എരുമേലി നോർത്ത്

കോട്ടയം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലുൾപ്പെട്ട ഒരു ഗ്രാമമാണ് എരുമേലി നോർത്ത്. ഇത് മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മുണ്ടക്കയം. ഇടുക്കി ജില്ലയുടെ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 34 കിലോമീറ്റർ തെക്കുകിഴക്കായും കാഞ്ഞിരപ്പള്ളി താലൂക്കിന് 6 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. 2011-ലെ കനേഷുമാരിയിൽ ഈവിടെ 40,511 ജനസംഖ്യയുണ്ടായിരുന്നു.[1] എരുമേലി നോർത്ത് ഗ്രാമം പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു.

വസ്തുതകൾ Erumeli North, Country ...
Remove ads

ഭൂമിശാസ്ത്രം

മണിമലയാറിൻ്റെ വടക്കേ കരയിലാണ് എരുമേലി നോർത്ത് ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരള സ്റ്റേറ്റ് ഹൈവേ 59 ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഗ്രാമത്തിൻ്റെ വിസ്തൃതി 5511 ഹെക്ടർ ആണ്.

എരുമേലി നോർത്തിലെ സമീപ ഗ്രാമങ്ങൾ

ജനസംഖ്യ

2011ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം എരുമേലി നോർത്തിൽ ആകെ 10,125 കുടുംബങ്ങളാണുള്ളത്. ഇവിടെയുള്ള 40,511 നിവാസികളിൽ 19,820 പുരുഷന്മാരും 20,691 സ്ത്രീകളുമാണ്. സാക്ഷരതാ നിരക്ക് 86.16 ശതമാനം ആയി ഇവിടുത്തെ ജനങ്ങളിൽ 17,196 പുരുഷന്മാരും 17,709 സ്ത്രീകളും സാക്ഷരരാണ്. ഇതിൻ്റെ സെൻസസ് ലൊക്കേഷൻ കോഡ് 628203 ആണ്.[2] ഈ ഗ്രാമത്തിലെ നിവാസികൾ പരമ്പരാഗത ആദിവാസികളും പഴയ തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റക്കാരുമാണ്. റബ്ബർ, മരച്ചീനി, കുരുമുളക് എന്നിവ ഈ ഗ്രാമത്തിൽ വളരുന്ന കാർഷികോല്പന്നങ്ങളാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads