കഞ്ഞിക്കുഴി, കോട്ടയം ജില്ല
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് കഞ്ഞിക്കുഴി. കോട്ടയം നഗരത്തിന്റെ പ്രാന്തപ്രദേശമാണിത്. കോട്ടയം-കുമളി സംസ്ഥാന പാതയിലാണ് (കെ.കെ. റോഡ്) ഇത് സ്ഥിതി ചെയ്യുന്നത്. ഈരയിൽ കടവ്, നട്ടാശ്ശേരി ഈസ്റ്റ്, വടവാതൂർ, ഇന്ദിരാ നഗർ, ചിദംബരംപടി എന്നിവയാണ് കഞ്ഞിക്കുഴിയുടെ സമീപത്തുള്ള മറ്റു പ്രദേശങ്ങൾ.
Remove ads
ജനസംഖ്യാശാസ്ത്രം
2011 ലെ ഇന്ത്യൻ കനേഷുമാരി[1] പ്രകാരം കഞ്ഞിക്കുഴിയിൽ 14,076 ജനസംഖ്യയുണ്ടായിരുന്നു. ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. കഞ്ഞിക്കുഴിയുടെ ശരാശരി സാക്ഷരതാ നിരക്കായ 86% ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്. ഈ പ്രദേശത്തെ പുരുഷ സാക്ഷരത 88%, സ്ത്രീ സാക്ഷരത 84% എന്നിങ്ങനെയാണ്. ജനസംഖ്യയുടെ 10% 6 വയസ്സിൽ താഴെയുള്ളവരാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

