ഓർക്കട്ട്
From Wikipedia, the free encyclopedia
Remove ads
ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റ് ആയിരുന്നു ഓർക്കൂട്ട് . ഇന്ത്യയിലും, ബ്രസീലിലും വലിയ പ്രചാരം ഉണ്ട് ഓർക്കട്ടിന്. 2008 -ലെ കണക്കു പ്രകാരം ഈ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട വെബ്സൈറ്റ് ആയിരുന്നു ഓർക്കട്ട്. [1] ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓർക്കട് ബുയുക്കൊട്ടനാണ്. ഓർക്കട്ട് എന്ന പേര് വരാൻ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബർ മാസം വരെ ഇതിൽ റജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളിൽ 56 ശതമാനവും ബ്രസീലിൽനിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓർക്കട്ട് വഴി സാധ്യതയുണ്ട്. പ്രത്യേകവിഷയത്തിൽ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളിൽ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. പോർച്ചുഗീസ് ഭാഷയിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയിൽ ഏറ്റവും വലിയവ. ചിത്രങ്ങൾ, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാം.യു.എ.ഇ., സൌദി അറേബ്യ, ഇറാൻ പോലുള്ള ചില രാജ്യങ്ങളിൽ ഓർക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.[2][3] പക്ഷെ ഈയിടെ ഉണ്ടായ ഹാക്കിംഗ് അറ്റാക്കുകൾ ഇതിൻറെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

2008-ൽ, ഓർക്കുട്ട് ബ്രസീലിൽ, ഗൂഗിൾ ബ്രസീൽ, ബെലോ ഹൊറിസോണ്ടെ നഗരത്തിൽ പൂർണ്ണമായി നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. വലിയ ബ്രസീലിയൻ ഉപയോക്തൃ അടിത്തറയും നിയമപ്രശ്നങ്ങളും മൂലമാണ് ഇത് തീരുമാനിച്ചത്.[4][5][6][7][8] [9]
2014 സെപ്റ്റംബർ 30നു ശേഷം ഓർക്കുട്ട് ലഭ്യമാകിലെന്ന് ഗൂഗിൾ അവരുടെ സഹായതാളിലും[10] ഓർക്കട്ടിന്റെ ബ്ലോഗിലും[11] വ്യക്തമാക്കി. ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുമായി ബന്ധപ്പെപ്പെട്ട റിക്കാർഡുകൾ എല്ലാം തന്നെ സെപ്റ്റംബർ 2016 വരെ ഗൂഗിൾ ടേക്കൗട്ട് -ൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.[12]
Remove ads
പ്രത്യേകതകൾ
Traffic on Orkut by country | |||
Traffic of Orkut on March 31, 2004 | |||
![]() | United States | 51.36% | |
![]() | Japan | 7.74% | |
![]() | Brazil | 5.16% | |
![]() | Netherlands | 4.10% | |
![]() | United Kingdom | 3.72% | |
![]() | Other | 27.92% | |
Traffic of Orkut on May 13, 2009[13] | |||
![]() | Brazil | 50% | |
![]() | India | 15% | |
![]() | United States | 8.9% | |
![]() | Japan | 8.8% | |
![]() | Pakistan | 6.9% | |
![]() | Other | 29.6% |
ഓർക്കൂട്ടിന്റെ സവിശേഷതകളും ഇന്റർഫേസും കാലത്തിനനുസരിച്ച് ഗണ്യമായി മാറി. തുടക്കത്തിൽ, ഓരോ അംഗത്തിനും അവരുടെ ലിസ്റ്റിലെ ഏതെങ്കിലും സുഹൃത്തുക്കളുടെ ആരാധകനാകാനും അവരുടെ സുഹൃത്ത് 1 മുതൽ 3 വരെ (ഐക്കണുകളാൽ അടയാളപ്പെടുത്തിയത്) സ്കെയിലിൽ "വിശ്വസ്തൻ", "കൂൾ", "സെക്സി" എന്നിവയാണോ എന്ന് വിലയിരുത്താനും കഴിയും.
Remove ads
മറ്റ് കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads