എച്ച്.എ.എൽ രുദ്ര

From Wikipedia, the free encyclopedia

Remove ads

കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററാണ് രുദ്ര. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ലഘു യുദ്ധ ഹെലികോപ്റ്റർ വികസിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ഡിസൈൻ, നിർമ്മാണം, ആയുധം ഘടിപ്പിക്കൽ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. [1]പകലും രാത്രിയിലും ഒരുപോലെ ആക്രമണം നടത്താനുള്ള പ്രഹരശേഷിയാണ് രുദ്രയുടെ പ്രത്യേകത.

വസ്തുതകൾ എച്ച്എഎൽ രുദ്ര, Role ...

2013 ഫെബ്രുവരി 08ന് ബാംഗളൂരുവിനടുത്തുള്ള യെലഹങ്ക വ്യോമസേന താവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ 2013ൽ വച്ച് [[ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ചെയർമാൻ ഡോ. ആർ. കെ. ത്യാഗി, കരസേന ഉപമേധാവി (Deputy Chief of Army Staff - DCOAS) ലെഫ്റ്റനന്റ് ജനറൽ നരേന്ദ്രസിങ്ങിന് കൈമാറി.[2]

Remove ads

രൂപകല്പന

റോട്ടറി വിങ്ങ് ഗവേഷണ രൂപകല്പന കേന്ദ്രമാണ്(RWR & DC) രൂപകല്പന ചെയ്തത്. ഈസ്രായേൽ, ഫ്രാൻസ്, ബെൽജിയം, തെക്കേ ആഫ്രിക്ക, ജർമനി, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഹകരണവുമുണ്ട്. [2]

ഇത് സ്വയം പ്രതിരോധശേഷിയുള്ളതാണ്. ഇതിൽ മൂന്ന് കാഴ്ച സംവിധാനങ്ങളുണ്ട്. ഇലക്ട്രോ- ഓപ്റ്റിക് പോഡ്, ഹെൽമെറ്റിൽ പിടിപ്പിച്ചിട്ടുള്ള കാഴ്ച്ച സമിധാനം, സ്ഥിരം സംവിധാനം.

തടസ്സം ഒഴിവാക്കാനുള്ള സംവിധാനം, ഐ.ആർ ജാമർ, ഡാറ്റാ ലിങ്ക് മുതലയവയുമുണ്ട്.

Remove ads

സ്വയം പ്രതിരോധം

ഇതിൽ സമഗ്ര പ്രതിരോധ സഹായ സംവിധാനം (integrated defensive aids system- IDAS 3) ഉണ്ട്. മിസൈലുകൾ അടുത്തുവരുമ്പോൾ അപായസൂചന സംവിധാനം, ലേസർ അപായസൂചന സംവിധാനം(LWS-310), റഡാർ അപായസൂചന സംവിധാനം(RWS-300) എന്നിവ ഉൾപ്പെടുത്തിയിട്ടൂണ്ട്. [2]

ആയുധശേഷി


700 എം.എം.റോക്കറ്റുകൾ, 20 എം.എം. തോക്ക്, ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ, ടാങ്ക് വേധ മിസൈലുകൾ എന്നിവയുണ്ട്[3].

ആയുധമില്ലാതെ

  • സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കൽ
  • സൈനികരംഗ നിരീക്ഷണം
  • ആകാശ നിരീക്ഷണം
  • അപകട സമയത്ത് ആളെ ഒഴിപ്പിക്കാൻ
  • പരിശീലനം

ആയുധത്തോടെ

  • ടാങ്ക്‌വേധ മിസൈലുകൾ(Anti-tank warfare - ATW)
  • ആകാശ പിന്തുണ
  • അന്തർവാഹിനി പ്രതിരോധ യുദ്ധ മുറ (Anti-Submarine Warfare (ASW)
  • ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ (Anti-Surface Vessel (ASV)
  • റഡാർ ലേസർ മിസൈൽ മുന്നറിയിപ്പുസംവിധാനം

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads