ഒലെംബെ സ്റ്റേഡിയം

From Wikipedia, the free encyclopedia

ഒലെംബെ സ്റ്റേഡിയംmap
Remove ads

കാമറൂണിലെ യൗണ്ടേ പ്രദേശത്തെ 84 ഏക്കർ (340,000 ചതുരശ്ര മീറ്റർ) വിസ്തൃതിയുള്ള ഒരു സ്റ്റേഡിയമാണ് പോൾ ബിയ ഓമ്‌നിസ്‌പോർട്‌സ് സ്റ്റേഡിയം. ഒലെംബെ സ്റ്റേഡിയം ആൻഡ് സ്‌പോർട് കോംപ്ലക്‌സ് എന്നും ഈ സ്റ്റേഡിയെ അറിയപ്പെടുന്നു . ദീർഘകാലം കാമറൂൺ ഭരിച്ചിരുന്ന പ്രസിഡന്റിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളുന്ന കാമറൂണിലെ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു കഴിയും. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ 9-ാമത്തെ സ്റ്റേഡിയമാണിത് . യൗണ്ടേ സിറ്റി സെന്ററിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെ രണ്ട് പരിശീലന ഗ്രൗണ്ടുകൾ കൂടി ഉൾപ്പെടുന്ന ഒരു സമുച്ചയത്തിന്റെ ഭാഗമാണ് സ്റ്റേഡിയം; ഹാൻഡ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ടെന്നീസ് കോർട്ടുകൾ, ഒരു ജിംനേഷ്യം, ഒരു ഒളിമ്പിക് വലിപ്പമുള്ള നീന്തൽക്കുളം; ഒരു ഷോപ്പിംഗ് മാൾ, മ്യൂസിയം, സിനിമ തീയേറ്റർ, കൂടാതെ 70 മുറികളുള്ള 5-നക്ഷത്ര ഹോട്ടലും ഇതിനോടൊപ്പം ഉൾപ്പെടുന്നു . [1]

വസ്തുതകൾ Full name, Location ...

2021-ൽ കാമറൂണിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് ഒലെംബെ സ്റ്റേഡിയം, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട മാറ്റിവയ്ക്കലുകൾ കാരണം 2022ലാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടന്നത്. ബുർക്കിന ഫാസോയ്‌ക്കെതിരെ കാമറൂൺ ടീം 2-1 ന് വിജയിച്ച ഉദ്ഘാടന ഗെയിമും ഇവിടെ നടത്തി. സെനഗലും ഈജിപ്തും തമ്മിൽ നടന്ന ഫൈനലിനും സമാപന ചടങ്ങിനും വേദിയായത് ഈ സ്റ്റേഡിയമാണ്.

Remove ads

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads