത്തിലെ മന്ത്രങ്ങൾ പലകാലങ്ങളിലായി രചിക്കപ്പെട്ടതാകുന്നു.

പടിഞ്ഞാറ് കുഭാ-രസാ-നദികളും കിഴക്ക് യമുനാ-ഗംഗാനദികളും അതിരായ സപ്തസിന്ധുപ്രദേശമാണ് ഋഗ്വേദത്തിൽ പരാമൃഷ്ടമായിരിക്കുന്നത്.[4]

ഈ മന്ത്രങ്ങൾ സ്തുതികൾ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്ന. അതിമഹത്തായ ദർശനങ്ങളുടെ ഉറവിടവുമാണ്. പിൽകാലത്ത് ഈ മന്ത്രങ്ങൾ കൃഷ്ണദ്വൈപായനനാൽ ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ്തു എന്ന് വിശ്വസിച്ചു പോരുന്നു.

ഋഗ്വേദത്തിൽ ഇന്തോആര്യവംശജരായ പൂരു, തൃത്സു-ഭാരത, കുരു, അനു, ദ്രുഹ്യു, യദു, തുർവശ, മഥ്സ്യ, പക്ഠ, ഭലാന, കീകട, ഗാന്ധാരർ എന്നിങ്ങനെ അറുപതിൽപ്പരം ജനങ്ങൾ പരാമൃഷ്ടരായിട്ടുണ്ട്. ഇതിനോടൊപ്പം മറ്റ് ഇന്തോയൂരോപ്യവംശജരായ അലീനർ, പർശു, ദാസ, ദസ്യു, പണി   തുടങ്ങിയ ഗോത്രക്കാരെയും കാണാം. ഗോത്രമുഖ്യന്മാരായ രാജാക്കന്മാരെയും വേദത്തിൽ പരാമർശിച്ചിട്ടുണ്ട്.  ഇവരിൽ ദിവോദാസൻ, ത്രസദസ്യു, സുദാസൻ, പുരുകുഥ്സൻ, ശൃഞ്ജയന്മാർ തുടങ്ങിയവർ ശ്രദ്ധേയരാണ്. ഭജേരഥൻ, ഇക്ഷ്വാകു, മന്ധാതാ, ചിത്രരഥൻ, ശന്തനു, ബൽബൂഥൻ, ബൃബു, കുരുശ്രവണൻ, രാമൻ, വേനൻ, ദുഃസീമൻ എന്നിവരെയും പരാമർശിച്ചു കാണാം.[4]

Remove ads

രചയിതാക്കൾ

വേദങ്ങൾ അനാദി ആണെന്നും അവയെ ഋഷിമാർ ദർശിക്കുകയാണു ചെയ്യുന്നതെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു.

ഗൃഥ്സമദ ഭാർഗ്ഗവന്മാർ, വൈശ്വാമിത്രന്മാർ, ഗൗതമന്മാർ, ആത്രേയന്മാർ, ഭാരദ്വാജന്മാർ, വാസിഷ്ഠന്മാർ, കേവലാംഗിരസ്സുകൾ, കണ്വർ, ശതർച്ചികൾ, കാശ്യപർ എന്നിങ്ങനെ പല ഋഷി വിഭാഗങ്ങളിൽ ആണു ഋഗ്വേദ ദ്രഷ്ടാക്കൾ.[5]

ഭാരതേതിഹാസങ്ങളിൽ പിന്നീട് കഥാപാത്രങ്ങളാകുന്ന പല പ്രമുഖ ഋഷിവര്യന്മാരും ഇതിലുണ്ട്. വസിഷ്ഠൻ, വിശ്വാമിത്രൻ, ഭരദ്വാജൻ, ഗർഗ്ഗൻ, ഗോതമൻ, വാമദേവൻ, ഗൃഥ്സമദ ഭാർഗ്ഗവൻ, അത്രി, ശ്യാവാശ്വൻ, മധുച്ഛന്ദസ്സ്, ദീർഘതമസ്സ്, ഹിരണ്യസ്തൂപൻ, മേധാതിഥി, കശ്യപൻ, കുഥ്സൻ, പരാശരൻ തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു.

Remove ads

ഋഗ്വേദ പഠന രീതി

ഋഗ്വേദത്തിലെ മന്ത്രങ്ങളെ ഋക്കുകൾ എന്നുപറയുന്നു. രണ്ടുതരത്തിൽ വർഗീകരണങ്ങൾ ഉണ്ട്.

മണ്ഡലം, സൂക്തം എന്ന രീതി

ഈ വർഗീകരണത്തിൽ ഋഗ്വേത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങൾ അഥവാ ഋക്കുകൾ ഉൾക്കൊള്ളുന്നു. കേരളത്തിലെ അമ്പലവാസികളിൽ ഉൾപ്പെടുന്ന ബ്രാഹ്മണർ മണ്ഡലം-സൂക്തം-മന്ത്രം എന്ന ഈ രീതിയാണ് പിന്തുടർന്നിരുന്നത്.

രചനാകാലം, രചയിതാക്കളുടെ ഗോത്രം എന്നിവ ഓരോ മണ്ഡലത്തെയും വ്യത്യസ്തമാക്കുന്നു. പത്ത് മണ്ഡലങ്ങളുള്ള ഋഗ്വേദത്തിൽ രണ്ട് മുതൽ ഏഴ് വരെയുള്ള മണ്ഡലങ്ങൾ ഓരോ ഋഷികുടുംബങ്ങളിൽപ്പെട്ട ഋഷിമാർ രചിച്ചവയാകുന്നു. (ക്രമത്തിൽ ഗൃഥ്സമദ ഭാർഗ്ഗവന്മാർ, വൈശ്വാമിത്രന്മാർ, ഗൗതമന്മാർ, അത്രികൾ, ഭാരദ്വാജന്മാർ, വാസിഷ്ഠന്മാർ) എട്ടാം മണ്ഡലം പൊതുവേ കണ്വാംഗിരസപരമ്പരയിൽപ്പെട്ട ഋഷിമാരാൽ രചിക്കപ്പെട്ടിരിക്കുന്നു. ഒന്ന്, ഒൻപത്, പത്ത് മണ്ഡലങ്ങളിൽ പലകുലങ്ങളിൽപ്പെട്ട ഋഷിമാരുടെ മന്ത്രങ്ങൾ കാണാം. ഇതിൽ ഒൻപതാം മണ്ഡലം പവമാനസോമദേവതയുടെ സൂക്തങ്ങൾ മാത്രം ക്രമീകരിച്ചതാണ്.[4]

അഷ്ടകം, വർഗ്ഗം എന്ന രീതി

ഈ വർഗീകരണത്തിൽ ഓത്തിനായി ഋഗ്വേദത്തെ 8 അഷ്ടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അഷ്ടകത്തെയും അനേകം വർഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ വർഗവും അനേകം മന്ത്രങ്ങൾ അഥവാ ഋക്കുകൾ ഉൾക്കൊള്ളുന്നു. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ഈ രീതിയാണ് പിന്തുടരുന്നത്. നമ്പൂതിരിമാർ അഷ്ടകം എന്നുള്ളത് അട്ടം എന്നും വർഗ്ഗം എന്നതിന് വർക്കമെന്നും ചുരുക്കിപ്പറയുന്നു.

തുടക്കം

(മണ്ഡലം:1, സൂക്തം:1, മന്ത്രം:1) (ഋഗ്വേദത്തിലെ പ്രഥമ മന്ത്രം)

ഒടുക്കം

(മണ്ഡലം:10, സൂക്തം:191, മന്ത്രം:1)



(മണ്ഡലം:10, സൂക്തം:191, മന്ത്രം:2)



(മണ്ഡലം:10, സൂക്തം:191, മന്ത്രം:3)



(മണ്ഡലം:10, സൂക്തം:191, മന്ത്രം:4) (ഋഗ്വേദത്തിലെ അവസാന മന്ത്രം)



Remove ads

ഋഗ്വേദത്തിലെ ദേവന്മാർ

ഋഗ്വേദദേവതകളെ സാമ്പ്രദായികമായി വസു-രുദ്ര-ആദിത്യ-ആശ്വിനവിഭാഗങ്ങളിൽപ്പെടുന്ന ത്രയസ്ത്രിംശദ്ദേവതകളായി കാണുന്നു.  ഇന്ദ്രൻ, അഗ്നി, സോമൻ, അശ്വിനീദേവന്മാർ, പൂഷാ, മരുദ്ഗണം (രുദ്രന്മാർ), വരുണൻ, മിത്രൻ, അര്യമാ, ഭഗൻ, ബൃഹസ്പതി/ബ്രഹ്മണസ്പതി, സവിതാ, ദ്യൗഃപിതാ (ദ്യാവാപൃഥിവീ), വായു, സൂര്യൻ, വിഷ്ണു, ധാതാ, അഹിർബുധ്ന്യൻ, യമൻ തുടങ്ങിയ ദേവന്മാരും ഉഷസ്സ്, അദിതി, സരസ്വതീ, വാക്, ഇളാ, ഭാരതി, അനുമതീ, കുഹൂ, ഗുങ്ഗു, രാകാ, സൂര്യാ, ഇന്ദ്രാണി, വരുണാനി, സിനീവാലീ തുടങ്ങിയ ദേവിമാരും പുരുഷൻ, വിശ്വകർമ്മാ, പ്രജാപതി, ഹിരണ്യഗർഭൻ തുടങ്ങിയ ദാർശനിക സങ്കല്പങ്ങളും ഋഗ്വേദദേവതകളിൽപ്പെടുന്നു. വേദങ്ങളിൽ ഏറ്റവും കൂടുതൽ മന്ത്രങ്ങൾ ഉള്ളത് ഇന്ദ്രന് ആണ്.

ദയാനന്ദ സരസ്വതിയെ പൊലുള്ളവർ

വേദത്തിലെ സ്തുതികളെല്ലാം ഏകനായ ഈശ്വരനെ സംബന്ധിച്ചുള്ളതാകുന്നു എന്നു സമർത്ഥിക്കുന്നു. ഇന്ദ്രൻ, വരുണൻ, വിഷ്ണു, മാതരിശ്വാനൻ മുതലായവ ഈശ്വരന്റെ വിവിധ നാമങ്ങൾ ആണെന്ന് അദ്ദേഹം തന്റെ കൃതികളിൽ വേദം തന്നെ പ്രമാണമാക്കി സമർത്ഥിക്കുന്നു

.[6]

Remove ads

ഭാഷ്യങ്ങൾ

ഭാരതത്തിൽ വേദങ്ങളെ വ്യാഖ്യാനിക്കുക എന്നത് വളരെ പ്രാചീന കാലം മുതൽക്ക് തന്നെ ഒരു പണ്ഡിത സപര്യയായിരുന്നു. വേദങ്ങളെ വ്യാഖ്യാനിക്കുന്ന ശ്രമങ്ങൾ ബ്രാഹ്മണങ്ങളിൽ നിന്ന് വ്യക്തമാക്കാം. അർത്ഥവാദങ്ങൾ എന്നറിയപ്പെടുന്ന ബ്രാഹ്മണഭാഗങ്ങൾ വൈദികക്രിയകളേയും അവയുടെ മൗല്യത്തേയും പ്രതിപാദിക്കുന്നതിനു പുറമേ യാഗത്തിനുപയോഗിക്കുന്ന മന്ത്രങ്ങളുടെ വിവരണപൂര്വ്വമായ വ്യാഖ്യാനവും നൽകുന്നുണ്ട്. ചില ഭാഷ്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്.

യാസ്കന്റെ നിഘണ്ടുവും നിരുക്തവും

യാസ്കൻ ഋഗ്വേദത്തിന്റെ ഭാഷ്യാകാരനായി കണക്കാക്കപ്പെട്ടിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ നിഘണ്ടുവും പദങ്ങളുടെ വ്യുല്പത്തി പഠനവും വ്യാഖ്യാനമായിതന്നെ സ്വീകരിക്കാവുന്നതാണ്‌. അതിൽ 600ഓളം മന്ത്രങ്ങളെ ചുരുക്കി വ്യാഖ്യാനിച്ചിട്ടുണ്ട്. അർത്ഥം ഗ്രഹിക്കാതെ വേദമന്ത്രങ്ങൾ ചൊല്ലുന്നതിനെ അദ്ദേഹം അപലപിക്കുന്നുമുണ്ട്.

ശൗനകന്റെ ബൃഹദ്ദേവതാ

ശൗനകന്റെ ബൃഹദ്ദേവതാ എന്ന ഗ്രന്ഥം വേദവ്യാഖ്യാനത്തെ പൂർണ്ണമായും ഐതിഹാസികരീതിയിലാണ്‌ പ്രതിനിധാനം ചെയ്യുന്നത്. അത് നിരുക്തത്തിന്റേയും, സ്കന്ദസ്വാമി, ഉദ്ഗീഥൻ, വെങ്കടമാധവൻ, സായണൻ എന്നീ ഋഗ്വേദഭാഷ്യാകാരന്മാരുടേയും മദ്ധ്യമാർഗ്ഗത്തിൽ സഞ്ചരിക്കുന്നു. യാസ്കന്റെ നിരുക്തത്തെയാണ്‌ ഒരു പരിധിവരെ അത് ആസ്പദമാക്കുന്നത്. . പ്രധാനവിഷയം ഋഗ്വേദസൂക്തങ്ങളിൽ നിന്നുകൊണ്ട് സൂക്തങ്ങളിലേയും മന്ത്രങ്ങളിലേയും ദേവതകളെ നിർദ്ദേശിക്കുക എന്നതാണ്‌. അനേകം ഐതിഹ്യങ്ങൾ അതിൽ കോർത്തിണക്കിയിരിക്കുന്നു. തന്മൂലം മന്ത്രങ്ങളുടെ ശരിയായ അർത്ഥം ഗ്രഹിക്കാൻ സാധിക്കുന്നു.

സ്കന്ദസ്വാമി

സായണന്റെ പ്രകാലിക ഭാഷ്യാകാരന്മാരിൽ സ്കന്ദസ്വാമിയാണ്‌ ഏറ്റവും പ്രചീനന. ഓരോ അഷ്ടകത്തിലും അദ്ധ്യായാന്തങ്ങളിലും കൊടുത്തിരിക്കുന്ന സൂചനകൊണ്ട് അദ്ദേഹം വളഭി സ്വദേശിയായിരുന്നു എന്നു മനസ്സിലാക്കാം. കാലം ക്രി.വ. 630 ആണെന്ന് സംശയിക്കുന്നു. ഋഗ്വേദം1-1 മുതൽ 1.56.1 വരെയും 1.62.1 മുതൽ 1.121.15 വരെയും v.57.1 മുതൽ v.61.19 വരെയും VI.29.1 മുതൽ VI75.6 വരെയുമുള്ള ഭാഗങ്ങൾക്ക് അദ്ദേഹത്തിന്റെ ഭാഷ്യം ലഭ്യമായിട്ടുണ്ട്.

ഉദ്ഗീഥൻ

വെങ്കടമാധവനേക്കാൾ പ്രാചീനനാണ്‌ ഉദ്ഗീഥൻ. ഋഗ്വേദം X.54 മുതൽ X12.5 വരെയും 13.2 മുതൽ X.83.6 വരെയുമുള്ള ഭാഗങ്ങൾക്ക് ഉദ്ഗീഥന്റെ ഭാഷ്യം ലഭ്യമാണ്‌.

വെങ്കടമാധവൻ

വെങ്കടന്റെ പുത്രനായ വെങ്കടമാധവൻ എന്നാണ്‌ അറിയപ്പെടുന്നത്. ഋഗർത്ഥദീപിക എന്നാണ്‌ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന്റെ പേര്‌. 1.1.1 മുതൽ X.191.4 വരെയുള്ള മന്ത്രങ്ങളുടെ പൂർൺനമായ ഭാഷ്യം ലഭ്യമാണ്‌. മന്ത്രങ്ങളിലുള്ള പദങ്ങളെ ആവർത്തിക്കാതെ മിക്കവാറും അർത്ഥം മാത്രം കൊടുക്കുന്ന രീതിയാന്‌ അദ്ദേഹത്തിന്റേത്. വ്യാഖ്യാനം ഹ്രസ്വമാണ്‌.

സായണൻ

സായണന്റെ ഭാഷ്യം വ്യാപ്തിയും അഗാധതയും കൊണ്ട് മറ്റു ഭാഷ്യങ്ങളേക്കാൾ മികച്ചു നിൽകുന്നു. 1315 ലാണ്‌ അദ്ദേഹം ജനിച്ചത്. 1387-ൽ മരണമടഞ്ഞു. ബുക്കരാജ്യത്തിൽ അദ്ദേഹത്തിനു സമുന്നതമായ പദവി ഉണ്ടായിരുന്നു. വേദവ്യാഖ്യാനത്തിൽ യാജ്ഞികസമ്പ്രദായത്തിന്റെ അനുയായിയായിരുന്ന അദ്ദേഹം നിരുക്തത്തെ നിർബാധം ഉപയോഗിക്കുകയും വൈദിക പദങ്ങളുടെ സവിശേഷതകളേയും സ്വരങ്ങളേയും വിശദമാക്കാൻ പൂർണ്ണമായി പാണിനിയുടെ അഷ്ടാദ്ധ്യായിയെ ആശ്രയിക്കുകയും ചെയ്യുന്നു.

Remove ads

ഋഗ്വേദത്തിന്റെ മലയാള തർജ്ജമകൾ

മലയാളത്തിൽ ഋഗ്വേദത്തിന് പ്രധാനമായും രണ്ട് തർജ്ജമകളാണ് ഉള്ളത്. ആദ്യത്തേത് വള്ളത്തോളിന്റെ പദ്യരൂപത്തിലുള്ള തർജ്ജമയാണ്. രണ്ടാമത്തേത് ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ പദാനുപദമായി അന്വയക്രമത്തിലുള്ള വ്യാഖ്യാനമാണ്.[7]

ഋഗ്വേദ ബ്രാഹ്മണങ്ങൾ

  • ഐതരേയബ്രാഹ്മണം
  • കൗശിതകീബ്രാഹ്മണം

ഋഗ്വേദ ആരണ്യകങ്ങൾ

  • ഐതരേയാരണ്യകം
  • കൗശിതകീ ആരണ്യകം

ഋഗ്വേദ പഠനങ്ങൾ

പാശ്ചാത്യപണ്ഡിതന്മാർ

ഇതും കൂടി കാണുക

ബാഹ്യകണ്ണികൾ

വസ്തുതകൾ
സാഹിത്യം
  • mp3 audio download (gatewayforindia.com)[ഉത്തരഭാരതീയ രീതി, അതായത്, ഛന്ദസ്സില്ലാതെ. ഏക സ്വര]
മൊഴിമാറ്റം
  • റാൽഫ് ഗ്രിഫിത്, ഋഗ്വേദം 1895, സംപൂർണം, (online at sacred-texts.com)
വ്യാഖ്യാനം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads