ഓപ്പൺസ്ട്രീറ്റ്മാപ്പ്

From Wikipedia, the free encyclopedia

ഓപ്പൺസ്ട്രീറ്റ്മാപ്പ്
Remove ads

വിക്കിപീഡിയ പോലെ പ്രതിഫലേച്ഛ ആഗ്രഹിക്കാത്ത ഒരുപറ്റം ആളുകൾ ചേർന്ന് നിർമ്മിക്കുന്ന ഓൺലൈൻ ഭൂപടസം‌വിധാനമാണ് ഓപ്പൺസ്ട്രീറ്റ്മാപ്(http://www.openstreetmap.org). ആർക്കും കൂട്ടിചേർക്കലുകൾ നടത്തി സൗജന്യമായി പുനരുപയോഗിക്കാനും, അതുവഴി പ്രാദേശിക ഭൂപടവും അതിനെക്കുറിച്ചുള്ള ചെറുവിവരങ്ങൾ ലഭ്യമാക്കാനും ഓപ്പൺസ്ട്രീറ്റ്മാപ്പ് വഴിയൊരുക്കുന്നു. [2] .

വസ്തുതകൾ യു.ആർ.എൽ., മുദ്രാവാക്യം ...
Remove ads

ചരിത്രം

2004 ജൂലൈയിൽ സ്റ്റീവ് കോസ്റ്റ് ആണ് ഓപ്പൺസ്ട്രീറ്റ്മാപ്പ് ആരംഭിച്ചത്. 2006 ഏപ്രിൽ വരെ ഇതിന്റെ പ്രവർത്തനം വളരെ മന്ദഗതിയിലായിരുന്നു. അതേ വർഷം ഏപ്രിലോടെ ഈ പദ്ധതിയുടെ പ്രവർത്തനം വേഗത്തിലാക്കുക, ഏവർക്കും ഉപയോഗിക്കാൻ തക്കവണ്ണം ഒരു ഭൂപടം നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ പ്രവർത്തനം ഒരു ഫൗണ്ടേഷൻ ഏറ്റെടുത്തു. 2006 ഡിസംബറിൽ യാഹൂ കോർപ്പറേഷൻ മാപ്പ് തങ്ങളൂടെ നിർമ്മാണത്തിലുള്ള ഏരിയൽ ഫോട്ടോഗ്രഫിയുടെ പിന്നാമ്പുറത്തിൽ ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുമെന്നറിയിച്ചു. 2007 ഏപ്രിലിൽ ഓട്ടോമേറ്റീവ് ഡിജിറ്റൽ ഡേറ്റ എന്ന സംഘടന നെതർലാന്റിലെ മുഴുവൻ റോഡുകളുടേയും ഇന്ത്യയിലേയും ചൈനയിലേയും പ്രധാന റോഡുകളുടേയും വിവരങ്ങൾ ഓപ്പൺസ്ട്രീറ്റ്മാപ്പിന് കൈമാറി. 2007 ജൂലൈയിൽ ആദ്യത്തെ ഓപ്പൺസ്ട്രീറ്റ്മാപ്പ് സംഗമം നടത്തിയപ്പോൾ 9000 ഉപയോക്താക്കൾ പങ്കെടുക്കുകയും ഈ പദ്ധതിയുടെ പങ്കാളികളായി ഗൂഗിൾ, യാഹൂ, മൾട്ടിമാപ്പ് എന്നീ സാങ്കേതിക ഭീമന്മാർ എത്തുകയും ചെയ്തു. 2007 ഓഗസ്റ്റിൽ ഓപ്പൺഏരിയൽമാപ്പ് എന്നൊരു പദ്ധതി സ്വതന്ത്രാവകാശമുള്ള ഭൂപടനിർമ്മാണത്തിനായി രൂപീകരിച്ചു. 2007 ഡിസംബറിൽ ഓക്സ്ഫോർഡ് സർ‌വ്വകലാശാല തങ്ങളുടെ വെബ്‌താളിൽ ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുന്ന ഒരു പ്രധാന സ്ഥാപനമായി മാറി.

Remove ads

പ്രവർത്തനം

വിക്കിപീഡിയ പോലുള്ള സ്വതന്ത്രവിജ്ഞാന സൈറ്റുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഓപ്പൺസ്ട്രീറ്റ്മാപ്പ് നിർമ്മിച്ചിരിക്കുന്നത്. ഡിജിറ്റൽ ഭൂപടങ്ങളായ ഗൂഗിൾ മാപ്പ്സ്, യാഹൂ മാപ്പ്സ്, ബിംഗ് മാപ്പ്സ് എന്നിവപോലെ ഓപ്പൺസ്ട്രീറ്റ് മാപ്പും മറ്റൊരു സോഫ്റ്റ്വെയറിന്റേയും സഹായമില്ലാതെ വെബ്‌ ഗമനോപാധികളിൽ തന്നെ തുറക്കാം. ഇവിടെയും തിരുത്തുക എന്നൊരു ബട്ടൺ ഉണ്ട്. കൂടാതെ ഇതുവരെ നടത്തിയ തിരുത്തലുകളുടെ നാൾ‌വഴിയും സൂക്ഷിച്ച് വയ്ക്കുന്നുണ്ട്. ഓരോ പ്രദേശത്തെയും കുറിച്ച് ജി.പി.എസ്സ് (ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം - G.P.S) ഉപകരണങ്ങളിൽ നിന്നോ, മറ്റു അറിവുകളിൽ കൂടിയോ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് ഭൂപടങ്ങൾ നിർ‌മ്മിക്കുന്നത്. ഇതുപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളെല്ലാം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ലെയറ് എലൈക്ക് 2.0 പ്രകാരം ഡൗൺലോഡ് ചെയ്യാം. അംഗീകൃത ഉപയോക്താക്കൾക്ക് ജി.പി.എസ്സ് ട്രാക്ക് ലോഗുകൾ വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും തിരുത്തലുകൾ നടത്താനും കഴിയും.

Remove ads

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads