കടപ്പാക്കട

From Wikipedia, the free encyclopedia

കടപ്പാക്കടmap
Remove ads

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ജംഗ്ഷനാണ് കടപ്പാക്കട. കൊല്ലം - തിരുമംഗലം ദേശീയപാത 744 ഉം ആശ്രാമം ലിങ്ക് റോഡും സന്ധിക്കുന്നത് കടപ്പാക്കടയിൽ വച്ചാണ്. ദേശീയപാതകളിലൂടെയുള്ള ഗതാഗത തിരക്ക് കുറയ്ക്കുവാനായി കടപ്പാക്കട വഴി വാഹനങ്ങൾ തിരിച്ചുവിടാറുണ്ട്.[1] ഉളിയക്കോവിൽ, ആശ്രാമം, അമ്മൻനട, പോളയത്തോട് എന്നിവയാണ് കടപ്പാക്കടയ്ക്കു സമീപമുള്ള പ്രദേശങ്ങൾ. ഏകദേശം 2.2 കിലോമീറ്റർ അകലെയായി കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമുണ്ട്.

വസ്തുതകൾ കടപ്പാക്കട Kadappakkada, രാജ്യം ...
Remove ads

പദ്ധതികൾ

കടപ്പാക്കട ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നതു സംബന്ധിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (NATPAC) ഒരു സർവ്വേ നടത്തിയിട്ടുണ്ട്.[2] 2014 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന 'പാട്നർ കേരള' എന്ന നിക്ഷേപക സംഗമത്തിൽ കടപ്പാക്കട ജംഗ്ഷന്റെ വികസനം സംബന്ധിച്ച് കൊല്ലം ഡെവലപ്മെന്റ് അതോറിറ്റി ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു.[3] കേന്ദ്രസർക്കാരിന്റെ 'അർബൻ 2020' പ്രോജക്ടിന്റെ ഭാഗമായി കടപ്പാക്കടയിൽ 14 മീറ്റർ വീതിയുള്ള ഒരു മേൽപ്പാലം നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 100 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.[4]

Remove ads

പ്രധാന സ്ഥാപനങ്ങൾ

  • എസ്.ബി.ടി. സോണൽ ഓഫീസ്
  • ഹോട്ടൽ സീ പേൾ
  • നന്ദിലത്ത് ജി - മാർട്ട്
  • ധന്യ, രമ്യ തീയറ്ററുകൾ
  • ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
  • നായേഴ്സ് ഹോസ്പിറ്റൽ
  • മലയാള മനോരമ ഓഫീസ്
  • കടപ്പാക്കട സ്പോർട്സ് ക്ലബ്ബ്
  • ജനയുഗം പ്രസ്
  • ഉപാസന ഹോസ്പിറ്റൽ

ചിത്രശാല

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads